Global block

bissplus@gmail.com

Global Menu

ചുക്കുകാപ്പി മുതല്‍ നാട്ടുകോഴി കുളമ്പ് വരെ തനത് രുചിവൈവിധ്യവുമായി ആച്ചി

ആച്ചി-മലയാളികള്‍ക്കും ഈ ബ്രാന്‍ഡ് സുപരിചിതമാണ്. 1995ല്‍ തമിഴ് മണ്ണില്‍ ഉദയം കൊണ്ട് ഇന്ന് ഇന്ത്യയിലെ തന്നെ മുന്‍നിര ഭക്ഷ്യോത്പന്ന ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ് ആച്ചി. എ.ഡി.പത്മസിംഗ് എന്ന തമിഴ്‌നാട്ടുകാരന്‍ സ്ഥാപിച്ച ഈ ഭക്ഷ്യബ്രാന്‍ഡ് രണ്ടരപ്പതിറ്റാണ്ട് കാലം കൊണ്ട് താണ്ടിയത് വിജയത്തിന്റെ വിശാല വിഹായസ്സുകളാണ്.  ഗുണമേ•യുളള കാര്‍ഷികോത്പന്നങ്ങള്‍ സംഭരിച്ച് പരമ്പരാഗത മസാലക്കൂട്ടുകള്‍ വിപണിയിലെത്തിച്ച ആച്ചി പിന്നീട് റെഡി ടു കുക്ക് ഐറ്റംസിലേക്കും അച്ചാറുകള്‍,ജാമുകള്‍ എന്നിവയിലേക്കും കടന്നു. തെന്നിന്ത്യന്‍ രുചികള്‍ തുടങ്ങി വടക്കേ ഇന്ത്യന്‍ രുചിക്കൂട്ടുകളിലേക്ക്. മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി. ക്ശമീരി മുളകുപൊടി തുടങ്ങിയ മസാലക്കൂട്ടുകളും, മോരുകറിക്കൂട്ട്, ഗോബി മഞ്ചൂരിയന്‍ മസാല, ഇഡ്‌ലി ചില്ലി, വത്തക്കുളമ്പ് കൂട്ട്, ചിക്കന്‍ 65 മസാല, ചിക്കന്‍ തന്തൂരി മസാല, മീന്‍ മസാല തുടങ്ങി പതിനഞ്ചോളം മസാലക്കൂട്ടുകളും ചെട്ടിനാട് ബസ്മതി ബിരിയാണി മിക്‌സ് ദിണ്ടിഗല്‍ ശ്രീരംഗ ബിരിയാണി മിക്‌സ് പാലട പായസം മിക്‌സ്, റവകേസരി മിക്‌സ്്, ഗുലാബ് ജാം മിക്‌സ്, മസാലവട മിക്‌സ്, തുടങ്ങിയ പതിനഞ്ചോളം റെഡി കുക്ക് ഉത്പന്നങ്ങള്‍ നാരങ്ങ, മാങ്ങ, നെല്ലിക്ക, വെളുത്തുളളി, മിക്‌സഡ് വെജിറ്റബിള്‍ തുടങ്ങി പത്തോളം അച്ചാറുകള്‍, മിക്‌സഡ് ഫ്രൂട്ട് ജാം, ബിരിയാണി  റൈസ് പേസ്റ്റ്, കറിവേപ്പില റൈസ് പേസ്റ്റ്, ലെമണ്‍ റൈസ് പേസ്റ്റ്, ടൊമാറ്റോ റൈസ് പേസ്റ്റ് തുടങ്ങിയ മിക്‌സുകള്‍ എന്നിങ്ങനെ 250-ഓളം ഭക്ഷ്യോത്പന്നങ്ങളാണ് ആച്ചി ഗ്രൂപ്പ് വിപണിയിലെത്തിക്കുന്നത്.  

