Global block

bissplus@gmail.com

Global Menu

കാലിക്കറ്റ്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സിന്റെ ചേംബര്‍ ഭവൻ ഉദ്‌ഘാടനം ഡിസംബര്‍ 24ന്‌

പത്മശ്രീ എം.എ.യൂസഫലി ഉദ്‌ഘാടനം ചെയ്യും

കാലിക്കറ്റ്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സിന്റെ പുതിയ ആസ്ഥാന മന്ദിരം 2021 ഡിസംബര്‍ 24ന്‌ പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ എം.എ.യൂസഫലി ഉദ്‌ഘാടനം ചെയ്യും. കാലിക്കറ്റ്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ സുബൈല്‍ കൊളക്കാടൻ, സെക്രട്ടറി രാജേഷ്‌ കുഞപ്പൻ, ചേംബര്‍ ഭവൻ  നിര്‍മ്മാണകമ്മിറ്റി ചെയര്‍മാൻ എം.മുസമ്മില്‍, കണ്‍വീനര്‍ ടി.പി.അഹമ്മദ്‌ കോയ, നിയുക്ത ചേംബര്‍ പ്രസിഡന്റ്‌ റാഫി. പി. ദേവസി, സെക്രട്ടറി അബ്ദുളളക്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കോഴിക്കോട്‌ അശോകപുരത്താണ്‌ പുതിയ ചേംബര്‍ ഭവൻ ഉയരുന്നത്‌. പുതിയ കെട്ടിടത്തില്‍ കാലിക്കറ്റ്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സിന്റെ ഓഫീസ്‌ കെട്ടിടവും പൂര്‍ണ്ണമായി ശീതീകരി ച്ച ചേംബര്‍ ഹാളുമാണുളളത്‌. കാലിക്കട്ട്‌ ചേംബറിന്റെ ആദ്യകാല
മെംബറും പ്രമുഖ വ്യവസായിയുമായിരുന്ന പരേതനായ എം.എല്‍.ഗുപ്‌തയുടെ പേരാണ്‌ ഹാളഇന്‌ നല്‍കിയിട്ടുളളത്‌. പ്രമുഖ ആര്‍ക്കിടെക്ട്‌ ആയ ബ്രിജിഷ്‌ കോത്തൂര്‍ (Atelier) ആണ്‌ ചേംബര്‍ ഭവനിന്റെ രൂപകല്‌പന നിര്‍വ്വഹിച്ചിരിക്കുന്നത്‌.

2019 സെപ്‌തംബര്‍ 24ന്‌ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ആദരണീയ കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ആണ്‌ ചേംബര്‍ ഭവന്‌ തറക്കല്ലിട്ടത്‌. കൊവിഡ്‌ മഹാമാരിക്കിടയിലും സമയബന്ധിതമായി കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കാൻ  കഴിഞതിന്റെ സന്തോഷത്തിലാണ്‌ ഭാരവാഹികള്‍. ഏറ്റവും
ആധുനിക സൗകര്യങ്ങളുളള ചേംബര്‍ ഭവൻ ഉദ്‌ഘാടനം ചെയ്യാൻ  എം.എ.യൂസഫലിയെ തന്നെ എത്തിക്കാൻ കഴിഞ്ഞത്‌ ഇരട്ടിമധുരമായാണ്‌ ചേംബര്‍ കുടുംബാംഗങ്ങള്‍ കാണുന്നത്‌. രണ്ടു പതിറ്റാണ്ടിലേറെയായി കോഴിക്കോട്ടെ വ്യാപാരസമൂഹത്തിന്റെ കണ്ണും കാതുമാണ്‌ കാലിക്കറ്റ്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സ്‌. കോഴിക്കോടിന്റെ വാണിജ്യപ്പെരുമ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിസ്‌തുല സംഭാവനയാണ്‌ ചേംബര്‍ നല്‍കിവരുന്നത്‌. എന്നും വ്യാപാര സമൂഹത്തോട് വലിപ്പ-ചെറുപ്പമില്ലാതെ സഹായഹസ്‌തങ്ങള്‍ നീട്ടുന്ന കാലിക്കറ്റ്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സ്‌ ചേംബര്‍ ഭവന ഉദ്‌ഘാടനത്തോടെ പുതിയ നാഴികക്കല്ലാണ്‌ രചിച്ചിരിക്കുന്നത്‌. കൊവിഡ്‌ പ്രതിസന്ധിയിലും ആവേശം ചോരാതെ വ്യാപാരസമൂഹത്തെ സഹായിക്കാൻ കര്‍മ്മപദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ്‌ ചേംബറിന്റെ പുതിയ സാരഥികള്‍.

ചേംബര്‍ ഭവൻ  ഞങ്ങളുടെ കൂട്ടായ്‌മയുടെ വിജയം

ഏറെക്കാലമായി ചേംബര്‍ അംഗങ്ങള്‍ ആഗ്രഹി ച്ചിരുന്ന ഒരു കാര്യമാണ്‌ പുതിയ ചേംബര്‍ മന്ദിരം. ഡിസംബര്‍ 24ന്‌ ചേംബര്‍ ഭവൻ ഉദ്‌ഘാടനം ചെയ്യപ്പെടുമ്പോള്‍ കാലിക്കറ്റ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ഇത്‌ ചേംബറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ ശക്തിപകരും. മലബാറിന്റെ വികസനത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടമാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞങ്ങള്‍ നടത്തിയത്‌. ഹര്‍ത്താലിന്‌ എതിരെയുളള സമരം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. കൊവിഡ്‌ കാലത്തും പ്രളയത്തിലും കാലിക്കറ്റ്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു. ചേംബര്‍ ഭവനിന്റെ നിര്‍മ്മാണം സുവര്‍ണ്ണലിപികളില്‍ ഏഴുതേണ്ട ഒന്നാണ്‌. നല്ലവരായ എന്റെ സഹപ്രവര്‍ത്തകരെ ഞാൻ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. എം.എ.യൂസഫലി എന്ന മഹാനായ വ്യക്തിയുടെ കരങ്ങളാല്‍ പ്രവര്‍ത്തനം തുടങ്ങാൻ കഴിയുന്നത്‌ അഭിമാനകരമാണ്‌-

സുബൈര്‍ കൊളക്കാടൻ 
പ്രസിഡന്റ്‌,കാലിക്കറ്റ്‌ ചേംബര്‍ ഒഫ്‌ കൊമേഴ്‌സ്‌

കാലിക്കറ്റ്‌ ചേംബറിന്റെ ചേംബര്‍ ഭവൻ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ കഴിഞ്ഞത്‌ ഏറെ സന്തോഷം നല്‍കുന്നു. ചേംബര്‍ ഭവനിന്റെ നിര്‍മ്മാണത്തില്‍ സഹകരി ച്ച ഏവര്‍ക്കും നന്ദി. തിരക്കുകള്‍ക്കിടയിലും ആരാധ്യനായ എം.എ.യൂസഫലിയെ ഉദ്‌ഘാടകനായി കിട്ടിയതും ഭാഗ്യം
- എം.മുസമ്മില്‍, ചെയര്‍മാൻ, ബില്‍ഡിംഗ്‌ കമ്മിറ്റി.

ടി.പി.അഹമ്മദ്‌ കോയ, കണ്‍വീനര്‍, ബില്‍ഡിംഗ്‌ കമ്മിറ്റി

Post your comments