Global block

bissplus@gmail.com

Global Menu

"വിഴിഞ്ഞം പോർട്ട് തിരുവന്തപുരത്തിന്റ വികസനത്തിന്റെ നാഴികക്കല്ല് " ഫൈസൽ ഖാൻ എംഡി, നിംസ് മെഡിസിറ്റി

 

തിരുവന്തപുരത്തെ എങ്ങനെയാണ് ലോകോത്തര നിലവാരമുള്ള ഒരു സിറ്റിയായി മാറ്റം എന്നാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്. ഇന്ത്യയിൽതന്നെ ആദ്യത്തെ ടെക്നോപാർക്ക് വന്നത് നമ്മുടെ തലസ്ഥാന ജില്ലയിലാണ്. തിരുവന്തപുരത്തിന്റെ കോറിഡോറായ കഴക്കൂട്ടം വഴി ഒന്ന് സഞ്ചരിച്ചാൽ തന്നെ 25  വർഷം കൊണ്ട് എന്തൊക്കെയാ വലിയ മാറ്റങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസിലാകും. ഇന്ത്യയിലെ പല ജില്ലയിലിൽ നിന്നുമുള്ള ഹൈ പ്രൊഫെഷണൽസാണ് ഇന്ന് തിരുവനന്തപുരത്ത് ജോലിക്കായി എത്തുന്നത്. ഇതുപോലെ വരുന്ന ഓരോ സംരംഭങ്ങളും നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റി ജീവിത നിലവാരം ഉയർത്തുമെന്നതിന് ഏറ്റവും വലിയ ഉദാഹരണം തന്നയാണ് ടെക്നോപാർക്ക്. ഇതുപോലെ ഒരു വലിയ മാറ്റത്തിന്റെ തുടക്കം വിഴിഞ്ഞം പോർട്ടിലൂടെ സാധിക്കുമെന്ന് നമുക്ക് പ്രതിക്ഷിക്കാം. ഇന്ത്യയിൽ പല വിഭാഗം  പോർട്ടുകളുണ്ടെങ്കിലും മദർ പോർട്ടായി കണക്കാക്കുന്നത് വളരെ ചുരുക്കം ചില പോർട്ടുകളെ മാത്രമാണ്. അതിൽ തന്നെ ഇന്റർനാഷണൽ ഷിപ്പിങ് ചാനലിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മദർ പോർട്ടാണ് വിഴിഞ്ഞം പോർട്ട്. അതുകൊണ്ട് തന്നെ ലോക രാജ്യങ്ങൾക്കിടയിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ട്രെയ്ഡ് മേഖലയായി നമ്മുടെ തലസ്ഥാനത്തെ ഉയർത്താൻ സാധിക്കും. പക്ഷെ ഈ പ്രതീക്ഷകൾ യാഥാർഥ്യമാകുന്നത് ഒരു സർക്കാരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്ന് നമ്മൾ മനസിലാകണം. പോർട്ട് വന്നാൽ ബാക്കിയെല്ലാം തനിയെ മാറുമെന്ന് കരുതരുത്. പോർട്ടിന്റെ അന്തസാധ്യതകൾ മനസിലാക്കി നമ്മുടെ ബിസിനസ് അവതരിപ്പിച്ചാൽ മാത്രമേ നമുക്ക് വളർച്ചയുണ്ടാകു. ഇല്ലെങ്കിൽ വിഴിഞ്ഞം വെറുമൊരു പോർട്ടായി മാത്രം നിലനിൽക്കും അതുകൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടാകില്ല. നിംസ് മെഡിസിറ്റിയിൽ നിന്നും വെറും 11 കിലോമീറ്റർ അകലയാണ് വിഴിഞ്ഞം പോർട്ട്. എന്നിട്ടുപോലും വിഴിഞ്ഞത് പോർട്ടുമായി ബന്ധപ്പെട്ട ഒരു പ്രൊജക്റ്റ് എസ്റ്റാബ്ലിഷ്‌മെന്റോ, പുതിയ സംരംഭങ്ങളോ തുടങ്ങിയതായോ, തുടങ്ങാൻപോകുന്നതായോ ഇതുവരെ ഒന്നും കേട്ടിട്ടില്ല. അത് അങ്ങനെയാകാൻ പാടില്ല.  എന്തുകൊണ്ട് ഇവിടെ ഒരു പോർട്ട് ബേസ്ഡ് ഇൻഫ്രാ സ്ട്രക്ചർ പാർക്ക് കൊണ്ടവന്നു കൂടാ, അസംബിളി പാർക്ക് കൊണ്ടുവന്നുകൂടാ? ഈ പാർക്കുകൾ പാറശ്ശാല, നെയ്യാറ്റിൻകര പോലുള്ള വലിയ ടൗണുകളുടെ വികസനത്തിന് മുഖ്യപങ്കുവഹിക്കും. സംസ്ഥാന സർക്കാരും, തിരുവന്തപുരത്തുള്ള സംരംഭകരും വിചാരിച്ചാൽ ഇത് എളുപ്പം സാധിക്കാമെന്നതെയുള്ളു. 

