Global block

bissplus@gmail.com

Global Menu

സംരംഭകത്വ പ്രോത്സാഹനത്തിന്റെ മൂന്നാം വാര്‍ഷിക നിറവില്‍ ബിസ്ഗേറ്റ്

കേരളത്തിന്റെ സംരംഭക മേഖലക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം യുവസംരംഭകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബിസ്ഗേറ്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തന മേഖലയില്‍ മൂന്നുവര്‍ഷം പിന്നിട്ടു. നവംബര്‍ 27ന് തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലില്‍ നടന്ന ബിസ്ഗേറ്റിന്റെ മൂന്നാംവാര്‍ഷിക ആഘോഷവും ബിസ്‌ക്ലേവ് - എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റും സംസ്ഥാന ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബിസ്ഗേറ്റിന്റെ വാര്‍ഷിക സംരംഭക അവാര്‍ഡുകളും ബ്രാന്‍ഡ് അവാര്‍ഡുകളും മന്ത്രി സമ്മാനിച്ചു. മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ എന്‍ കെ കുര്യന്‍, തിരുവനന്തപുരം സെറീന ബൊട്ടിക് ഫൗണ്ടര്‍ ഷീല ജെയിംസ് എന്നിവരാണ് സംരംഭക മേഖലയിലെ മികവിന് ബിസ്ഗേറ്റിന്റെ വാര്‍ഷിക പുരസ്‌കാരത്തിന് അര്‍ഹരായത്. മികച്ച സ്റ്റാര്‍ട്ട്അപ്പിനുള്ള അവാര്‍ഡ് എഎം നീഡ്സ് മില്‍ക്ക് ഡെലിവറി ആപ്പിന് ലഭിച്ചു. മാതൃഭൂമി സീനിയര്‍ ബിസിനസ് കറസ്പോണ്ടന്റ് ആര്‍. റോഷന്‍ മികച്ച ബിസിനസ് ജേണലിസ്റ്റിനുള്ള അവാര്‍ഡും വ്ളോഗര്‍ ജിന്‍ഷ ബഷീര്‍ സോഷ്യല്‍ മീഡിയ എക്സലന്‍സ് അവാര്‍ഡും മന്ത്രിയില്‍നിന്ന് സ്വീകരിച്ചു. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഴിഞ്ഞം അദാനി പോര്‍ട്സ് സിഇഒ രാജേഷ് ജാ, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ സജിത ജി നാഥ്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ എം എസ് ഫൈസല്‍ഖാന്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ മധു രാമാനുജന്‍, വി കെ വര്‍ഗീസ്, ഫുമ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജഹാന്‍ കല്ലുവരമ്പില്‍ എന്നിവര്‍ സംബന്ധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മുന്നൂറിലധികം സംരംഭകര്‍ ഈ ഏകദിന സമ്മിറ്റിന്റെ ഭാഗമായി. അമ്പതിലധികം സംരംഭകര്‍ പങ്കെടുത്ത ബിടുബി എക്സ്പോയും ബിസിനസ് മാതൃകകളുടെ അവതരണവും ബ്രഹ്മ ലേണിങ് സൊല്യൂഷന്‍സ് സിഇഒ എ ആര്‍ രഞ്ജിത്ത് നയിച്ച ബ്രാന്‍ഡിങ് സെമിനാറും ഇതോടൊപ്പം നടന്നു.

മൂന്നാംവാര്‍ഷികത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി ബിസ്ഗേറ്റ്

