Global block

bissplus@gmail.com

Global Menu

പൈലറ്റ് കിച്ചൻ സിങ്കുകൾ കേരള വിപണിയിലേക്ക്

വീട്ടിലെ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ നിന്ന്‌ വിവിധങ്ങളായ ബിസിനസുകളില്‍ വിജയക്കൊടി പാറിച്ച രാജേഷിന്റെ സിനിമയെ വെല്ലുന്ന ജീവിതകഥ

മറ്റുളളവരെ അമിതമായി വിശ്വസിച്ച്‌, ബിസിനസ്‌ നശിച്ച്‌ കടക്കെണിയിലായ പിതാവ്‌. കഷ്ടപ്പെട്ട്‌ പഠിച്ച്‌ , പഠിച്ച തൊഴിലില്‍ നിന്നുകൊണ്ടുതന്നെ ചെറിയ രീതിയില്‍ ജോലി ചെയ്‌ത്‌, സമയം അനുകൂലമായപ്പോള്‍ ബിസിനസ്‌ തുടങ്ങി വിജയക്കൊടി പാറിച്ച മകന്‍. അച്ഛന്‍ നഷ്ടപ്പെടുത്തിയതിന്റെ എത്രയോ ഇരട്ടി മകന്‍ തിരിച്ചുപിടിക്കുന്നു. നാല്‌ സംസ്ഥാനങ്ങളില്‍ ബിസിനസ്‌ വ്യാപിപ്പിക്കുന്നു....സിനിമയെ വെല്ലുന്ന കഥ അല്ലേ? എന്നാല്‍ ഇത്‌ രാജേഷ്‌ എന്ന തിരുനെല്‍വേലിക്കാരന്റെ ജീവിതമാണ്‌. രാജേഷിന്റെ ജീവിതത്തിലൂടെ.....

പരാജിതനായ പിതാവ്‌

ബാല്യകാലത്ത്‌ രാജേഷിന്റെ ഓര്‍മ്മകളില്‍ ബിസിനസ്‌ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം തെളിഞ്ഞുവരുന്നത്‌ പരാജിതനായ, വഞ്ചിതനായ പിതാവിന്റെ മുഖമായിരുന്നു. നല്ല രീതിയില്‍ തടി ബിസിനസ്‌ ക്കച്ചവടം നടത്തിയിരുന്ന പിതാവിനെ ഒപ്പം നിന്നവര്‍ ചതിക്കുകയായിരുന്നു.അതോടെ ബിസിനസ്‌ നഷ്ടത്തിലായി. ആഹാരത്തിനുപോലും വകയില്ലാതായി. അച്ഛന്‌ നഷ്ടം വന്നിടത്ത്‌ തനിക്ക്‌ വിജയിച്ചുകാണിക്കണം എന്ന വാശിയാണ്‌ പിന്നീട്‌ രാജേഷിനെ നയിച്ചത്‌.

ബിസിനസിലേക്ക്‌
പോളിടെക്‌നിക്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ കഴിഞ്ഞ ശേഷമാണ്‌ രാജേഷ്‌ ബിസിനസിലേക്കിറങ്ങുന്നത്‌. ആദ്യം വീട്ടില്‍ സ്വന്തമായി ഗ്രില്‍ വര്‍ക്കുകള്‍ ചെയ്‌തു. പിന്നീട്‌ ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ ചെയ്‌തു. ഒരു സുഹൃത്ത്‌ വഴിയാണ്‌ ആദ്യ പ്രൊജക്ട്‌ ലഭിക്കുന്നത്‌. ലേബര്‍ കോണ്‍ട്രാക്ട്‌ മാത്രമാണ്‌ ഏറ്റെടുത്തത്‌. ആ വര്‍ക്ക്‌ വിജയിച്ചതോടെ അവരുടെ കെയറോഫിലുളള വര്‍ക്കുകളെല്ലാം രാജേഷിനെ ഏല്‌പിച്ചു തുടങ്ങി. ബിസിനസിന്റെ തുടക്കകാലത്ത്‌ വളരെയധികം കഷ്ടപ്പെട്ടു. 21-22 വയസ്സേയുളളു. അക്കാലത്ത്‌ ഒരു വര്‍ക്കെടുക്കാന്‍ വേണ്ടി ഏഴ്‌ കിലോമീറ്റര്‍ നടന്നുപോയിട്ടുണ്ട്‌. പിന്നീട്‌ കുറെ കാലം കഴിഞ്ഞാണ്‌ ഒരു ഹീറോ ഹോണ്ട ബൈക്ക്‌ വാങ്ങുന്നത്‌. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.പതിയെ കണ്‍സ്‌ട്രക്ഷന്‍ രംഗത്തേക്ക്‌ കടന്നു. സവിതാ ഇന്‍ഡസ്‌ട്രീസ്‌ എന്ന പേരില്‍ വലിയ വലിയ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുത്തു തുടങ്ങി. തുടര്‍ന്നാണ്‌ റൂഫിംഗ്‌ ഷീറ്റിലേക്കും മറ്റും കടന്നത്‌.അങ്ങനെ പടിപടിയായി വളര്‍ന്നാണ്‌്‌ രാജേഷ്‌ വിവിധമേഖലകളില്‍ ഒരേ സമയം കഴിവുതെളിയിച്ച ബിസിനസുകാരനായത്‌.

