Global block

bissplus@gmail.com

Global Menu

സൗന്ദര്യ സങ്കൽപ്പങ്ങൾ പൂവണിയാൻ നിംസ് കോസ്മെറ്റിക് സർജറി വിഭാഗം

സൗന്ദര്യോപാസകർക്ക് സദ് വാർത്തയെന്നോണം, കോസ്‌മെറ്റിക് സർജറിയുടെ ആധുനികോത്തര ചികിത്സ സംവിധാനങ്ങളുമായി നെയ്യാറ്റിങ്കര നിംസ് മെഡിസിറ്റി തയാറെടുത്തതായി ദക്ഷിണേന്ത്യയിലെ പ്രമുഖ കോസ്‌മെറ്റിക് സർജറി വിദഗ്ധനും നിംസ് കോസ്‌മെറ്റിക് സർജറി വിഭാഗം മേധാവിയുമായ ഡോക്ടർ ഷഹീൻ ഹബീബുള്ള വ്യക്തമാക്കുന്നു. മനുഷ്യ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വാനോളം ചിറകു വിരിക്കാൻ ഈ ആധുനിക ശസ്ത്രക്രിയ വിഭാഗത്തിന് സാധ്യത കൈവന്നിരിക്കുന്നു. സെലിബ്രിറ്റികളുടെ സൗന്ദര്യ മികവിന് കൂട്ടാകുന്ന കോസ്‌മെറ്റിക് സർജറി ഇപ്പോൾ വലിയ ചെലവൊന്നുമില്ലാതെ ചെയ്യാവുന്ന വിധം ജനകീയമായിരിക്കുകയാണ്. ഇത് സംബന്ധമായി ഡോക്ടർ ഷഹീൻ ഹബീബുള്ള മാധ്യമ പ്രവർത്തകൻ കെ. എം. റഹ് മാനുമായി നടത്തിയ അഭിമുഖം.
 
പ്ലാസ്റ്റിക് സർജറിയും കോസ്‌മെറ്റിക് സർജറിയും തമ്മിലുള്ള വ്യത്യാസം ?
 
ശരീരത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗമോ അവയവമോ പുനുഃസ്ഥാപിക്കുന്ന ഒരു ശസ്ത്രക്രിയാ വിഭാഗമാണ്
പ്ലാസ്റ്റിക് സർജറി. കോസ്‌മെറ്റിക് സർജറി അല്ലെങ്കിൽ സൗന്ദര്യവർദ്ധക ശസ്ത്രക്രിയ എന്നത് ഇതിന്റെ ഒരു പ്രധാന ഉപവിഭാഗമാണ്. ശരീരഭാഗത്തിന്റെ രൂപഭംഗി മെച്ചപ്പെടുത്താൻ, ശരീരത്തിന്റെ മറ്റൊരു ഭാഗത്തു നിന്നുള്ള കോശങ്ങളോ കൃത്രിമ ഇംപ്ലാന്റുകളോ ശരീരത്തിൽ വെച്ചുപിടിപ്പിച്ച് വൈകല്യം ബാധിച്ച ശരീരഭാഗം പൂർവസ്ഥിതിയിലാക്കി ശരീരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുക എന്നതാണ് കോസ്മെറ്റിക് സർജറി. പ്ലാസ്റ്റിക് സർജറിയിലൂടെ നമുക്ക് രൂപം മാറ്റാനാകുമ്പോൾ കോസ്മെറ്റിക് സർജറിയിലൂടെ ശരീരത്തിന്റെ രൂപമാറ്റത്തിന് പുറമെ സൗന്ദര്യവും വര്ധിപ്പിക്കാനാകും. ബിസി ആറാം നൂറ്റാണ്ടിലെ പ്ലാസ്റ്റിക് സർജറി, തിമിര ശസ്ത്രക്രിയാ മേഖലകളിൽ സംഭാവന നൽകിയ ഇന്ത്യൻ വൈദ്യനായിരുന്നു സുശ്രുത. കുമാർ വൈദ്യ എന്ന ഇന്ത്യൻ സർജൻ. ഇന്ത്യൻ രീതികൾ ഉപയോഗിച്ച് റിനോപ്ലാസ്റ്റി നടത്തുന്നത് കാണാൻ ബ്രിട്ടീഷ് ഡോക്ടർമാർ ഇന്ത്യയിലേക്ക് വന്നതും കുമാർ വൈദ്യ നടത്തിയ ഇന്ത്യൻ റിനോപ്ലാസ്റ്റി സംബന്ധിച്ച റിപ്പോർട്ടുകൾ ജെന്റിൽമാൻ മാസികയിൽ 1794 ഓടെ പ്രസിദ്ധീകരിച്ചതും ചരിത്രമാണ്. 
 