കേരളത്തിലെ സംരംഭക പ്രോത്സാഹനരംഗത്ത് സുപ്രധാന സ്ഥാനമാണ് ബിസ്ഗേറ്റിനുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ബിസ്ഗേറ്റ് സംഘടിപ്പിച്ച സംരംഭക സമ്മിറ്റുകളില്‍ പതിനായിരത്തോളം സംരംഭകരാണ് പ്രത്യക്ഷമായും പരോക്ഷമായും ഭാഗമായത്. ഒട്ടേറെ യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്താനും ഒട്ടനവധി സംരംഭകര്‍ക്ക് പുതിയ ദിശാബോധം നല്‍കാനും ബിസ്ഗേറ്റിന് സാധിച്ചിട്ടുണ്ട്. ബിസ്ഗേറ്റിന്റെ വിവിധ പ്രോഗ്രാമുകളില്‍ ഡെലിഗേറ്റുകളായി പങ്കെടുത്ത എത്രയോ പേര്‍ പിന്നേട് സംരംഭകത്വത്തിലേക്ക് ചുവടുവച്ചു. പുതിയ ബിസിനസ് സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിച്ചവരും നിക്ഷേപകരെ ലഭിച്ചവരും നിരവധി. സംരംഭകരുടെ പിന്തുണയോടെ കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമുകളില്‍ ഒന്നായി ബിസ്ഗേറ്റ് വളരുമ്പോള്‍ അത് സംരംഭകലോകത്തിനും വലിയ പ്രതീക്ഷയാണ് പകരുന്നത്. കേരളത്തിലെ എംഎസ്എംഇ, സ്റ്റാര്‍ട്ട്അപ്പ് പ്രോത്സാഹനരംഗത്ത് വിശ്വനീയനാമമായി മാറുന്ന ബിസ്ഗേറ്റ് പുതുതലമുറ സംരംഭകരെ വാര്‍ത്തെടുക്കുന്നതിനും സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കുന്നതിനുമായി വിവിധ പദ്ധതികളും മൂന്നാംവാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും യുവജനങ്ങളും ഉള്‍പ്പടെ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായോഗിക സംരംഭക പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ബിസ്ഗേറ്റ് എന്‍ട്രപ്രണര്‍ഷിപ്പ് ട്രയിനിങ് അക്കാദമിയാണ് ഇതില്‍ മുഖ്യആകര്‍ഷണം. താല്‍പര്യമുള്ളവര്‍ക്ക് സംരംഭകത്വവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും ഈ രംഗത്തെ വിദഗ്ധരുമായും വിവിധ പൊതുമേഖലാ - സ്വകാര്യ സ്ഥാപനങ്ങളുമായും കൈകോര്‍ത്ത് പ്രായോഗിക പരിശീലനം നല്‍കും. ബിസ്‌ക്ലബ് എന്നപേരില്‍ ആരംഭിക്കുന്ന എന്‍ട്രപ്രണര്‍ഷിപ്പ് ക്ലബ്ബ് ആണ് മറ്റൊരു പദ്ധതി. സംരംഭകര്‍ക്ക് സൗഹൃദ കൂട്ടായ്മകളിലൂടെ കൂടുതല്‍ വിപണി കണ്ടെത്താനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ ദിശാബോധം പകരാനും മാര്‍ക്കറ്റിങ്, ബ്രാന്‍ഡിങ് സേവനങ്ങള്‍ക്കും ബിസ്‌ക്ലബ്ബ് വഴിയൊരുക്കും.

ബിസ്ഗേറ്റിന്റെ അമരത്ത് ഇവര്‍

സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് യുവസംരംഭകരുടെ സൗഹൃദ കൂട്ടായ്മയില്‍ പിറവിയെടുത്ത ഒരു സംരംഭം എന്ന് ബിസ്ഗേറ്റിനെ വിശേഷിപ്പിക്കാം. മാധ്യമ സംരംഭകനായ പ്രജോദ് പി രാജ്, ട്രയിനറും റിയല്‍ എസ്റ്റേറ്റ്-ലോജിസ്റ്റിക്സ് സംരംഭകനുമായ ഡോ.ഷൈജു കാരയില്‍, ഓട്ടോമൊബൈല്‍ - ബിസിനസ് കണ്‍സള്‍ട്ടിങ് സംരംഭകനായ അന്‍സാരി സലാം എന്നിവരുടെ മുഖ്യനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസ്ഗേറ്റിന് പിന്നില്‍ കരുത്തായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും കേരളത്തിലെ പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ബിസ്പോള്‍ ബിസിനസ് സൊല്യൂഷന്‍സിന്റെ ഫൗണ്ടറുമായ ശ്രീനിവാസ്, ഡയമണ്ട് സിമന്റ്സ് മാനേജിങ് ഡയറക്ടര്‍ ജാഫര്‍ സനല്‍ എന്നിവരും ഒപ്പമുണ്ട്.  