അന്നമാണ് ആഹാരം എന്നതാണ് ആച്ചിയുടെ ആപ്തവാക്യം.  അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലവും വരുത്തിവെച്ച രോഗങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ഒരു സമൂഹത്തോടാണ് നിങ്ങളുടെ ആഹാരമാണ് നിങ്ങള്‍ക്കുളള ശരിയായ ഔഷധമെന്ന് ആച്ചി എന്ന ബ്രാന്‍ഡ് ഉദ്‌ഘോഷിക്കുന്നത്. മായം കലരാത്ത ആഹാരം ചിട്ടയോടെ ശീലിച്ചാല്‍ തന്നെ രോഗങ്ങള്‍ അകന്നുനില്‍ക്കുമെന്നത് അനുഭവസ്ഥരുടെ സാക്ഷ്യമാണ്. അതെ ഇഷ്ടമുളള തനത് രുചിയില്‍ മായംകലരാത്ത കൂട്ടുകളാണ് ആച്ചി ഇന്ത്യയുള്‍പ്പെടെ 27 രാജ്യങ്ങളിലെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിക്കുന്നത്. ചുക്കുകാപ്പി മുതല്‍ നാട്ടുകോഴി കുളമ്പ് വരെ തനത് രുചിവൈവിധ്യവുമായി ആച്ചി എന്ന ബ്രാന്‍ഡ് ഈ രംഗത്ത് മുന്നേറുകയാണ്....

അതിരുകള്‍ താണ്ടി ആച്ചി ഫുഡ് പ്രൊഡക്ട്‌സ്

രുചിയുടെയും ഗുണമേ•യുടെയും പുതിയ സമവാക്യം സൃഷ്ടിച്ചിരിക്കുകയാണ് ആച്ചി ഫുഡ് പ്രൊഡക്ട്‌സ്.  കറിക്കൂട്ടുകളും, റെഡി ടു കുക്ക് ഉത്പന്നങ്ങളും അച്ചാറുകളും ജാമും മറ്റുമായി മായമില്ലാത്ത അന്നം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊണ്ട് ആച്ചിയുടെ ജൈത്രയാത്ര തുടരുന്നു. തൂത്തുക്കുടി ജില്ലയിലെ  നസ്രത്ത് സ്വദേശിയാണ് ആച്ചി സ്ഥാപക ചെയര്‍മാന്‍ എ.ഡിപദ്മസിങ് ഐസക്. നസ്രത്തിലെ മറ്റ് ആണ്‍കുട്ടികളെപ്പോലെ പദ്മസിങ് ഐസക്ക് സ്‌കൂള്‍ പഠനകാലത്തെ തന്റെ വേനലവധികള്‍ ഒരിക്കലും പാഴാക്കില്ല. പകരം ആ സമയത്ത് തന്റെ അയല്‍പക്കത്ത് ട്രിങ്കറ്റുകളും മിഠായികളും വില്‍ക്കുന്ന ഒരു ചെറിയ കട സ്ഥാപിക്കും. അതായിരുന്നു ഇന്ന് ലോകമറിയുന്ന ഭക്ഷ്യവ്യവസായ ബ്രാന്‍ഡിന്റെ മേധാവിയുടെ കന്നി 'ബിസിനസ് സംരംഭം' ആയിരുന്നു. ഒരു ഉല്‍പ്പന്നം വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള അടിസ്ഥാനപാഠം അവിടെനിന്നാണ് പഠിച്ചത്. പിന്നീട് കോളേജ് പഠനകാലത്ത് ഫിനൈല്‍ കലര്‍ത്തി ആശുപത്രികളില്‍ വില്‍ക്കുമായിരുന്നു. അങ്ങനെ വിവിധ മേഖലകളില്‍ ചെറിയ തോതില്‍ തുടങ്ങിയ സംരംഭങ്ങളില്‍ നിന്ന്  ഉള്‍ക്കൊണ്ട പാഠങ്ങളാണ് പില്‍ക്കാലത്ത് വലിയ ബ്രാന്‍ഡ് സ്ഥാപിക്കുന്നതിന് മുതല്‍ക്കൂട്ടായത്. അണ്ണാനഗറിലെ തന്റെ ഓഫീസിലിരുന്ന് പദ്മസിങ് ഐസക് ആച്ചി മസാലയുടെ കഥ പറയുന്നു.