കോസ്മെറ്റിക് സർജറിയുടെ പ്രത്യേകതകൾ എന്തെല്ലാം ?

കോസ്മെറ്റിക് സർജറി എന്നത് ഒരു വ്യക്തിയുടെ രൂപം മെച്ചപ്പെടുത്തുന്നതിനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ നീക്കം ചെയ്യുന്നത്തിനു ശരീരത്തിന്റെ സാധാരണ ഭാഗങ്ങളിൽ നടത്തുന്ന ഒരു ശസ്ത്രക്രിയയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായാണ് ഈ സർജറി നടത്തുന്നത്. മുഖത്തു പ്രായം തോന്നിക്കുന്ന ചുളിവുകൾ 'ഫേസ് ലിഫ്റ്റ് ' സർജറിയിലൂടെ നീക്കം ചെയ്യാനാവും. 'ഐ ബാഗ് ' സർജറിയിലൂടെ കണ്ണിനടുത് തൊലി തൂങ്ങി ചുളിവുകൾ വരുന്ന രീതിമാറ്റിയെടുക്കാം. ചിലപ്പോൾ പ്രായം കൂടുന്നതിനനുസരിച്ച് കൈവിരലുകളിൽ ഞരമ്പ് പൊങ്ങി നിന്ന് കുഴികൾ വന്നത് പോലെ തോന്നും. കൊഴുപ്പ് കുറയുന്നതാണിതിന് കാരണം. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുനിന്ന് കൊഴുപ്പ് എടുത്ത് ഈ ഭാഗങ്ങളിൽ ചെർത്ത് വെക്കുന്നസി രീതിയാണ് 'ലിപ് ഫില്ലിംഗ് ' അഥവാ 'ഫാറ്റ് ഗ്രാഫ്റ്റിങ്'. ഈ സർജറിയിലുടെ പ്രായമായവരുടെ കൈകൾക്കെല്ലാം യുവത്വം തിരിച്ചുകിട്ടും.
 
ലൈപ്പോ സക്ഷൻ, ഫാറ്റ് ഗ്രാഫ്റ്റ് എന്നാലെന്ത്?
 
അമിത വണ്ണമുള്ളവർ  എക്ക്സും ഡയറ്റ് കൺട്രോളിങ്ങും നടത്തിയിട്ടും വണ്ണം കുറക്കാനാവാതെ പ്രയാസപ്പെടുമ്പോൾ അവർക്ക് ഏറ്റവും ആശ്വാസകരമായ സർജറിയാണിത്. മേജർ ശസ്ത്രക്രിയയുടെ സങ്കീര്ണതകളൊന്നുമില്ലാതെ എളുപ്പത്തിൽ ചെയ്യാവുന്ന ശസ്ത്രക്രിയ ആണിത്. ലൈപ്പോ എന്നാൽ കൊഴുപ്പ്
എന്നർത്ഥം. ശരീര ഭാഗങ്ങളിലെ കൊഴുപ്പ് സക്ക് ചെയ്തെടുത്ത് മാറ്റുന്നതിനെയായാണ് ലൈപ്പോ സക്ഷൻ എന്ന് പറയുന്നത്. ശരീരത്തിലെ കൊഴുപ്പ് കൂടുതൽ അടിഞ്ഞുകൂടിയ ഭാഗത്തുനിന്നും വലിച്ചെടുത്തു കൊഴുപ്പ് കുറഞ്ഞ ഭാഗത്തു നിക്ഷേപിക്കുന്നതിനെയാണ് ഫാറ്റ്ഗ്രാഫ്റ്റ് എന്നുപറയുന്നത്. അടിവയറ്, നിതംബം, ഹിപ്സ് , തുട, ഇരട്ട താടി, കൈകൾ എന്നിവിടങ്ങളിലെ കൊഴുപ്പ് കൂടിയത് ലൈപ്പോ സക്ഷൻ വഴി ഒഴിവാക്കാം. നിംസിൽ ഏറ്റവും അധികം നടന്നു വരുന്ന കോസ്‌മെറ്റിക് സർജറികളിൽ ഒന്നാണിത്. 

