Global block

bissplus@gmail.com

Global Menu

"ഞാൻ ജനിച്ചത് ഈ മഹാനഗരത്തിൽ "-ക്രിസ് ഗോപാലകൃഷ്ണൻ ഇൻഫോസിസ് സ്ഥാപകൻ

 

 “ഏതു ധൂസരസങ്കൽപ്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവല്കൃത ലോകത്തിൽ പുലർന്നാലും 
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരികൊന്നപ്പൂവും''

എന്ന കവതി വാക്യം മനസ്സിൽ കുറിച്ചിട്ട് ഏത് ദേശത്ത് എത്തിയിട്ടും എത്ര ഉന്നതിയിൽ വളർന്നിട്ടും
സ്വന്തം നാടിനോടും, നാട്ടാരോടും സ്നേഹം മറക്കാത്ത നല്ല മനസ്സുകൾ ആണ് കേരളത്തിന്റെ ഭാഗ്യം. മലയാളികളുടെ കഴിവിനെക്കുറിച്ച് ആർക്കും സംശയമില്ല. മലയാളി  എത്തിപ്പെടാത്ത മേഖലയില്ല, കാല് വയ്ക്കാത്ത ഒരു ചൊവ്വഗ്രഹവും കാണില്ല. മലയാളിക്ക് സ്വന്തം നാടിനോട്
പ്രത്യേകം സ്നേഹം ഉണ്ടെങ്കിലും ഇവിടെ പണം മുടക്കാനോ മറ്റുള്ളവരെക്കൊണ്ട് നിക്ഷേപം നടത്താനോ ഭയമായിരുന്നു. കാലം മാറി കഥ മാറി, മലയാളികൾ ഉന്നത സ്ഥാനം വഹിക്കുന്ന മൾട്ടി നാഷണൽ കമ്പനികൾ ഓരോന്നായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.
ഇവരുടെ കേരളത്തോടുള്ള സ്നേഹമാണ് കേരള IT യുടെ അടിസ്ഥാനശിലകൾ. ഈ നന്മകൾ തുടരട്ടെ...

ഞാൻ ജനിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. മോഡൽ സ്കൂൾ, ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിട്ടായിരിന്നു വിദ്യാഭ്യാസം. അന്ന് ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറി, യൂണിവേഴ്സിറ്റി ലൈബ്രറി, പബ്ലിക് ലൈബ്രറി, സെവിയ്യറ്റ് യൂണിയൻ ഇൻഫർമേഷൻ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളാൽ ചുറ്റപ്പെട്ട അക്കാഡമിക്ക് സിറ്റിയായിരുന്നു തിരുവന്തപുരം. ജനിച്ചു വളരാൻ പറ്റിയ ഒരു പട്ടണമായിരുന്നു തിരുവനതപുരം. മലിനീകരണങ്ങൾ ഇല്ലാ, എവിടെയും സൈക്കിളിൽ അല്ലെങ്കിൽ നടന്ന് പോകാം, അടുത്ത് തന്നെ ബീച്ചുണ്ട്, കൂട്ടുകാരുമൊത്ത് പോകാൻ മ്യുസിയമുണ്ട്, എല്ലാകൊണ്ടും ശാന്തസുന്ദര നഗരം. ആ കാലഘട്ടം ഇന്നും മായാതെ മനസിലുണ്ട്. എന്നെങ്കിലും തിരികെയെത്തി തിരുവന്തപുരത്ത് സ്ഥിരതാമസമാകണം  എന്ന് കരുതി തന്നെയാണ് കുടുംബവീട് ഇന്നും നിലനിർത്തിയിരിക്കുന്നത്.    

