Global block

bissplus@gmail.com

Global Menu

"തിരുവനന്തപുരം എന്നും നമ്പർ 1 " ആദിത്യ വർമ്മ

 

നമ്മുടെ സർക്കാരിന്റെയടുത്ത് നല്ല നല്ല വികസന പദ്ധതികൾ ഉണ്ട് പക്ഷേ നടപ്പിലാക്കിയെടുക്കാനുള്ള കാലതാമസമാണ് പ്രശ്നം. അത് ഇല്ലാതെ നടക്കുവാണെങ്കിൽ എല്ലാം ശെരിയാകും. ഉദാഹരണത്തിന്, ഒരു ബൈപാസ് റോഡ് പൂർത്തിയാക്കുന്നതിനോ നാല് ലൈൻ റോഡുകൾ ഉണ്ടാക്കുന്നതിനോ എത്ര സമയമെടുക്കുന്നു? എത്ര സമയം പാഴാക്കുന്നു? ഒരു തീരുമാനമെടുത്താൽ അത് സമയബന്ധിതമായി പൂർത്തിയാക്കണം. ഒരു പ്രോജക്റ്റ് പൂർത്തിയാക്കാൻ എന്നേക്കും സമയം എടുക്കാൻ കഴിയില്ല. വിമാനത്താവള വികസനം, തുറമുഖ നിർമാണം തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്ത്യയിൽ കേരളം മാത്രമാണ് അനുവദിച്ച പദ്ധതി പൂർത്തിയാക്കാൻ ഇത്രയും സമയം എടുക്കുന്നതെന്ന് ഞാൻ കരുതുന്നു. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് 200 കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്യണമെങ്കിൽ ഏകദേശം 6 മണിക്കൂർ എടുക്കും. അതേ സമയം കാവൽക്കിണരുവിൽ നിന്ന് മധുരയിലേക്ക് 220 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വെറും രണ്ടര മണിക്കൂർ മാത്രമേ എടുക്കൂ.എക്സ്പ്രസ് ഹൈവേസ് ഉണ്ടെങ്കിൽ നമുക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ധാരാളം സമയവും ലാഭിക്കാൻ സഹായിക്കുന്നു.
സർക്കാരിന് വലിയ തലവേദന ഉണ്ടാക്കാത്ത രീതിയിൽ നമുക്ക് ടോൾ റോഡുകൾ നിർമ്മിക്കാം. ബിൽഡ് ഓപ്പറേഷൻ, ട്രാൻസ്ഫർ പ്ലാനുകൾ ഉപയോഗിച്ച് നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള നല്ല റോഡുകൾ നിർമ്മിക്കാൻ കഴിയും. നിർദിഷ്ട കെ-റെയിൽ നടപ്പിലായാൽ ഒന്നര മണിക്കൂർ കൊണ്ട് എറണാകുളത്തെത്താം. എന്നാൽ അത് നടപ്പാക്കണം. തിരുവനന്തപുരത്തെ ഒരു വികസിത മെട്രോപൊളിറ്റൻറ് നഗരമാക്കാൻ കൂടുതൽ നിക്ഷേപകരെ ഇവിടേക്ക് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരം ബിസിനസ്സിൽ കൂടുതൽ വളർച്ച കൈവരിക്കണം. തിരുവനന്തുപുരത്തുകാരൻ എന്ന നിലയിൽ തിരുവനന്തപുരം എന്നും  നമ്പർ 1 ആയിരിക്കണമെന്നാണ് എന്റെ  ആഗ്രഹം

Post your comments