സജീവമാധ്യമപ്രവര്‍ത്തനത്തിനൊപ്പം സംരംഭകത്വ പ്രോത്സാഹനരംഗത്തേക്കും ചുവടുവെച്ച വ്യക്തിത്വമാണ് ബിസ്ഗേറ്റിന്റെ മാനേജിങ് ഡയറക്ടറും ബിസ്ഗേറ്റ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രജോദ് പി രാജ്. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട സംരംഭക അവസരങ്ങള്‍ തിരിച്ചറിഞ്ഞ അദ്ദേഹം, മാധ്യമപ്രവര്‍ത്തനത്തോടൊപ്പം വ്യത്യസ്ത മേഖലകളിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും ആവിഷ്‌കരിച്ചുവരുന്നു. ബിസിനസ് ഫീച്ചറിങ് വീഡിയോ കണ്ടന്റ് പ്രൊഡക്ഷന്‍, കോര്‍പ്പറേറ്റ് ഇവന്റ്സ് മാര്‍ക്കറ്റിങ്, ബിസിനസ് സപ്പോര്‍ട്ടിങ് സര്‍വീസസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിടോക്സ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും പബ്ലിക് റിലേഷന്‍സ് ഏജന്‍സിയും മീഡിയ സ്ട്രാറ്റജി പ്ലാനിങ് കമ്പനിയുമായ പ്രോഫിറ്റ്സ് മീഡിയ റിലേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും മാനേജിങ് ഡയറക്ടര്‍കൂടിയാണ് പ്രജോദ് പി രാജ്. വിവിധ പത്ര, ടെലിവിഷന്‍, ഡിജിറ്റല്‍ മാധ്യമങ്ങളിലായി പതിനഞ്ചുവര്‍ഷത്തിലേറെ കാലത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം നിലവില്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ മേധാവിയായും മീഡിയ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിക്കുന്നു. കോര്‍പ്പറേറ്റ് ഇവന്റ്സ് ഓര്‍ഗനൈസിങ് രംഗത്തും മികവ് തെളിയിച്ചിട്ടുള്ള പ്രജോദ് പി രാജ്, കേരളത്തിലെ ആദ്യകാല സ്റ്റാര്‍ട്ട്അപ്പ് സംരംഭക പരിശീലന വേദികളിലൊന്നായ മീറ്റപ്പ് കേരളയുടെ ഫൗണ്ടര്‍ എന്നനിലയില്‍നിന്നാണ് ബിസ്ഗേറ്റിന്റെ അമരത്തെത്തിയത്.

ഓസം ഡെവലപ്പേഴ്സ് എന്ന കേരളത്തിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഇ-കൊമേഴ്സ് മാര്‍ക്കറ്റ്പ്ലെയ്സിന്റെ സാരഥികൂടിയായ ഡോ.ഷൈജു കാരയിലാണ് ബിസ്ഗേറ്റിന്റെ ചെയര്‍മാന്‍. കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ്സ് മെന്ററിങ് പ്ലാറ്റ്ഫോമായ ഫോര്‍ എഎം യൂത്ത് ക്ലബ്ബിന്റെ ഫൗണ്ടര്‍കൂടിയാണ് അദ്ദേഹം. ബിസ്പോള്‍ ബിസിനസ് സൊല്യൂഷന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും കടയ്ക്കല്‍ മോട്ടോഴ്സ് എന്ന ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് സംരംഭത്തിന്റെ സാരഥിയുമായ അന്‍സാരി സലാം ആണ് ബിസ്ഗേറ്റിന്റെ സിഇഒ. ഇവര്‍ക്കു പുറമേ വിവിധ സംരംഭക മേഖലകളില്‍ മികവ് തെളിയിച്ച ഒട്ടേറെ പ്രമുഖരും ബിസ്ഗേറ്റ് ഫൗണ്ടേഷന്റെ അഡൈ്വസറി ബോര്‍ഡിലുണ്ട്.

കേരളത്തിലെ സംരംഭകരെ ഒരു പൊതുവേദിയില്‍ ഒന്നിപ്പിക്കാനും അവര്‍ക്ക് പരസ്പരം പരിചയപ്പെടാനും അവസരമൊരുക്കുന്ന ബിസ്ഗേറ്റ് വിവിധ സംരംഭക മേഖലകളുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യത്യസ്തമാര്‍ന്ന പ്രോഗ്രാമുകളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. സംരംഭക വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, എംഎസ്എംഇ സംരംഭകര്‍, വനിതാ സംരംഭകര്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്കായി വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ സംരംഭക പരിശീലന വിദഗ്ധരുമായും കണ്‍സള്‍ട്ടന്റുമാരുമായും സഹകരിച്ച് ഒട്ടേറെ സംരംഭകത്വ വികസന പരിപാടികളും പദ്ധതികളും ബിസ്ഗേറ്റ് നടത്തിവരുന്നു.

കേരളത്തിനു പുറമേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലുമായി ബിടുബി ഇവന്റുകളും ബിസിനസ് നെറ്റ്വര്‍ക്കിങ് പ്രോഗ്രാമുകളും ബിസിനസ് സപ്പോര്‍ട്ടിങ് സേവനങ്ങളുമായി ജൈത്രയാത്രയ്ക്ക് തുടക്കമിടുകയാണ് പ്രവര്‍ത്തനപന്ഥാവില്‍ മൂന്നുവര്‍ഷം പിന്നിടുന്ന ബിസ്ഗേറ്റ്. ബിസ്ഗേറ്റിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ംംം.യശഴെമലേ.ീൃഴ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Post your comments