അബ്‌ഡോമിനൽ പ്ലാസ്റ്റിയിലൂടെ വയർ ചാടുന്നത് കുറക്കാനോകുമോ ? 

അബ്‌ഡോമിനൽ പ്ലാസ്റ്റി എന്ന് പറഞ്ഞാൽ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെ യ്യുന്നതോടൊപ്പം മസിലുകൾക്ക് ദൃഢത വരുത്തുകയും ചെയ്യുന്നതാണ്. പല പ്രസവങ്ങൾ കഴിഞ്ഞ സ്ത്രീകളിൽ വയർ ചാടുന്ന രീതി അബ്‌ഡോമിനൽ പ്ലാസ്റ്റിയിലൂടെ മാറ്റിയെടുക്കാം. കൊഴുപ്പ് മാത്രമുള്ള, എന്നാൽ മസിലുകൾ ദൃഢതയുള്ളവരാണെങ്കിൽ അവർക്ക് ലൈപ്പോ സക്ഷൻ ചെയ്താൽ മതി.
 
സ്ത്രീകളുടെ സ്തന വലിപ്പം കുറയാനായുള്ള സർജറി?
 
ചില സ്ത്രീകൾക്ക് സ്തന വലിപ്പം അധികമായാൽ പല സാമൂഹിക മാനസിക പ്രയാസങ്ങൾ ഉണ്ടാവാറുണ്ട്. ആളുകൾ ശ്രദ്ധിക്കുന്നു എന്ന ആകുലതയും ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ അസ്വസ്ഥതയും ഉണ്ടാകാനിടയുണ്ട്. പൊതു ഇടങ്ങളിൽ പോയാൽ ഇവർക്ക് ചമ്മൽ അനുഭവപ്പെടും. സ്തന വലിപ്പം കൂടുന്നതനുസരിച്ച് ബ്രായുടെ സ്ട്രാപ്പ് ഷോള്ഡറിൽ ഞെക്കി ഞെരുങ്ങി വേദന അനുഭവപ്പെടും. സ്തനം വലുതാകുന്നത് മൂലം സ്തനത്തിന്റെ അടിയിൽ വിയർപ്പ് കെട്ടിക്കിടന്നു അഴുക്കു വരികയും അത് വൃത്തിയാക്കാതെ ചില ത്വക്ക് രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം. അതോടോപ്പം കഴുത്ത് വേദന, പിറകു വേദന എന്നിവയും ഉണ്ടാകാം. ബ്രെസ്റ്റ് റിഡക്ഷൻ സർജറിയിലൂടെ ഇതിനു പരിഹാരമാവും. നിംസിൽ ഇത് സാധാരണയായി ചെയ്തു വരുന്ന സർജറി ആണ്. വിദേശ രാജ്യങ്ങളിലും ഇത് സർവ്വ സാധാരണയാണ്. കുട്ടികളുടെ പാല് കുടി നിർത്തിയതിനു ശേഷം അമ്മമാരുടെ സ്തനങ്ങൾ തൂങ്ങി ആടി നിൽക്കുന്നത് ഈ സർജറിയിയിലൂടെ മാറ്റി ചെറുപ്പക്കാരികൾക്കുള്ളത് പോലെ സ്തനം പൊക്കി കൊണ്ടുവരുന്ന ബ്രെസ്റ്റ് ലിഫ്റ്റ് സർജറിയും നിംസിൽ ചെയ്തു വരുന്നു. ബ്രെസ്റ്റ് ഇംപ്ലാന്റ്, കൊഴുപ്പ് ഗ്രാഫ്റ്റിങ്, സലൈൻ അല്ലെങ്കിൽ സിലിക്കൺ ജെൽ പ്രോസ്തെറ്റിക്സ് എന്നിവ ഉപയോഗിച്ച് സ്തനങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കാം.