വരാൻപോകുന്നത് തിരുവന്തപുരത്തിന്റെ ഒരു സുവർണ്ണകാലഘട്ടമാകുമെന്നാണ് എനിക്ക് തോന്നുന്നത്. അതിന് നല്ല സാധ്യതകളുണ്ട്. ഒന്നാമത് തിരുവനന്തപുരത് ഹൈടെക് ഐറ്റി, സോഫ്റ്റ്‌വെയർ സ്റ്റാർട്ടപ്പുകൾ വളരെ നന്നായിട്ട് നടക്കുന്നുണ്ട്. ഇൻഫോസിസിന്റെ തിരുവനന്തപുരത്തെ ഓഫീസ് തുടങ്ങാൻ പദ്ധതിയിടുന്ന സമയത്ത് ഞാൻ അതിന്റെ സി.ഒ.ഒ ആയിരിന്നു. തിരുവനന്തപുരത്തുകാരൻ എന്ന അനുകമ്പയും, എന്റെ നാടിന്റെ വികസനത്തിന് എന്നാൽ കഴിയുന്നപോലെ  പിന്തുണനല്കുക, കൂടാതെ തിരുവനന്തപുരം നല്ല ഒരു സ്ഥലമായിരിക്കും എന്ന ആത്മവിശ്വാസവുമൊക്കെയാണ് അങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. ടെക്നോപാർക്ക് എന്ന് പറയുന്നത് രാജ്യത്തെ ഏറ്റവും മികച്ച പാർക്കാണ്.  എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട് ഇവിടെ, കൂടാതെ പ്രകൃതി ഭംഗിയും. ഇപ്പോൾ ബെപാസ്സ്‌ റോഡ് വന്നതോടുകൂടി പെട്ടന്ന് എത്തിച്ചേരാനും സാധിക്കുന്നു. അനന്തരഫലമായി ഗതാഗതപ്രശ്നങ്ങൾ കുടിയെങ്കിൽപോലും അത് ഒരു തന്ത്രപ്രധാനമായ സ്ഥലം  
തന്നെയാണ്. കൂടാതെ വളരെ വേഗത്തിൽ തന്നെ ടെക്നോപാർക് ഫേസ് 1, ഫേസ് 2, ഫേസ് 3 എന്നിവയും പൂർത്തിയായിവരുന്നുണ്ട്. ഇപ്പോഴത്തെ ഒരു പ്രവണതവച്ചിട്ട്  ഐറ്റി മേഖലയിൽ അടുത്ത ഒരു 5 വർഷത്തേക്ക് കുറഞ്ഞത് 15 മുതൽ 17 ശതമാനനം വാർഷിക വളർച്ച കൈവരിക്കാൻ  സാധ്യതയുണ്ട്. അതിനെ വേണ്ടരീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ അത് തിരുവനന്തപുരത്തിന്റെ വളർച്ചയിൽ വളരെ വലിയ ഒരു ഘടകമായിമാറും. 

ഉയർന്ന ജീവിത നിലവാരം തരുമ്പോഴും മലിനീകരണം അധികമില്ലാതെ ജീവിക്കാൻ പറ്റുന്നത് നമ്മുടെ നാട്ടിൽ തന്നെയ്യാണ്. പെട്ടന്ന് ഒരു യാത്രപോകണമെന്ന് തോന്നിയാൽതന്നെ പൊന്മുടി, നെയ്യാർഡാം, അരുവിക്കര,  കുറ്റാലം തുടങ്ങിയ പ്രകൃതി സുന്ദര സ്ഥലങ്ങൾ ചുറ്റുമുണ്ട്. മാത്രമല്ല തിരുവനന്തപുരം ഇപ്പോൾ കോസ്മോപൊളിറ്റൻ നഗരമായി മാറികൊണ്ടിരിക്കുവാണ്. ലുലു മാൾ വന്നു, സീ പോർട്ട് വന്നു അങ്ങനെ മൊത്തത്തിലുള്ള വികസനം വന്നുകൊണ്ടിരിക്കുകയാണ്. ഇവയൊക്കെ വച്ചുനോക്കുകയാണെങ്കിൽ ഒരു സുവർണ്ണ കാലഘട്ടംതന്നെയാണ് വരാൻപോകുന്നത്.

ബാംഗ്ലൂർ പോലുള്ള നഗരങ്ങളെ നോക്കുവാണെങ്കിൽ വളർച്ച കൂടുന്നതനുസരിച്ച് നിലവാരം കുറഞ്ഞുവരുന്നതായി കാണാം. എന്തുകൊണ്ടെന്നാൽ അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധകൊടുക്കാത്തതുകൊണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, വേസ്റ്റ് മാനേജ്മെന്റ്, പൊതു ഗതാഗതം ആസൂത്രണം, ഗതാഗതനിയത്രണം അങ്ങനെ പലകാര്യങ്ങളിൽ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതുകൊണ്ടാണ്. അങ്ങനെ ഇവിടെയും സംഭവിക്കാൻ പാടില്ല. ഈ കാര്യങ്ങളൊക്കെ നേരത്തേ പ്ലാൻ ചെയ്യണം.  ശരിയായ പ്ലാനിങ്ങും നിക്ഷേപങ്ങളും നടത്തിയില്ലെങ്കിൽ സുവർണ്ണകാലം നിലനിൽക്കില്ല.

