Global block

bissplus@gmail.com

Global Menu

"ബിസിനസില്‍ പ്രതിസന്ധികള്‍ മറികടക്കാന്‍ മൂന്ന് തന്ത്രങ്ങള്‍"- ഡോ. സുധീര്‍ ബാബു

വീട്ടില്‍ അമ്മയുടെ ഓമനകളായ കുറച്ച് പൂച്ചകളുണ്ട്. ഭക്ഷണകാര്യത്തില്‍ കൃത്യമായ ചിട്ടവട്ടങ്ങള്‍ ഉള്ളവര്‍. കിട്ടുന്നതെല്ലാമൊന്നും കഴിക്കില്ല. പെറ്റ് ഷോപ്പില്‍ നിന്നും ഇവര്‍ക്ക്  ക്യാറ്റ്ഫുഡ് വാങ്ങി നല്‌കേ്ണ്ട ഉത്തരവാദിത്തം എനിക്കാണ്.

അപ്രതീക്ഷിതമായി വന്നെത്തിയ ലോക്ക്‌ഡൌണ്‍ കാര്യങ്ങള്‍ തകിടം മറിച്ചു. പെറ്റ് ഷോപ്പുകള്‍ അടച്ചിട്ടപ്പോള്‍ അവരുടെ ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടായി. പലപ്പോഴും വളരെ ദൂരെപ്പോയി വാങ്ങേണ്ട അവസ്ഥ സംജാതമായി. പലയിടത്തും സ്റ്റോക്ക് ഇല്ലാതെയായി.

വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നത് തൊട്ടടുത്ത പലചരക്ക് കടയില്‍ നിന്നാണ്. മിടുക്കനായ ഒരു ചെറുപ്പക്കാരനാണ് അതിന്റെ ഉടമസ്ഥന്‍. സാധനങ്ങള്‍ വാങ്ങാന്‍ അവിടെയെത്തിയ ഒരു ദിവസം ഞാന്‍ അയാളോട് ചോദിച്ചു.

''എന്തുകൊണ്ട് നിങ്ങള്‍ക്ക് മൃഗങ്ങള്‍ക്കു ള്ള ഭക്ഷണം കൂടി എടുത്ത് വിറ്റുകൂടാ? ഇവിടെ ചുറ്റുമുള്ള ധാരാളം പേര്‍ പെറ്റുകളെ വളര്‍ത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഇപ്പോഴുള്ള ഉത്പ്പന്നങ്ങളുടെ കൂടെ പുതിയ കുറച്ച് ഉത്പന്നങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കും. കച്ചവടവും വര്‍ദ്ധിക്കും, നല്ല ലാഭവും കിട്ടും ഒന്ന് ആലോചിച്ച് നോക്കാന്‍ പാടില്ലേ?''

അയാള്‍ ആലോചിക്കുക മാത്രമല്ല ആ കാര്യം നടപ്പിലാക്കുക കൂടി ചെയ്തു. ഇപ്പോള്‍ ഞാനുള്‍പ്പെടെയുള്ള ധാരാളം ആളുകള്‍ അവിടെ നിന്നാണ് പെറ്റുകള്‍ക്ക് ഭക്ഷണം വാങ്ങുന്നത്. അതിനൊപ്പം അവര്‍ക്കു ള്ള സോപ്പും ഷാമ്പൂവും മറ്റ് അനുബന്ധ ഉല്പ്പന്നങ്ങളും അയാളിപ്പോള്‍ വില്ക്കുന്നുണ്ട്.

പിന്നീട് കണ്ടപ്പോള്‍ പുഞ്ചിരിച്ച് കൊണ്ട് ആ ചെറുപ്പക്കാരന്‍ പറഞ്ഞു ''സംഗതി ഏറ്റു നല്ല കച്ചവടമുണ്ട്.''