നന്മമരങ്ങള്‍
രാജേഷിന്റെ സംരംഭങ്ങള്‍ക്കെല്ലാം ചില നന്മമരങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ബാങ്കുകളുടെ പിന്തുണ എടുത്തുപറയേണ്ടതുണ്ടെന്നും അതില്‍ തന്നെ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന്റെ കാര്യം പ്രത്യേകം പറയേണ്ടതുണ്ടെന്നും രാജേഷ്‌ സ്‌മരിക്കുന്നു. ആ ബാങ്കിലെ മാനേജരായാലും സ്റ്റാഫായാലും നല്ല പിന്തുണയാണ്‌ നല്‍കിയതെന്നും അതുപോലെ ജനങ്ങളുടെ പിന്തുണയും ധാരാളമായി ലഭിച്ചെന്നും പറയുമ്പോള്‍ രാജേഷിന്റെ മിഴികളില്‍ കൃതജ്ഞതയുടെ തിളക്കം.

ഗുണനിലവാരവും കൃത്യനിഷ്‌ഠയും
സവിതാ ഇന്‍ഡസ്‌ട്രീസിന്റെ എല്ലാ ഉത്‌പന്നങ്ങളും ക്വാളിറ്റിയില്‍ മികച്ചു നില്‍ക്കുന്നു. അതോടൊപ്പം സമയബന്ധിതമായി വര്‍ക്കുകള്‌ഡ പൂര്‍ത്തിയാക്കുന്നു. ഒരു ബിസിനസിനു വേണ്ട ഈ അവശ്യഗുണങ്ങളാണ്‌ അവരുടെ വിജയമന്ത്ര. ഫാബ്രിക്കേഷന്‍ വര്‍ക്കായാലും, റൂഫിംഗ്‌ ഷീറ്റായാലും,കിച്ചന്‍ സിങ്കായാലും ക്വാളിറ്റിയില്‍ ഒരു വീഴ്‌ചയും വരുത്തില്ല. മികച്ച ക്വാളിറ്റിയില്‍ നോര്‍മല്‍ റേറ്റിലാണ്‌ വില്‍ക്കുക. മിക്ക കമ്പനികളുടെയും റൂഫിംഗ്‌ ഷീറ്റിന്‌ തുരുമ്പുപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്‌. സവിത റൂഫിംഗ്‌ ഷീറ്റില്‍ ആ പ്രശ്‌നമില്ല. റൂഫിംഗ്‌ ഷീറ്റിന്‌ 120 ജിഎസ്‌എം ഷീറ്റാണ്‌ ഉപയോഗിക്കുന്നത്‌. മുകളില്‍ 18-20 മൈക്രോണ്‍സ്‌ സിലിക്ക കോട്ടിംഗ്‌ ഉണ്ട്‌. അടിയില്‍ 6-7 മൈക്രോണ്‍സ്‌ കോട്ടിംഗ്‌ ഉണ്ട്‌. മറ്റ്‌ പല കമ്പനികളുടെയും റൂഫിംഗ്‌ ഷീറ്റുകള്‍ 40 ജിഎസ്‌എം ആണ്‌. സിലിക്ക കോട്ടിംഗും ഉണ്ടാവില്ല. സവിതയുടെ ഷീറ്റുകള്‍ക്ക്‌ 20-25 വര്‍ഷം വരെ രെു പ്രശ്‌നവുമുണ്ടാകില്ല. മറ്റ്‌ പല കമ്പനികളുടെയും റൂഫിംഗ്‌ ഷീറ്റുകള്‍ രണ്ടാം വര്‍ഷം തുരുമ്പിക്കും. കിച്ചന്‍ സിങ്കിന്റെ കാര്യത്തിലും കൃത്യമായ ഗുണനിലവാരം സൂക്ഷിക്കുന്നു. സ്റ്റെയിന്‍ലെസ്‌ സ്റ്റീലിലാണ്‌ കിച്ചന്‍ സിങ്ക്‌ ചെയ്യുന്നത്‌. കിച്ചണ്‍ സിങ്ക്‌ പല വമ്പന്‍ ബ്രാന്‍ഡുകളുടെ ഉത്‌പന്നങ്ങളെക്കാളും ക്വാളിറ്റിയുളളതാണ്‌. സിങ്കിനൊക്കെ വലിപ്പത്തിന്‌ അനുസരിച്ചാണ്‌ വില.