ലോകത്തിലെ ഏറ്റവും വലിയ സിറ്റികൾ ഉടലെടുത്തിട്ടുള്ളത് പോർട്ട് ബേയിസ്‌ ചെയ്താണ്. അതുപോലെ പോർട്ട് ബേസ്ഡ് ടേൺ ഓവർ കുടുമ്പോളാണ് വരുമാനം കൂടുന്നത്. ലോകത്ത് എല്ലാത്തരത്തിലുമുള്ള ഇൻഡസ്ട്രിയൽ പാർക്കുകൾ ഉണ്ടെങ്കിലും ഗ്രീൻ പാർക്കുകൾ വളരെ വിരളമാണ്. അതായത് സോളാറിന്റെ പാനലുകൾ നിർമിക്കുന്ന, സോളാർ ഘടിപ്പിക്കുന്ന, സോളാർ ഷീറ്റുകൾ നിർമിക്കുന്ന, വിൻഡ്മിൽസിന്റെ അസ്സംബ്ലി യൂണിറ്റ് തുടങ്ങിയ റിന്യൂവബിൾ എനെർജിയുമായി ബന്ധപ്പെട്ട പാർക്കിന്റെ സാധ്യത വളരെ കുടുതലാണ്. ഇങ്ങനെ ഒരു പാർക്ക് നെയ്യാറ്റിൻകരയിൽ വരണമെന്ന് ശക്തമായി പറയുന്ന ആളാണ് ഞാൻ. കാരണം അങ്ങനെ ഒരു പാർക്ക് സാധ്യമായാൽ ഇവിടെ നിന്ന് സോളർ പാർട്സുകൾ  ലോകത്തിന്റെ പല ഭാഗത്തും വിഴിഞ്ഞം പോർട്ട് വഴി എത്തിക്കാൻ സാധിക്കും. അതുപോലെ തന്നെ വേസ്റ്റ് ടു എനർജി പൗർപ്ലാന്റുകൾ, മാലിന്യസംസ്കരണ അസ്സംബ്ലി പാർക്കുകൾ, ബയോഗ്യാസ് പ്ലാന്റുകൾ തുടങ്ങിയവ ഉണ്ടാകുന്ന പാർക്കുകൾക്ക് വളരെ സാധ്യതകളാണ്. ഇപ്പോൾ പലയിടത്തായി ചിതറിക്കിടക്കുന്ന കാര്യങ്ങളെ ഒറ്റ കുടകിഴീൽ ഗ്രീൻ പാർക്കായി കൊണ്ടു വരുക. അത് ഇവിടെ നിന്ന് വിദേശ രാജ്യത്തേക്ക് കൊണ്ടുപോകാനുള്ള ഒരു ട്രേഡിങ്ങ് പോർട്ടായി വിഴിഞ്ഞത്തെ മാറ്റുക. 