പരമ്പരാഗത ബിസിനസ് സങ്കല്പ്പവും മാറുന്ന കാഴ്ചപ്പാടുകളും

നമ്മില്‍ ആഴത്തില്‍ വേരുറച്ച് പോയ ചില കാഴ്ചപ്പാടുകളും ഐസ്‌കട്ട പോലെ ഉറഞ്ഞുപോയ ചില ആശയങ്ങളുമുണ്ട്. അതിലൊന്നാണ് ചെയ്യുന്ന പ്രവൃത്തി യാതൊരു മാറ്റവുമില്ലാതെ ദീര്‍ഘകാലം അതേപോലെ തന്നെ തുടര്‍ന്ന്  പോവുകയെന്നത്. ഒരു ബിസിനസില്‍ വിജയിച്ചുവെന്ന് കരുതുക. പിന്നീട് അതിലൊരു ഫോര്‍മാറ്റ് മാറ്റത്തെ നാം ഭയന്ന് തുടങ്ങുന്നു. എന്തെങ്കിലും വ്യതിചലനം സംഭവിച്ചാല്‍ ബിസിനസ് തകരും എന്ന അര്‍ത്ഥ ശൂന്യമായ ഭയംമാറ്റങ്ങളെ സ്വീകരിക്കുവാന്‍ മടിക്കുന്ന മാനസികാവസ്ഥയിലേക്ക് നയിക്കുന്നു.

വലിയൊരുപ്രതിസന്ധിഘട്ടത്തിലാണ് ഇതിന്റെ അര്‍ത്ഥുശൂന്യതയും വിഡ്ഢിത്തവും നമുക്ക് ബോധ്യമാകുക. ഉണ്ടായിരുന്ന ഒരേയൊരു വരുമാന സ്രോതസ്സ് പെട്ടെന്ന് നിലച്ചുപോകുന്നു. മറ്റൊരു വഴി അതിവേഗംവെട്ടിത്തുറക്കാന്‍ സാധിക്കണമെന്നില്ല. ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ ഇത് അനുഭവിച്ചിട്ടുള്ള ബിസിനസുകാര്‍ നിരവധിയാണ്. അത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ അന്ധാളിച്ച് നില്ക്കാന്‍ മാത്രമേ കഴിയുകയുള്ളൂ.

മുന്നൊരുക്കം വേണം

പ്രശ്‌നങ്ങളും പ്രതിസന്ധികളും ഏതൊരു നിമിഷവും വിളിക്കാത്ത വിരുന്നുകാരനെപ്പോലെ കടന്നുവരാം. അതിനെ നേരിടാന്‍ തക്കവണ്ണം ബിസിനസിനെ കാലേക്കൂട്ടി തയ്യാറെടുപ്പിക്കുക സംരംഭകന്റെ ഉത്തരവാദിത്തമാണ്. പിന്തുടര്‍ന്നു  പോരുന്ന, ശിലയായുറഞ്ഞുകിടക്കുന്ന കാഴ്ചപ്പാടുകളില്‍ വ്യത്യാസം സംഭവിക്കേണ്ടതുണ്ട്. ഞാനിതാണ്, എന്റെ ബിസിനസ് ഇതാണ്, ഇതിങ്ങനയേ പോകൂ എന്ന കടുംപിടുത്തം സംരംഭകന്‍ ഉപേക്ഷിക്കേണ്ട ദുഃസ്വഭാവമാണ്. പലവിധ വരുമാന സ്രോതസ്സുകള്‍ ബിസിനസിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന ബിസിനസ് തന്ത്രങ്ങള്‍ സ്വീകരിക്കുവാന്‍ സംരംഭകന്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറന്നിടുക തന്നെ വേണം.

നമ്മുടെ ബിസിനസില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നാം നിരന്തരമായി ചിന്തിക്കുകയും അവ നടപ്പില്‍ വരുത്തുകയും വേണം. ഉണര്‍ന്ന്  പ്രവര്‍ത്തിക്കേണ്ട നേരമാണിത്. മാറുന്ന ലോകത്തിനൊപ്പം സഞ്ചരിച്ച് തുടങ്ങുമ്പോള്‍ നമ്മിലും തീര്‍ച്ചയായും വ്യത്യാസങ്ങള്‍ ഉടലെടുക്കും. പ്രതിസന്ധിഘട്ടങ്ങളെ നേരിടാനും വിജയം വരിക്കുവാനും ബിസിനസുകളില്‍ നടപ്പിലാക്കേണ്ട പ്രധാനപ്പെട്ട മൂന്ന് തന്ത്രങ്ങളിലൂടെ നമുക്കൊന്ന് കടന്നു പോകാം.

