Global block

bissplus@gmail.com

Global Menu

ഇനി ഫ്ലിപ്പ്കാര്‍ട്ടിന്‍റെ സിഇഒയായി ബിന്നി ബന്‍സല്‍

ന്യുഡല്‍ഹി: ഒണ്‍ലൈന്‍ വിപണന രംഗത്തെ പ്രമൂഖ കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ  സിഇഒയായി ബിന്നി ബന്‍സാലും,  എക്സി -ക്യുട്ടിവ് ചെയര്‍മാനായി സച്ചിന്‍ ബന്‍സാലും ചുമതലയേല്‍ക്കും. 

2007-ല്‍ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്നാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചത്. നിലവില്‍ ബിന്നി ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും സച്ചിന്‍ ബന്‍സാല്‍ സിഇഒയുമാണ്. 

കമ്പനിയുടെ പ്രകടനം വിലയിരുത്തുക, ഫ്ലിപ്പ്കാര്‍ട്ടിനെ മൂന്നോട്ട് നയിക്കുക, നിയമം, എച്ച് അര്‍,സാമ്പത്തികം തുടങ്ങിയവയാണ് ബിന്നിയുടെ ഭരണ പരിതിയില്‍ വരുന്നത്. സച്ചിനാണ് ഇനി കമ്പനിക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

Post your comments