ഗൈനക്കോ മാസ്റ്റിയ എന്നാലെന്ത് ?

സ്ത്രീകളെ പോലെ പുരുഷന്മാർക്കും ബ്രെസ്റ്റ് വലുതാകുന്ന അവസഥയാണിത്. ഇതുകാരണം അവർക്ക് സുഹൃത്തുക്കളോടൊപ്പം സ്വിമ്മിങ് പൂളിൽ പോകാനും അവരുടെ മുമ്പിൽ ഷർട്ട് ഊരുന്നതിനും വലിയ ചമ്മൽ കാണും. ടീഷർട്ട്  ഉപയോഗിക്കുമ്പോൾ ബ്രെസ്റ്റ് പോയിന്റ് ചെയ്തു കാണും. ഇത്തരക്കാരുടെ ബ്രെസ്റ്റ് ഗ്ലാൻഡ് വലുതാകുന്നതാണിതിന് കാരണം. ഇതൊക്കെ ശസ്ത്രക്രിയ വഴി മാറ്റിയെടുക്കുന്നതാണ്.
 
ഗൈനക്കോ മാസ്റ്റിയ. റൈനോ പ്ലാസ്റ്റി എന്തിനു വേണ്ടിയാണ്?

മൂക്കിന്റെ ആകൃതി മാറ്റിയെടുക്കുന്ന സർജറി ആണ്റൈനോ പ്ലാസ്റ്റി. പാശ്ചാത്യ രാജ്യങ്ങളിൽ മിക്കവരിലും മൂക്കുകൾ നേരിയതും പോയിന്റടും വെർട്ടിക്കൽ ആകൃതിയിലുള്ളതുമായിരിക്കും. എന്നാൽ ഇന്ത്യക്കാരുടേത് ചെറുതും വീതികൂടിയതും വീതിയുള്ള നാസാരന്ദ്രങ്ങളോട് (nostrils) കൂടിയതുമായിരിക്കും. ചിലർക്ക് അപകടത്തിലും മറ്റും പരിക്കേറ്റാൽ മൂക്കിന്റെ ഒരു ഭാഗത്തു  ചതവ് പറ്റി ശ്വാസ തടസ്സം സംഭവിക്കാം. മൂക്കിന്റെ പാലം വളഞ്ഞാലും ഒരു വശത്തു വീതികുറഞ്ഞും മറുവശത്തു വീതി കൂടിയും ഇരിക്കാം. വീതി കുറഞ്ഞ ഭാഗത്തും ഇങ്ങനെ ശ്വാസ തടസ്സം വന്നേക്കാം. ഇത് കാരണമാണ് ശ്വസിക്കാൻ പ്രയാസം നേരിടുന്നത്. ഇതെല്ലം റൈനോ പ്ലാസ്റ്റി മുഖേന ശരിപ്പെടുത്താം.ശസ്ത്രക്രിയ ചെയ്ത കലകൾ മൂക്കിന് പുറത്തു കാണുകയുമില്ല.

ബട്ടക്ക് ഓഗ്മെന്റേഷൻ പ്രത്യേകതകൾ? 