ഒന്നാമത്തെ തന്ത്രം
നിലവിലുള്ള വരുമാന സ്രോതസ്സ് വികസിപ്പിക്കുക

നാം കണ്ട പലചരക്ക് കടക്കാരന്റെ കഥയിലേക്കൊന്ന് കൂടി സഞ്ചരിക്കുക. അയാള്‍ ചെയ്തുകൊണ്ടിരുന്ന ബിസിനസില്‍ വളരെ ചെറിയൊരു മാറ്റം കൊണ്ടുവന്നു. അന്നുവരെ അയാള്‍ കൈകാര്യം ചെയ്യാത്ത ചിലപുതിയ ഉത്പന്നങ്ങള്‍ കൂടി കടയിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്നു. ഇവസാധാരണയായി ഒരു പലചരക്ക് കടയില്‍ വില്ക്കുന്ന ഉത്പന്നങ്ങള്‍ ആയിരുന്നില്ല. എന്നാല്‍ അയാള്‍ സ്വീകരിച്ച ആ തന്ത്രം വരുത്തിയ മാറ്റം അത്ഭുതകരമായിരുന്നു. കടയിലെ വില്‍പ്പനയും ലാഭവും വര്‍ദ്ധിപ്പിക്കുവാന്‍ കച്ചവടക്കാരന് അത്തരമൊരു തന്ത്രം തുണയായി. ഇന്നത്തെക്കാലത്ത് ആരും ഒരു പലചരക്ക് കട പരമ്പരാഗത രീതിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുന്നില്ല, പ്രതീക്ഷിക്കുന്നുമില്ല.

ഏതൊരു ബിസിനസിനും ഈ തന്ത്രം പ്രയോഗിക്കാം. പുതിയ ഉത്പന്നങ്ങളും സേവനങ്ങളും കൂട്ടിച്ചേര്‍ക്കാം . ഇത് മൊത്തത്തിലുള്ള  വില്‍പ്പനയും വരുമാനവും വര്‍ദ്ധിപ്പിക്കും. പുതിയ ഉപഭോക്താക്കള്‍ ഉടലെടുക്കും. ഹോട്ടലില്‍ ഭക്ഷണം കഴിക്കുവാന്‍ കയറുമ്പോള്‍ നിങ്ങള്‍ വിസ്മയിക്കുന്നു. അതാ അവിടെ ഷെല്‍ഫില്‍ ബുക്കുകള്‍ വില്‍പ്പ്‌നക്കായി അടുക്കി വെച്ചിരിക്കുന്നു. ഹോട്ടലുകളും ബുക്കുകളും തമ്മില്‍ എന്ത് ബന്ധം? ഇത്തരം ബന്ധങ്ങള്‍ തിരിച്ചറിയുവാനും അതിനെ ബിസിനസില്‍ ഉപയോഗിക്കുവാനും സംരംഭകന് സാധിക്കണം.ചില ഹോട്ടലുകള്‍ അവരുടെ ബ്രാന്‍ഡിലുള്ള കറിപ്പൊടികള്‍, മസാലക്കൂട്ടുകള്‍, ധാന്യപ്പൊടികള്‍ എന്നിവ വില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?

ബിസിനസില്‍ ഇപ്പോള്‍ നിലവിലുള്ള വരുമാന സ്രോതസ്സ് വികസിപ്പിക്കുവാന്‍ എന്തൊക്കെചെയ്യാന് കഴിയുമെന്ന് നോക്കാം.

. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക്  വേണ്ടി പുതിയ / അനുബന്ധഉത്പന്നങ്ങളോ സേവനങ്ങളോ കൂടി കൂട്ടിച്ചേര്‍ക്കുക.

. പുതിയ ഉപഭോക്താക്കളെ ലഭിക്കുവാന്‍ സാധ്യമായ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളോ സേവനങ്ങളോ കൂട്ടിച്ചേര്‍ക്കുക.

. പുതിയ ബിസിനസ് മോഡലുകള്‍ കൂട്ടിച്ചേര്‍ക്കുക (ആൗശെില ൈീേ ആൗശെില,ൈ ആൗശെില ൈീേ ഇീിൗൊലൃ, ണവീഹലമെഹല / ഞലമേശഹ ലരേ.). ഉദാഹരണമായി ഒരുചില്ലറ വില്‍പ്പശാലയ്ക്ക് (ഞലമേശഹ ടവീു) നിലവിലുള്ള ബിസിനസിനൊപ്പം മൊത്തക്കച്ചവടം (ണവീഹലമെഹല) കൂടി കൂട്ടിച്ചേര്‍ക്കാം .