തമിഴ് ഗ്രാമങ്ങളില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് ആച്ചി മസാല. എല്ലാ പെട്ടിക്കടകള്‍ക്കും മുന്നില്‍ മസാലപായ്ക്കറ്റുകള്‍ കെട്ടിയിട്ടിരിക്കും. ദിവസക്കൂലി ക്കാരായ തൊഴിലാളികള്‍ക്ക് ഇത് അനുയോജ്യമാണ് - അവന്‍/അവള്‍ ഭക്ഷണത്തിന് ഒരു പാക്കറ്റ് വാങ്ങും. നഗരങ്ങളിലും മസാല പാക്കറ്റുകള്‍ മറ്റ് ബ്രാന്‍ഡുകള്‍ക്കൊപ്പം ഉരസുന്നത് കാണാം.

'തങ്ങളുടെ ഉത്പ്പന്നങ്ങള്‍ ഒരു പ്രദേശത്ത് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?' പദ്മസിങ് ഐസക് ചോദിക്കുന്നു.  'നിങ്ങള്‍ ചവറ്റുകുട്ടകളിലേക്ക് നോക്കൂ, അവിടെ ആച്ചി മസാല പാക്കറ്റുകള്‍ ഉള്ളിലുണ്ടെങ്കില്‍ കൊള്ളാം. അല്ലെങ്കില്‍, ഞങ്ങളുടെ ഏജന്റുമാരെ ഉടന്‍ ജോലിക്ക് അയയ്ക്കും.- പദ്മസിങ്ങിന്റെ കണ്ണുകളില്‍ തിളക്കം.

ആച്ചി എന്ന ബ്രാന്‍ഡ് ജനിക്കുന്നതിന് വളരെ മുമ്പുതന്നെ പദ്മസിങ് ബിസിനസ് രംഗത്തുണ്ടായിരുന്നു. പക്ഷേ സ്വന്തം കമ്പനിയിലല്ല. ദേശീയ ബ്രാന്‍ഡായ ഗോദ്‌റെജിലെ ജീവനക്കാരനായി. പത്തു വര്‍ഷം ഗോദ്‌റെജില്‍ പ്രവര്‍ത്തിച്ചു. ബിരുദം നേടി ചെന്നൈയില്‍ വന്നതിന് ശേഷമുള്ള ആദ്യ ജോലിയായിരുന്നു അത്. ആ 10 വര്‍ഷം പകര്‍ന്നുതന്ന പാഠങ്ങള്‍ വലുതാണെന്ന് അദ്ദേഹം പറയുന്നു. 'വില്‍പന, വിതരണം, ഒരു ബ്രാന്‍ഡ് എങ്ങനെ നിര്‍മ്മിക്കാം എന്നിവയെക്കുറിച്ച് അവിടെ നിന്നാണ് താന്‍ പഠിച്ചതെന്നും കൂട്ടിച്ചേര്‍ക്കുന്നു. വിചിത്രമായ വില്‍പ്പന ആശയങ്ങള്‍ പരീക്ഷിച്ചു തുടങ്ങിയതും ആ തട്ടകത്തിലാണ്. ഗോദ്റെജ് അവരുടെ പൗഡര്‍ ഹെയര്‍ ഡൈ പുറത്തിറക്കിയസമയം, പദ്മസിങ് മാര്‍ക്കറ്റിംഗ് സെക്ഷനിലായിരുന്നു.  കാങ്കേയം കാളകള്‍ക്കായുളള ഒരു തമിഴ്ഗ്രാമത്തിലെ കാളമേളയില്‍ പങ്കെടുത്ത്, അവിടെയുള്ള ആളുകളെ ചായം പരീക്ഷിക്കാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.പെട്ടെന്നാണ് ഒരു ബുദ്ധിയുദിച്ചത്. ഒരു കാളയുടെ വാലില്‍ ചായം പുരട്ടി. മൃഗം ആകര്‍ഷകമായി കാണപ്പെട്ടു, തല്‍ക്ഷണം വിറ്റു. അന്ന് താന്‍ നിരവധി പെട്ടി ചായങ്ങള്‍ വിറ്റുവെന്ന് പറയുമ്പോള്‍ ഇപ്പോഴും അദ്ദേഹത്തില്‍ അഭിമാനം സ്ഫുരിക്കുന്നു.

