Global block

bissplus@gmail.com

Global Menu

ഈ രണ്ടു മലയാളികളുടെ സ്ഥാനലബ്ധിയിൽ നമുക്ക് അഭിമാനിക്കാം

 

ഇന്ത്യൻ നാവികസേനയുടെ തലപ്പത്ത് മലയാളി

നാവികസേനയുടെ പുതിയമേധാവിയായി ചുമതലയേറ്റ ശ്രീ.ആര്‍.ഹരികുമാറിന് എന്റെ അഭിനന്ദനങ്ങള്‍. ആദ്യമായാണ് ഒരു മലയാളി നാവികസേനയുടെ മേധാവിയായി വരുന്നത്. 

ഹരികുമാറിന് നമ്മുടെ ഹരിപ്പാടുമായും വളരെ അടുത്ത ബന്ധമാണുളളത്. അദ്ദേഹത്തിെന്റെ പത്നി ശ്രീമതി കലാ നായര്‍ ഹരിപ്പാട് സ്വദേശിയാണ്. കുമാരപുരം വൈപ്പില്‍ പരേതരായ കൃഷ്ണൻനായരുടെയും വിലാസിനിയമ്മയുടെയും മകള്‍ വത്സലകുമാരിയുടെ മകളും, മലയാള ചലച്ചിത്ര ലോകത്തെ നമ്മുടെ അഭിമാനമായ ശ്രീ.കെ. മധുവിന്റെ അനന്തരവളുമാണ് ശ്രീമതി. കലാ നായര്‍. ശ്രീ.ഹരികുമാറിനെയും കലാ ഹരികുമാറിനെയും ഫോണില്‍ വിളിച്ചു എന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു. തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983-ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎൻഎസ് വിരാട്, ഐഎൻഎസ് റണ്‍വീർ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചിഫ് ഓഫ് ഇൻഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 

39 വർഷത്തെ അനുഭവപരിചയുമായാണ് ഇന്ത്യൻ നാവികസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. വിശിഷ്ഠ സേവാ മെഡൽ, അതി വിശിഷ്ഠ സേവാമെഡൽ, എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പരമോന്നത സുരക്ഷാ ചുമതല അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരളത്തിനും നമ്മുടെ ഹരിപ്പാടിനും അഭിമാനമാകുന്ന ഈ നേട്ടത്തില്‍ ഒരുപാട് സന്തോഷം. 

(രമേശ് ചെന്നിത്തലയുടെ ആശംസാവാക്കുകൾ.)

ഡോ. രമേശ് ഉണ്ണികൃഷ്ണൻ AICTE അഡ്വൈസർ ആയി നിയമിതനായി

ഈ ഉന്നത പദവിയിലെത്തുന്ന ആദ്യ മലയാളി 

കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (AICTE) ന്റെ അഡ്വൈസർ ആയി ഡോ. രമേശ് ഉണ്ണികൃഷ്ണൻ ചുമതലയേറ്റു. തിരുവനന്തപുരം കവഡിയാർ സ്വദേശിയാണ്. 2013 മുതൽ 2020 വരെ AICTE - യിൽ ഡയറക്ടറായിരുന്നു. ഇക്കാലയളവിൽ കേരള, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ദാദ്ര നഗർ ഹവേലി, ആന്ധ്ര തെലുങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളുടെ റീജിയണൽ ഡയറക്ടറും AICTE അപ്രൂവൽ ബ്യൂറോയുടെ ഡയറക്ടറുമായിരുന്നു. കഴിഞ്ഞ ഏഴ് വർഷം AICTE യിൽ ഡയറക്ടറായി മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അംഗീകാരമാണ് പുതിയ സ്ഥാനലബ്ദി. ഉന്നതവിദ്യാഭ്യാസരംഗത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏകോപനത്തിന് രമേശ് ഉണ്ണികൃഷ്ണന്റെ നിയമനം ഉപകരിക്കും. ഈ ഉന്നത പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ  പോവുന്ന ഈ അവസരത്തിൽ അദ്ദേഹത്തിന്റെ സ്ഥാനലബ്ധി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

Post your comments