നിതംബത്തിന്റെ (Buttock) ആകൃതി മാറ്റം വരുത്തുന്ന സർജറിയാണിത്. നിതംബത്തിന്റെ വലിപ്പവും ആകൃതിയും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് ആകർഷണീയമാക്കുന്ന സർജറിയാണിത്. മസിലുകൾക്ക് മുകളിലുള്ള ഫാറ്റ് ചില ഭാഗത്ത് കൂടുന്നതും ചില ഭാഗത്തു കുറയുന്നതും ശരീര ഭംഗി വർധിപ്പിക്കും. ചില ഭാഗത്ത് കൊഴുപ്പ് പ്രൊജക്റ്റ് ചെയ്ത് കാണണമെങ്കിൽ ആ ഭാഗത്തിന്റെ സമീപത്തുള്ള കൊഴുപ്പ് കുറച്ചു കാണിച്ച് മധ്യഭാഗത്തു കൊഴുപ്പ് കൂടുതലായി കാണിക്കുന്ന രീതിയാണിത്. കൊഴുപ്പിന്റെ അളവ് പുനുഃക്രമീകരിച്ച് അതിനെ മറ്റൊരു രൂപത്തിൽ വാർത്തെടുക്കുകയാണിവിടെ ചെയ്യുന്നത്. ഒരു ശില്പി പ്രതിമയെ ചെത്തിമിനുക്കി പാകപ്പെടുത്തിയെടുക്കുന്നത് പോലെ ശരീരത്തിലെ കൊഴുപ്പിനെ നമുക്ക് മാറ്റിയെടുക്കാം. ഈ ശസ്ത്രക്രിയയെ 'ലിപ്പോ സ്കൾപ്ചർ' എന്ന് പറയും. അതിന്റെ ഉദാഹരണമാണ് ബട്ടക്ക് ഓഗ്മെന്റേഷൻ. അധികമുള്ള കൊഴുപ്പ് ലിപ്പോ സക്ഷൻ വഴി വലിച്ചെടുത്തു റീ ഇന്ജെൿഷൻ ചെയ്യുന്ന
രീതിയാണിത്. 

ബട്ടക്ക് ലിഫ്റ്റ് ചെയ്യുന്നത്?

നിതംബത്തിന്റെ ആകൃതി നല്ല രൂപത്തിലാക്കുന്നതിനു നിതംബം ഉയർന്നു നിൽക്കുന്നത്തിനു വേണ്ടിയുള്ള 
സർജറിയാണിത്. തൂങ്ങിയാടുന്ന നിതംബം മുകളിലേക്ക് ദൃഢതയോടെ നിർത്താൻ ഈ സർജറികൊണ്ടാവും. 
"ബട്ട് ഇംപ്ലാന്റ്" വഴി നിതംബം വർദ്ധിപ്പിക്കാം. 

ഹെയർ ഇൻപ്ലാന്റ്ചെയ്യുന്നത്?

ഇപ്പോൾ സാധാരണയായി ആണുങ്ങളിലും പെണ്ണുങ്ങളിലും കാണുന്നതാണ് മുടി കൊഴിച്ചിൽ. ഇതിനു പ്രത്യേക തരം ചികിത്സയുണ്ട്. എന്നാൽ മുടി കയറി നിൽക്കുകയോ മുടി തീരെ കുറവുള്ളതോ ആയ ആളുകൾക്ക് മുടി വെച്ച് പിടിപ്പിക്കണം. ഇതിനെയാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ എന്ന് പറയുന്നത്. എത്ര കഷണ്ടിയുള്ള ആളാണെങ്കിലും തലയിയുടെ പിറകിലും വശങ്ങളിലും മുടിയുണ്ടാകും. ശരീരത്തിലെ ഹോർമോൺ ഘടനയിലെ മാറ്റങ്ങളാണ് കഷണ്ടിക്ക് കാരണമാവുന്നത്. ഹോർമോൺ സ്വാധീനത്തിൽ കൊഴിഞ്ഞു പോകാത്തതിനാലാണ് കഷണ്ടിയുള്ളവർക്ക്ക് തലയുടെ പിറകിലും വശങ്ങളിലും മുടികൾ കാണുന്നതിന് കാരണം. ഈ മുടിയെ നട്ടു വളർത്തി വെച്ച് പിടിപ്പിക്കുകയാണ് ഹെയർ ട്രൻസ്പ്ലാന്റേഷനിലൂടെ ചെയ്തു വരുന്നത്. മുടി മുൻഭാഗത്ത് വളരെ കയറിയിരിക്കുന്നയാൾക്ക് സാധാരണയായി 1800- 2000 ഗ്രാഫ്റ്റുകൾ വേണ്ടിവരും. വലിയ തോതിൽ കഷണ്ടിയുള്ളവർക്ക് നല്ല രൂപത്തിൽ ട്രാൻസ്പ്ലാന്റേഷൻ ചെയ്യുന്നതിന് 4000 ഗ്രാഫ്റ്റുകൾ വേണ്ടിവരും. എഫ് .യു. ടി സംവിധാനം ചെയ്തുവരുന്നുണ്ടെങ്കിലും കൂടുതലായും എഫ് യു.ഇ യാണ് ഉപയോഗിച്ച് വരുന്നത്. ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തി മൂന്നു നാലു മാസത്തിനകം മുടി സാധാരണ പോലെ വളരാൻ തുടങ്ങും. ഈ മുടിയിൽ എണ്ണയും ഷാംപുവും മറ്റും ഉപയോഗിക്കാം. ഇവക്കെല്ലാം ഏറ്റവും മികച്ച സംവിധാനങ്ങളാണ് നിംസ് മെഡിസിറ്റിയിലുള്ളത്. 

