Global block

bissplus@gmail.com

Global Menu

രാജ്യത്തെ ഏറ്റവും ചെലവുകുറഞ്ഞ റീച്ചാര്‍ജ് പ്ലാനുമായി ജിയോ

റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്ക്കും ചാര്‍ജ് ചെയ്യാം. രാജ്യത്തുതന്നെ ഏറ്റവും ചെലവുകുറഞ്ഞ റീച്ചാര്‍ജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ഒരു രൂപ ചാര്‍ജ് ചെയ്താല്‍ 30 ദിവസത്തെ വാലിഡിറ്റായാണ് അവതരിപ്പിച്ച ഉടനെ നല്‍കിയിരുന്നത്. വൈകാതെ ഇത് ഒരു ദിവസമാക്കി കുറച്ചു. 100 എം.ബി അതിവേഗ ഡാറ്റ 10 എംബിയായും കുറച്ചു. അതിനുശേഷം വേഗം 64കെപിബിഎസ് ആയി കുറയും. 

എന്തായാലും 1 രൂപയ്ക്ക് 30 ദിവസത്തെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവാണ് റിലയൻസ് ജിയോ. അക്കൗണ്ടുകൾ സജീവമാക്കി നിലനിർത്തിക്കൊണ്ട് പ്രീപെയ്ഡ് റീചാർജുകൾക്ക് കൂടുതൽ പണം ചെലവഴിക്കാൻ ആഗ്രഹിക്കാത്ത എല്ലാ ഉപയോക്താക്കളെയും പ്ലാൻ സഹായിക്കും.

മൈ ജിയോ ആപ്പ് വഴിമാത്രമാണ് ഒരു രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയുക. റീച്ചാര്‍ജ് സെക്ഷനില്‍ വാല്യു പാക്ക് വിഭാഗത്തില്‍ അദര്‍ പ്ലാന്‍സ്-വഴിയാണ് ചാര്‍ജ് ചെയ്യാന്‍ കഴിയുക.  കുറഞ്ഞ താരിഫില്‍ കൂടിയ ഡാറ്റ ലഭിക്കുന്ന ജിയോയുടെ മറ്റൊരു പ്ലാനാണ് 119 രൂപയുടേത്. 14 ദിവസമാണ് വാലിഡിറ്റി. ദിനംപ്രതി 1.5ജി.ബി ഡാറ്റ ഉപയോഗിക്കാം. 199 രൂപയുടെ പ്ലാനില്‍ 23 ദിവസം പ്രതിദിനം 1.5 ജി.ബി ഡാറ്റയാണ് ലഭിക്കുക. ഈയിടെയാണ് ജിയോ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ വിവിധ പ്ലാനുകളുടെ താരിഫ് ഉയര്‍ത്തിയത്. 

ഇത് കൂടാതെ, മൈ ജിയോ  ആപ്ലിക്കേഷനിൽ മറ്റ് ജിയോ പ്ലാനുകളും ഉണ്ട്.  ഇതിൽ 15  രൂപക്ക്  4G ഡാറ്റ വൗച്ചറും  ഉൾപ്പെടുന്നു. ഈ പ്ലാൻ  ഉപഭോക്താവിന്റെ റീചാർജ് പ്ലാൻ കാലാവധിയിലുടനീളം 1GB അതിവേഗ ഡാറ്റ നൽകുന്നു.

ഉടൻ തന്നെ റിലയൻസ് ജിയോ വരിക്കാർക്ക്  വാട്ട്‌സ്ആപ്പ് വഴി അവരുടെ സേവനങ്ങൾ റീചാർജ് ചെയ്യാൻ കഴിയും. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, ജിയോ വരിക്കാർക്ക് ഉടൻ തന്നെ വാട്ട്‌സ്ആപ്പ് റീചാർജുകൾ ലഭ്യമാകുമെന്ന് ആകാശ് അംബാനി സ്ഥിരീകരിച്ചിരിന്നു. കൂടാതെ, ടെലികോം ജിയോമാർട്ട് സേവനങ്ങളും  വാട്ട്‌സ്ആപ്പിൽ അവതരിപ്പിക്കാൻ പോകുന്നു. രണ്ട് പദ്ധതികളും അടുത്ത വർഷം നടക്കാൻ സാധ്യതയുണ്ട്.

Post your comments