രണ്ടാമത്തെ തന്ത്രം
പുതിയ വരുമാന സ്രോതസ്സുകള്‍ ഉള്‍പ്പെടുത്തുക

നിലവിലുള്ള വരുമാന സ്രോതസ്സുകളുടെ കൂടെ കൂട്ടിച്ചേര്‍ക്കുതവാന്‍ കഴിയുന്ന പുതിയ സ്രോതസ്സുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഉത്പാദകനായ ഒരു സംരംഭകന് ഉത്പാദനത്തിനൊപ്പം ജോബ് വര്‍ക്ക്, യന്ത്രങ്ങളുടെയോ ഉപകരണങ്ങളുടെയോ വാടകയ്ക്ക് നല്‍കല്‍, കണ്‍സള്‍ട്ടന്‍സി തുടങ്ങിയവ കൂടി ആരംഭിക്കാം. ഒരു സ്രോതസ്സില്‍ നിന്നുമുള്ള വരുമാനത്തിന് താല്ക്കാലിക പ്രതിസന്ധി നേരിടുമ്പോള്‍ മറ്റൊരു വരുമാന സ്രോതസ്സ് തുണക്കെത്തും.

ഇലക്ട്രിക്കല്‍ കോണ്ട്രാക്റ്റ് സേവനം നല്കുന്ന ഒരു സംരംഭകനെ നമുക്ക് നോക്കാം.പരമ്പരാഗത രീതിയില്‍ തന്റെ  സേവനം മുന്നോട്ട് കൊണ്ട് പോകുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെങ്കില്‍ തന്റെ  ഇപ്പോഴുള്ള വരുമാന സ്രോതസ്സിനൊപ്പം എന്തൊക്കെ കൂട്ടിച്ചേര്‍ക്കുവാന്‍ സാധിക്കും എന്ന് ചിന്തിക്കാം.

• ഇലക്ട്രിക്കല്‍ ബിസിനസില്‍ അധികം എതിരാളികള്‍ ഇല്ലാത്ത വളരെ നീഷ്(ചശരവ) ആയ സേവനങ്ങള്‍ കണ്ടെത്തുകയും അത് നല്കിത്തുടങ്ങുകയും ചെയ്യുക.

• തികച്ചും വ്യത്യസ്തവും, നൂതനവും, ബിസിനസിന് അനുയോജ്യവുമായ രീതികളില്‍ ഇലക്ട്രിഫിക്കേഷനും ലൈറ്റിങ്ങുകളും ആവശ്യമായ ബിസിനസുകളുണ്ട്. ഉദാഹരണമായി ജ്വല്ലറികള്‍, ടെക്സ്റ്റയില്‍ ഷോപ്പുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവ ഇത്തരത്തില്‍ സ്‌പെഷലൈസ്ഡ് സേവനങ്ങള്‍ ആവശ്യമുള്ളതാണ്. അത്തരം സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കാം .

• ഓട്ടോമേഷന്‍ പോലുള്ള നൂതന സങ്കേതങ്ങള്‍ പരിശീലിക്കുകയും അത്തരം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക്  നല്കുളകയും ചെയ്യുക. ഇത്തരം ഉല്പ്പതന്നങ്ങള്‍ നിര്മ്മി ക്കുന്ന കമ്പനികളുടെ ഡീലര്ഷിാപ്പുകളോ സേവനങ്ങള്‍ നല്കു്ന്ന അസോസിയേറ്റോ ആയി മാറാന്‍ ശ്രമിക്കുകയും ചെയ്യാം.

• ഇലക്ട്രിക്കല്‍ വര്‍ക്ക് ഷോപ്പ് നിലവിലുണ്ടെങ്കില്‍ ജോബ്വര്‍ക്കുകള്‍ ഏറ്റെടുക്കാം.

• ഉത്പന്നങ്ങളുടെ വിതരണമോ സേവനമോ കൂട്ടിച്ചേര്‍ക്കാം .

• ഇലക്ട്രിക്കല്‍ കണ്‍സള്‍ട്ടന്‍സി നല്കി. തുടങ്ങാം. നിങ്ങളുടെ അറിവും അനുഭവ സമ്പത്തും മറ്റുള്ളവര്‍ക്ക് പകര്‍ന്നു  നല്കാം.

• ഉപകരണങ്ങള്‍ വാടകയ്ക്ക് നല്കാം.

ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് നടത്തുന്ന ഒരു സംരംഭകനെ എടുക്കുക. അദ്ദേഹം തന്റെ സ്വന്തം ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വില്ക്കു കയും ചെയ്യുന്നു. ഇതിനോടൊപ്പം തന്നെ വരുമാനദായകമായ മറ്റ് ചില സ്രോതസ്സുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുവാന്‍ സാധിക്കും.