സ്കിൻ ഗ്രാഫ്ട് ?
 
ശരീരത്തിലെ ഏതെങ്കിലും ഭാഗത്തുള്ള കുറവിനെ മറ്റേതെങ്കിലും ഭാഗത്ത് നിന്നുമെടുത്ത് കുറവ് നികത്തുന്നതിനാണ് ഗ്രാഫ്ട് എന്ന് പറയുന്നത്. ആക്സിഡെന്റിനു ശേഷമോ ഷുഗർ വന്നിട്ടോ കാലിൽ മുറിവ് വന്നിട്ട് ഉണങ്ങാതെ വന്നാൽ തുടയിൽ നിന്നും തൊലിയെടുത്ത് ഹീൽ ചെയ്തു അത് നികത്തുന്നതിന് ഈ ശസ്ത്രക്രിയ മൂലമാവും. സ്കകിൻ ഗ്രാഫ്റ്റ്, ഫാറ്റ്ഗ്രാഫ്റ്റ്, ബോൺഗ്രാഫ്റ്റ്, നേർവ്ഗ്രാഫ്റ്റ്, വെയ്ൻഗ്രാഫ്റ്റ്, തുടങ്ങി പലവിധം ഗ്രാഫ്റ്റുകളുണ്ട്. 

ഓട്ടോ പ്ലാസ്റ്റിയുടെ പ്രത്യേകതകൾ എന്താണ് ?
 
ഓട്ടോ എന്നാൽ ചെവി. ചെവിയുടെ ആകൃതി ശരിയാക്കുന്നതാണ് ഓട്ടോ പ്ലാസ്റ്റി സർജറി എന്ന് പറയുന്നത്. 
ജന്മനാലുള്ള വൈകല്യങ്ങൾ ശരിപ്പെടുത്തുക, ചെവിയില്ലാത്തവർക് ചെവി വെച്ച് കൊടുക്കുക, തുടങ്ങിയവ 
ഈ സർജറിയിലൂടെ സാധ്യമാവും. ചെവിയുടെ സ്ഥാനത്ത് മാംസ കഷ്ണം മാത്രമുള്ള അല്ലെങ്കിൽ മുഴുവനായി രൂപം പ്രാപിക്കാത്ത ചെവിയുള്ള 'മൈക്രൊഷിയ' എന്ന അവസ്ഥയും ഈ സർജറിയിലൂടെ മാറ്റിയെടുത്തു പുതിയ ചെവി ഉണ്ടാക്കിയെടുക്കാം. ഇത് സാധാരണയായി ചെയ്യുന്ന ശസ്ത്രക്രിയയാണ്. 'ബാറ്റ് ഇയർ' അഭംഗിയും മാറ്റിയെടുക്കാം. സ്ത്രീകൾക്ക് കമ്മലിട്ടൂണ്ടാകുന്ന തോരം, കമ്മൽ പിടിച്ചു വലിച്ചുണ്ടാകുന്ന തുള അറ്റു പോകുന്നതും ഈ സർജറിയിലൂടെ മാറ്റിയെടുക്കാം. നിംസിൽ ഇത്തരം കേസുകൾ ധാരാളമായി ചെയ്തു വരുന്നുണ്ട്. 