തിരുവനന്തപുരത്തിന് ഇനി വേണ്ടത് എല്ലാപേരുംകൂടി ചേർന്ന് ഒരു പ്ലാൻ ഉണ്ടാകണം. വ്യാവസായിക വളർച്ചക്ക് വേണ്ടി മാത്രമല്ലാ എല്ലാ താളത്തിലുമുള്ള വികസനത്തിന് വേണ്ടി ഒരു 5 വർഷത്തെ അല്ലെങ്കിൽ  10 വർഷത്തെ പദ്ധതി തയ്യാറാകുക. സമഗ്രമായ ജീവിത നിലവാരം ഉയർത്താനുള്ള ഒരു പദ്ധതി. അതാണ് ഏറ്റവും അത്യാവശ്യമായി വേണ്ടത്. ഇപ്പോഴയുള്ള ജീവിത നിലവാരം നിലനിർത്തിക്കൊണ്ട് വരുന്ന അവസരം പിടിച്ചെടുക്കുകൻ കഴിയുമെങ്കിൽ തിരുവനന്തപുരമായിരിക്കും നമ്പർ 1 സിറ്റി എന്നതിൽ സംശയമില്ലാ. 

ഇപ്പോൾ കിട്ടുന്ന അവസരങ്ങളെ സാമ്പത്തിക അവസരങ്ങളായി മാത്രം കാണരുത്. മൊത്തത്തിലുള്ള വികസനത്തിനുള്ള ഒരു അവസരമായി കാണണം എന്നാണ് എന്റെ അഭിപ്രായം. കാരണം  സാമ്പത്തിക ഉന്നമനത്തിനുള്ള അവസരങ്ങൾ എല്ലാപേർക്കും കിട്ടണമെന്നില്ലാ അപ്പോൾ ബാക്കിയുള്ളവർക്ക് കൂടി പ്രയോജനം കിട്ടുന്ന രീതിയിൽ വേണം ബാക്കി വികസനപദ്ധതികൾ പ്ലാൻ ചെയ്യാൻ. അതുപോലെതന്നെ പുതിയതായി വരുന്ന ടെക്നോളോജികളുടെ പൈലറ്റ് റൺ തിരുവനന്തപുരത്ത് നടത്താൻ ശ്രമിക്കുക, അതിന്റെ ബിസിനസ്സ് ഇവിടെ തുടങ്ങാൻ പറ്റുമോ, അതിന് എത്രത്തോളം സാധ്യതയുണ്ട്  എന്നെലാം പഠിക്കുക. അന്താരാഷ്ട്ര വിമാനത്താവളം മികച്ച രീതിയിലാക്കണം. ഇതൊക്കെ ഒരു സിറ്റിയുടെ പ്രാഥമിക ആവശ്യങ്ങളാണ്. വികസനങ്ങൾ നടത്തിയെടുക്കുന്നത് സർക്കാരിന്റെ മാത്രമല്ല നമ്മുടെ ഓരോത്തരുടെ ആവശ്യമാണന്ന് മനസിലാക്കി പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ നാടിനെ ഉന്നതങ്ങളിൽ എത്തിക്കാനാക്കു.

എന്നെ ഇന്ന് കാണുന്ന രീതിയിലാക്കിയത് തിരുവനന്തപുരമാണ്. ഇവിടെ നിന്ന് കിട്ടിയ വിദ്യാഭ്യാസം, ലൈബ്രറി സൗകര്യങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ ഇതെല്ലാമാണ് എന്നെ ഞാനാക്കി മാറ്റിയതെന്ന് അഭിമാനത്തോടെ ഞാൻ പറയും. ഈ അനുഭവങ്ങൾ വേറെ ഒരു സിറ്റിയിൽ നിന്നും കിട്ടില്ലായെന്ന് നിസംശയം പറയാം.

Post your comments