• മറ്റ് ഭക്ഷ്യ വിപണനക്കാര്‍ക്ക് വേണ്ടി ഉല്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് അവരുടെ ബ്രാന്‍ഡില്‍ പാക്ക് ചെയ്ത് നല്കുവാന്‍ കഴിയും.

• റീറ്റെയിലര്‍മാര്‍, മറ്റ് വിപണനക്കാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി വലിയ തോതില്‍, വ്യത്യസ്ത മേ•യിലുള്ള, വിവിധയിനം ഉത്പന്നങ്ങള്‍ അവരുടെ ആവശ്യമനുസരിച്ച് ഉത്പാദിപ്പിച്ച് നല്കുവാന്‍ സാധിക്കും.

• നീഷ് ആയിട്ടുള്ള വിപണികള്‍ കണ്ടെത്തി അതിനായുള്ള പുതിയ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുവാനുള്ള സാധ്യതകള്‍ കണ്ടെത്തുവാന്‍ ശ്രമിക്കാം.

• മറ്റ് ചെറുകിട ഉത്പാദകര്‍ക്ക്  അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാം.

മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളെല്ലാം സൂചകങ്ങളായി കണ്ടാല്‍ മതി. ഇത്തരത്തില്‍ ചിന്തിച്ചാല്‍ ഓരോ ബിസിനസിനും അതിന്റെ സ്വഭാവമനുസരിച്ച്, പ്രത്യേകതകളനുസരിച്ച് ആരംഭിക്കുവാന്‍ സാധ്യമായ പുതിയ പല വരുമാന മാര്‍ഗ്ഗങ്ങളും കണ്ടെത്താന്‍ സാധിക്കും. കാലാകാലങ്ങളില്‍ ഇത് അവലോകനം ചെയ്യുകയും പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ബിസിനസിലേക്ക് കൂട്ടിച്ചേര്‍ക്കുകയും വേണം. ബിസിനസില്‍ അനുഭവസമ്പത്തുള്ള, പരിജ്ഞാനമുള്ള, മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു സംരംഭകന് ഇത്തരം അവസരങ്ങള്‍ കണ്ടെത്തുവാനും അതിനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുവാനും കഴിയും.

മൂന്നാമത്തെ തന്ത്രം
പുതിയൊരു സെയില്‍സ് ചാനല്‍ കൂടി തുറക്കാം

ഉത്പ്പാദന യൂണിറ്റോ കടയോ മാത്രം നടത്തിക്കൊണ്ട് പരമ്പരാഗതമായ രീതിയില്‍ ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതിന് പുറമേ മാറ്റങ്ങളെ ഉള്‍ക്കൊ ണ്ട് മറ്റൊരു സെയില്‍സ് ചാനല്‍ കൂടി തുറന്നെടുക്കുവാന്‍ സംരംഭകര്‍ക്ക്  സാധിക്കണം. ഇതിനെ നമുക്ക് ''ബ്രിക്‌സ് ആന്‍ഡ്  ക്ലിക്‌സ്'' മോഡല്‍ എന്ന് വിളിക്കാം.ബ്രിക്‌സ് എന്നാല്‍ നമ്മുടെ പരമ്പരാഗത മോഡല്‍ ബിസിനസ്. ക്ലിക്‌സ് എന്നാല്‍ ആധുനിക ഓണ്‍ലൈന്‍ മോഡല്‍ ബിസിനസ്. ഡിജിറ്റല്‍ സ്റ്റോറുകള്‍ സംരംഭകര്‍ക്ക്  അനന്തമായ സാധ്യതകളാണ് തുറന്നിടുന്നത്. രണ്ട് മോഡലുകളുടേയും സംയോജനം ഇന്നത്തെ ബിസിനസുകള്‍ക്ക്് അനിവാര്യമാണ്.

ഇപ്പോഴുള്ള ഷോപ്പുകള്‍ക്ക്  പുറമേ ഡിജിറ്റല്‍ സ്റ്റോറുകള്‍ കൂടിയാകുമ്പോള്‍ പുതിയൊരു സെയില്‍സ്ചാനല്‍ കൂടി പിറവിയെടുക്കുന്നു. ആഗോള വിപണിയിലേക്ക് ഉത്പന്നങ്ങളെ എത്തിക്കുവാന്‍ ഇത്തരം ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്ക് സാധിക്കും. ബ്രാന്‍ഡിംഗ് കുറേക്കൂടി ശക്തമാകും. ഒരു നിശ്ചിത പരിധിക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന ഷോപ്പുകളെക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താന്‍ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്ക്് സാധ്യമാകുന്നു. ഇത് വില്‍പ്പന വര്‍ദ്ധിപ്പിക്കുവാനും ബിസിനസ് വിപുലീകരിക്കുവാനും സംരംഭകനെ സഹായിക്കുന്നു.