റൈറ്റ് ഡിക്ടമി ?

പ്രായമാകുമ്പോൾ മുഖത്തു ചുളിവുകൾ നീക്കം ചെയ്യാനുള്ള സർജറി ആണിത്. ചെവിയുടെ മുൻവശത്തും പിറകിലും യു ഷേപ്പിൽ കട്ട് ചെയ്ത് ലൂസായ തൊലി വലിച്ചു സ്‌ട്രെച്ച് ചെയ്തു ചുളിവ് മാറ്റി സ്റ്റിച്ച് ചെയ്യുന്നതിനാണ് 'റൈറ്റ് ഡിക്ടമി' എന്ന് പറയുന്നത്. 

ഫില്ലേഴ്സ് ചെയ്താലുള്ള ഗുണങ്ങൾ ?

പ്രായമാകുന്നതനുസരിച്ച് തൊലിയുടെ അടിയിലുള്ള കൊഴുപ്പ് അൽപ്പം കുറയും. ശരീരത്തിലെ മറ്റു ഭാഗങ്ങളുടേതിനേക്കാൾ ഇത് മുഖത്തു കൂടുതലായി പ്രകടമാവുകയും മുഖ സൗന്ദര്യം നഷ്ടപ്പെടുകയും തൊലിയുടെ തിളക്കം കുറയുകയും ചുളിവുകളുണ്ടാവുകയും ചെയ്യും. ഫില്ലേഴ്സ് ഉപയോഗിച്ച് കൊഴുപ്പ് ഇൻജെക്റ്റ് ചെയ്തു നഷ്ടപ്പെടുന്ന കൊഴുപ്പ്, മുഖ സൗന്ദര്യം, തിളക്കം, മൃദുലത, ദൃഢത എന്നിവ വീണ്ടെടുക്കാവുന്നതാണ്. ചുണ്ടിനു മുകളിലുള്ള ചുളിവുകളും ചെള്ളയുടെ ഭാഗത്തുള്ള ചുളിവുകളും ഈ സർജറിയിലൂടെ മാറ്റിയെടുക്കാം.

ചിൻ ഇൻപ്ലാന്റ്, ചിക്ക് ഓഗ്മെന്റേഷൻ ?

താടി ഭാഗം ഉള്ളിലോട്ടു വലിഞ്ഞു നിൽക്കുന്നത് ചിലരിൽ കാണാം. അത്തരം അവസ്ഥകളെ യഥാർത്ഥ രൂപത്തിൽ മാറ്റിയെടുക്കുന്നതിനെയാണ് ചിൻ ഇൻപ്ലാന്റ് എന്ന് പറയുന്നത്. ഇതേപോലെ തന്നെ കവിൾ തടം കുഴിഞ്ഞ പോലെയാണെങ്കിൽ അത് പൊക്കി നിർത്തുന്നതിനാണ് ചിക്ക് ഓഗ്മെന്റേഷൻ എന്നുപറയുന്നത്. മേലാർ ബോണിന്റെ മുകളിൽ ചെറിയൊരു ഇൻപ്ലാന്റ് സ്ഥാപിചാണ് ഈ ശാസ്ത്രക്രിയ ചെയ്യുന്നത്. മുഖത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ ഇവ മൂലമാകും.

ശരീരം വെളുക്കാനുള്ള വിദ്യ? 

'ഗ്ലുട്ടാതിയണ് ' ( Glutathione ) ഇന്ജെക്ഷനിലൂടെ ശരീരം മുഴുവൻ വെളുപ്പിച്ചെടുക്കാം. ഇതിനു പാർശ്വഫലങ്ങളൊന്നുമില്ല. കറുത്തിരുണ്ടവർക്കും Glutathione ഉപയോഗിച്ച് നല്ല വെളുത്തയാളാകാം.

Post your comments