അതുപോലെതന്നെ അസംബ്ലിങ് യൂണിറ്റുകളുടെ ഒരു ഹബായി തിരുവന്തപുരത്തെ നമുക്ക് മാറ്റാൻ സാധിക്കും. ഇപ്പോൾ ഇന്ത്യയിലെ പുതിയ നയം അനുസരിച്ച് 20 വർഷം കഴിയുമ്പോഴേക്കും  എക്സിസ്റ്റിങ്ങായിട്ടുള്ള പെട്രോൾ ഡീസൽ വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ പാടില്ലെന്നാണ്. ഇന്ത്യയെ പോലെയുള്ള ഒരു വികസ്വര രാജ്യത്തിൽ  20 വർഷം എന്നുള്ളത് വലിയ പ്രായമമൊന്നുമല്ല. 20 വർഷം കഴിയുമ്പോൾ ഈ വാഹനങ്ങളെ ഇലക്ട്രിക്ക് കാറായിട്ട് എന്ത്കൊണ്ട് മാറ്റിക്കൂടാ? അങ്ങനെ ഒരു അസംബ്ലിങ് യൂണിറ്റിന് വരും ഭാവിയിൽ വലിയ ആവശ്യകതയുണ്ടാകും. അങ്ങനെയുള്ള പുതിയ ആശയങ്ങളെപ്പറ്റിയാണ് നാം ഇനി ആലോചിക്കേണ്ടത്. അതിന് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. 

വലിയ വലിയ മാളുകൾ വന്ന് 5000 പേർക്ക് തൊഴിൽ കൊടുക്കുന്നതിൽ അല്ല ഈ 5000 പേരെ സംരംഭകരാക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്.  ഓരോരുത്തരുടെ ആശയങ്ങളെ ഇംപ്ലിമെന്റ്മെന്റ് ചെയ്യാൻ അവസരം കൊടുക്കുമ്പോഴയാണ് വികസനം ഉണ്ടാകുന്നത്. ഇന്ന് നമ്മൾ കാണുന്ന ഒരു കാഴ്യ്ച്ചയാണ് യുവാക്കൾ കൂടുതലായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റുഫോമുകളിൽ ജോലിചെയുന്നത്. വിദേശത്ത് നടന്ന ഒരു പഠനമനുസരിച്ച് ഓൺലൈൻ ഡെലിവറി രംഗത്ത് കൂടുതൽ യുവാക്കൾ ഉണ്ടെങ്കിൽ ആ നാട്ടിൽ ഡെവലപ്മെന്റ് ഇല്ലായെന്നാണ് അർത്ഥം. അവർക്കു വേറെ സാധ്യതയില്ലാത്തത് കൊണ്ട് ഇത് തിരഞ്ഞെടുത്തു എന്നാണ് അർഥം. അങ്ങനെയല്ല നമുക്ക് എൻജിനീയറെ എൻജിനീയറായി തന്നെ വേണം, ഡോക്ടറെ അങ്ങനെ തന്നെ വേണം. വിദ്യ സമ്പന്നരായ യുവത്വമാണ് കേരളത്തിൽ ഉള്ളത്. അവർക്ക് നല്ല അവസരങ്ങൾ വേണമെങ്കിൽ പുതിയ പുതിയ സംരംഭങ്ങളുണ്ടാവണം, പുതിയ ആശയങ്ങളുണ്ടാകണം അതിന് ഏറ്റവും ഉചിതമാണ് ഇതുപോലുള്ള പാർക്കുകൾ.

കേരളത്തിലെ സംരംഭകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാർ ഉദ്യോഗസ്ഥർ മനസിലാകുന്നില്ല. ചെറിയ ചെറിയ പ്രശ്നങ്ങൾ കാരണമാണ് പല വലിയ പദ്ധതികളും മുടങ്ങികിടക്കുന്നത്. അത് കാരണം സംരംഭകർ പല പ്രശ്നങ്ങളും അഭിമുഖികരിക്കേണ്ടി വരുന്നു. ഇത് തടയാൻ എന്റെ അഭിപ്രായത്തിൽ വനിതാ കമ്മിഷൻ പോലെ ഒരു  വ്യവസായക കമ്മിഷൻ കൊണ്ടുവരുകയെന്നാണ്. ഇതാണ് ബിസിനസ്പ്ലസിനോട് എനിക്ക് അഭ്യർഥിക്കാൻ ഉള്ളത്. ഇതിൽകൂടിയെ നമ്മുടെ നാടിനെ സംരംഭക സൗഹൃദ നാടാക്കി മാറ്റാൻ പറ്റു. എന്നാണോ സംരംഭകന്റെ വാക്കുകൾക്ക് മൂല്യം ഉണ്ടാകുന്നത് അന്ന് മാത്രമേ സുസ്ഥിരമായ വികസനം ഉണ്ടാകു.

Post your comments