ബിസിനസിന്റെ പ്രൊമോഷനു വേണ്ടിയും മറ്റ് സേവനങ്ങള്‍ നല്കുവാനും ഡിജിറ്റല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങണം. ഓണ്‍ലൈനില്‍ നിന്നും അകന്ന് നില്ക്കുന്ന ആത്മഹത്യാപരമായ കാര്യമാണ്. ഓണ്‍െൈലെന്‍ കണ്‍സള്‍ട്ടന്‍സി ഉള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങളും സംരംഭകര്‍ക്ക്  പ്ലാന്‍ ചെയ്യാവുന്നതാണ്. വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കുവാന്‍ സംരംഭകര്‍ ശ്രദ്ധിക്കണം. ഓഫ്ലൈന്‍ ബിസിനസുകള്‍ക്ക് താത്കാലിക പ്രതിസന്ധികള്‍ അനുഭവപ്പെടുമ്പോള്‍ ഓണ്‍ലൈന്‍ സെയില്‍സ്് ചാനല്‍ വില്പനയെ പിടിച്ചു നിര്‍ത്താന്‍ സഹായകമാകുകയും ചെയ്യും.

സംരംഭകര്‍ ഇപ്പോള്‍ നിലവിലുള്ള ഓണ്‍ലൈന്‍  സ്റ്റോറുകള്‍ നിരീക്ഷിക്കുകയുംശ്രദ്ധയോടെ പഠിക്കുകയും വേണം. തങ്ങളുടെ ബിസിനസിന് അനുയോജ്യമായ ഒരു ഓണ്‍ലൈന്‍ സ്റ്റോറിന് രൂപം നല്കുകയാവണം ലക്ഷഷ്യം. സ്റ്റോര്‍ രൂപകല്പ്പന ചെയ്യുമ്പോള്‍ തന്നെ അതിന്റെ മാര്‍ക്കറ്റിംഗ് എങ്ങനെയാവണം എന്ന വ്യക്തമായ ധാരണ കൂടി സംരംഭകന ്ഉണ്ടാവേണ്ടതുണ്ട്. ഉത്പന്നങ്ങളുടെ വിതരണം വലിയൊരു വെല്ലുവിളിയാണ്. ഓരോ വസ്തുതകളും ആഴത്തില്‍ പഠിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയെടുത്തതിനു ശേഷം മാത്രമേ ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുവാന്‍ ശ്രമിക്കാവൂ. കടയില്‍ നേരിട്ടെത്തുന്ന ഉപഭോക്താവിന്റേയും ഓണ്‍ലൈന്‍  ഉപഭോക്താവിന്റേയും മനഃശാസ്ത്രം വ്യത്യസ്തമാണ്.

കാലത്തിന്റെ മാറ്റങ്ങള്‍ക്ക്  കാതോര്‍ക്കാത്ത സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും  ദീര്‍ഘകാലം നിലനില്പ്പില്ല എന്നത് തിരിച്ചറിയണം. ബിസിനസില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ നമുക്ക് ഇപ്പോഴേ തുന്നിച്ചേര്‍ത്ത്  തുടങ്ങാം. ഇനിയുമൊരു ദുര്‍ഘടഘട്ടം വന്നെത്തുമ്പോള്‍ വേറൊരു വഴി തുറന്നിടണമെങ്കില്‍ നാം ഇനിയും വൈകിക്കൂടാ. ഈ നിമിഷം തന്നെ അതിനായി ഒരുങ്ങിത്തുടങ്ങാം. ബിസിനസ് ഏതാണോ അതിലെ സാധ്യതകളും അവസരങ്ങളും വിലയിരുത്തുകയും അവ ബുദ്ധിപൂര്‍വ്വം ബിസിനസില്‍ ഉപയോഗിച്ച് തുടങ്ങുകയും ചെയ്യുക.മാറ്റങ്ങളെ നെഞ്ചോടണക്കുകയുംനിരന്തരം പൊരുതുകയും ചെയ്യുന്ന ബിസിനസുകള്‍ നിലനില്ക്കും , വളരും.

Post your comments