Global block

bissplus@gmail.com

Global Menu

"സ്വന്തം വിലയിടു, ഭൂമിയിൽ സ്വർഗ്ഗം നേടൂ"- കെ എൽ മോഹനവർമ്മ

കുരങ്ങന്റെ കയ്യിൽ ഒരു പഴം ഉണ്ടായിരുന്നു. വളരെ ശ്രമിച്ചിട്ടും ഒരു പഴമെ കിട്ടിയുള്ളൂ. ഇതുകൊണ്ട് വയർ പാതി പോലും നിറയില്ല.. സാരമില്ല. വേറെ നിവൃത്തിയില്ലല്ലോ. കുരങ്ങൻ മരക്കൊമ്പിൽ കയറിയിരുന്നു പഴം എടുത്ത് തിന്നാൻ തയ്യാറാവുകയാണ്. അപ്പോഴാണ്താഴെ നിന്ന് തന്നെക്കാൾ ഉയർന്ന നിലയിൽ ഉള്ളവൻ എന്ന് തോന്നിപ്പിച്ച ഒരു സാത്വിക കുരങ്ങന്റെ ശബ്ദം.

"ഒരു മിനിട്ട്. എടാ, നിനക്ക് എത്ര ശ്രെിച്ചിട്ടും ഈ ഒരു പഴമല്ലേ കിട്ടിയുള്ളൂ നിൻറെ വിശപ്പുമാറ്റാൻ ഇത് പോരാ എന്ന് എനിക്കറിയാം. നിൻറെ ശ്രമം വെച്ചുനോക്കിയാൽ നിനക്ക് ഇതിനെ പത്തിരട്ടി പഴം കിട്ടേണ്ടതാണ്. എന്താ കാരണം ? നിനക്ക് ഭാഗ്യം ഇല്ല. ദൈവാനുഗ്രഹം ഇല്ല. നീ ഒരു കാര്യം ചെയ്യ്. ഈ പഴം ദൈവത്തിനു സമർപ്പിക്കുക. പ്രാർത്ഥിക്കുക. ഇന്ന് ഉപവാസം എടുക്കുക. ശരീരത്തിനും മനസ്സിനും ആരോഗ്യം ലഭിക്കും. നിനക്ക് മരണശേഷം സ്വർഗ്ഗത്തിൽ പോകാം. അവിടെ നിനക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിക്കും. ഇപ്പോഴത്തെ നിന്റെ എല്ലാ പ്രശ്നങ്ങളും തീരും. നീ ആ പഴം എന്റെ കയ്യിൽ തരു. ഞാനത് എല്ലാ ആചാരാനുഷ്ഠാനങ്ങൾ വേണ്ടവിധം ചെയ്തു നിനക്ക് വേണ്ടി ദൈവത്തിനു സമർപ്പിക്കാം."

ഒരു കാര്യം തീർച്ചയാണ്. കുരങ്ങൻ ഈ ഉപദേശത്തിൽ വീഴുകയില്ല കയ്യിലിരിക്കുന്ന പഴം ഈ ഉപദേശകന് കൊടുക്കുകയില്ല. തന്റെ വിശപ്പ് ആ പഴം തിന്ന് കുറച്ചെങ്കിലും മാറ്റും  കുരങ്ങനു പകരം മനുഷ്യൻ ആയിരുന്നെങ്കിൽ
സംശയമില്ല, ബഹുഭൂരിപക്ഷവും പേർ ആ പഴം ദൈവത്തിനു സമർപ്പിക്കാനായി കൊടുത്തു ഉപവാസവ്രതം അനുഷ്ഠിക്കും.

 ഞാൻ ഈ കഥ പറഞ്ഞത് നമ്മുടെ പ്രയത്നത്തിനു ആവശ്യങ്ങൾക്കും വില ഓരോരുത്തർക്കും സമയവും കാലവും ആഗ്രഹങ്ങളും മറ്റ് വികാരങ്ങളും അനുസരിച്ചായിരിക്കും എന്ന് സൂചിപ്പിക്കാനാണ് ദേവാലയങ്ങളിൽ എഴുതി വച്ചിരിക്കുന്ന ബോർഡ്. അദൃശ്യമായ ശക്തിയുടെ ഓരോ അനുഗ്രഹത്തിനു 
പോലും മൂല്യം നാണയ കണക്കിൽ വച്ചിരിക്കുന്നത് നാം അംഗീകരിച്ചു കഴിഞ്ഞു.

കുഴപ്പം അവിടെയല്ല. നമ്മുടെ വില എന്താണെന്ന് സ്വയം കണക്കുകൂട്ടി സമൂഹം അംഗീകരിക്കുന്ന രീതിയിൽ രൂപപ്പെടുത്താൻ നമുക്ക് കഴിയുന്നില്ല എന്നതാണ്. പണ്ട് കുലത്തൊഴിൽ കർശനമായി പാലിച്ചിരുന്ന കാലത്ത് നമുക്ക് ഏകദേശം നമ്മുടെ വില തീർച്ചപ്പെടുത്താമായിരുന്നു. ഇന്ന് അത് നിവർത്തിയില്ല. ടാലെന്റിനും പൈതൃകത്തിനും എല്ലാം വിലയുണ്ട്. പരിധിയും ഉണ്ട്.
ഇതേക്കുറിച്ച് മനസ്സിലാക്കാനായി ഒരു സംഭവ കഥ പറയാം.

 പണ്ട് അനിൽ അംബാനി അമേരിക്കൻ പര്യടനത്തിനിടയിൽ പരിചയപ്പെട്ട ഒരു ഇന്ത്യൻ വംശജനായ ടെക്‌നോളജിയിൽ അധികായനായ ചെറുപ്പക്കാരന് ജോലി ഓഫർ ചെയ്തു അതു കൊടുത്ത് ടൈംസ് വളരെ പ്രസക്തെമാണ്. അനിൽ 
അംബാനി ഒരു കടലാസ് എടുത്തു കൊടുത്തു പറഞ്ഞു. "നിങ്ങളുടെ ശമ്പളവും മറ്റു ആവശ്യങ്ങളും സൗകര്യങ്ങളും എല്ലാം എഴുതാം ഞാൻ അത് അംഗീകരിക്കും, ഒന്നുമാത്രം അവയിലെ നിബന്ധനകൾ നിങ്ങളുടെ വില കുറഞ്ഞുപോയി 
എന്ന് നിങ്ങൾ ഒരിക്കലും ഭാവിയിൽ വിചാരിക്കേണ്ടിവരുന്നവിധം ആയിരിക്കരുത്. അതുപോലെ പോലെ എനിക്കും നിങ്ങളെന്നെ കബളിപ്പിച്ചു എന്ന തോന്നൽ ഒരിക്കലും ഉണ്ടാക്കുന്ന വിധം ആയിരിക്കരുത്". എന്തു പറയുന്നു? നമ്മുടെ വില ഒന്നു കണക്കിട്ടു നോക്കിയാലോ?

Post your comments