താമസിയാതെ, സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് പദ്മസിങ് തീരുമാനിച്ചു. എഫ്എംസിജി മേഖലയിലെ അനുഭവപരിചയത്തിന്റെ കരുത്തില്‍ 1995ല്‍ ആച്ചി ഗ്രൂപ്പ് സ്ഥാപിച്ചു. അവരുടെ ആദ്യ ഉല്‍പ്പന്നമായ കുഴമ്പു മിലഗൈ തൂള്‍ (കറി മസാലപ്പൊടി) മികച്ച സ്വീകാര്യത നേടി. പദ്മസിംഗിന്റെ ഭാര്യ തെല്‍മയുടെ പാചകക്കുറിപ്പായിരുന്നു അത്. തങ്ങളുടെ പൂര്‍വ്വികര്‍ ഉണ്ടാക്കിയിരുന്ന പരമ്പരാഗത കുഴമ്പുകള്‍ തിരികെ കൊണ്ടുവരാന്‍ ആച്ചി ഗ്രൂപ്പ് തീരുമാനിച്ചു.അക്കാലത്ത്, മസാലപ്പൊടികള്‍ മിക്കവാറും ബ്രാന്‍ഡ് ചെയ്യപ്പെടാത്ത ചരക്കുകളായിരുന്നു, ആ ട്രെന്‍ഡ് മാറ്റിമറിച്ച പേരുകളില്‍ ആച്ചി മുന്നിലായി. ഇന്നും തെല്‍മയുടെ പാചകക്കുറിപ്പുകളാണ് ആച്ചിയുടെ നട്ടെല്ല്.

ആച്ചി പിന്നീട് ചിക്കന്‍, മട്ടണ്‍ മസാലകളിലേക്ക് വ്യാപിച്ചു - ഇന്ന് കമ്പനിക്ക് 240 ഉല്‍പ്പന്നങ്ങളുണ്ട്, കൂടാതെ പുതിയ ഇനങ്ങള്‍ നിരന്തരം അവതരിപ്പിക്കുന്നു. ആച്ചി എന്നാല്‍ കുലീനയായ  സ്ത്രീ എന്നാണ് അര്‍ത്ഥം. അത് 'ഭരണം' എന്നര്‍ത്ഥം വരുന്ന 'ആച്ചി' എന്ന പദത്തോടും ചേര്‍ന്നുനില്‍ക്കുന്നു.

''ജനങ്ങളില്‍ ഭൂരിഭാഗവും പെട്ടെന്നുള്ള ഭക്ഷണം ശരിയാക്കാന്‍ ആഗ്രഹിക്കുന്നു, ഇവിടെയാണ് ഞങ്ങള്‍ ചുവടുവെക്കുന്നത്. റെഡി കുക്ക് പ്രൊഡക്ടുകള്‍ വിപണിയിലെത്തിക്കുന്നതും ഇത് മുന്നില്‍ക്കണ്ടാണ്.് നമ്മുടെ നഗരങ്ങളില്‍ പലതരം പാചകരീതികള്‍ ഉണ്ടെങ്കിലും ഒരു പ്ലേറ്റ് ചോറും രസവും പോലെ മറ്റൊന്നും തൃപ്തികരമല്ല.'-പദ്മസിങ് കൂട്ടിച്ചേര്‍ക്കുന്നു.

 

 

Post your comments