തങ്ങളെ സംബന്ധിച്ച്‌ ഇത്‌ കുറെ ലാഭം കൊയ്‌ത്‌ പെട്ടെന്ന്‌ നിര്‍ത്തിപ്പോകേണ്ട ബിസിനസ്‌ അല്ല മറിച്ച്‌ വളരെക്കാലം നിലനില്‌ക്കേണ്ട ഒന്നാണെന്ന്‌ രാജേഷ്‌ പറയുന്നു.അത്തരത്തില്‍ ദീര്‍ഘകാലം നിലനില്‌്‌ക്കണമെങ്കില്‍ കസ്‌റ്റമേഴ്‌സിന്റെ വിശ്വാസം നേടേണ്ടതുണ്ട്‌. നല്ല ഉത്‌പന്നം കൊടുത്താലേ വിശ്വാസം നേടാനാകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴകത്ത്‌ എതിരികളില്ല
തമിഴ്‌നാട്ടില്‍ സവിതാ ഇന്‍ഡസ്‌ട്രീസിന്‌ എതിരാളികളില്ലെന്നു തന്നെ പറയാം. ഇരുപതുവര്‍ഷത്തോളമായി സഥാപനം തുടങ്ങിയിട്ട്‌. തമിഴ്‌നാട്ടിലാകെ കണ്‍സ്‌ട്രക്ഷനും ഫാബ്രിക്കേഷന്‍ വര്‍ക്കുകളും ചെയ്യുന്നു. പൈലറ്റ്‌ സിങ്ക്‌സ്‌, റോയല്‍സ്‌ എന്നിങ്ങനെ രണ്ടു ബ്രാന്‍ഡ്‌ സിങ്കുകളാണ്‌ നിര്‍മ്മിക്കുന്നത്‌. എന്നാണ്‌. റൂഫ്‌ കമ്പനിയുടെ പേര്‌ സവിത റൂഫിംഗ്‌ എന്നാണ്‌. സ്വന്തം ബ്രാന്‍ഡ്‌ മാത്രമേ ചെയ്യുന്നുളളു. മറ്റ്‌ കമ്പനികള്‍ക്കൊന്നും ചെയ്‌തുകൊടുക്കുന്നില്ല. തിരുനെല്‍വേലിയിലാണ്‌ സവിത ഇന്‍ഡസ്‌ട്രീസിന്റെ ഫാക്ടറി. ഹെഡ്‌ ഓഫീസ്‌ നാഗര്‍കോവിലിലാണ്‌. കിച്ചന്‍ സിങ്കുകളും റൂഫിംഗ്‌ ഷീറ്റുകളും ഇവിടെ നിന്നാണ്‌ കയറ്റുമതി ചെയ്യുന്നത്‌. ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍, അതും വമ്പന്‍ വര്‍ക്കുകള്‍ അതത്‌ സൈറ്റുകളില്‍ പോയി ചെയ്‌തുകൊടുക്കുകയാണ്‌.ചെറിയ വര്‍ക്കുകള്‍ ഇവിടെയും നാഗര്‍കോവിലിലും ചെയ്യും. സര്‍ക്കാര്‍ വര്‍ക്കുകളും ചെയ്യാറുണ്ട്‌. തമിഴ്‌നാട്‌ കൂടാതെ കര്‍ണാടക, ആന്ധ്ര, കേരളം മൂന്ന്‌ സംസ്ഥാനങ്ങളില്‍ ബിസിനസ്‌ ചെയ്യുന്നുണ്ട്‌.

മറ്റ്‌ ബിസിനസുകള്‍
റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ ഉണ്ട്‌. അത്‌ അഗ്രിക്കള്‍ച്ചര്‍ ലാന്‍ഡുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ ആണ്‌ ചെയ്യുന്നത്‌. പുതിയ ആള്‍ക്കാര്‍ക്ക്‌ ബിസിനസ്‌ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ സഹായം ചെയ്‌തുകൊടുക്കും.അത്തരത്തില്‍ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുകളും നടത്തുന്നുണ്ട്‌.തിരുനെല്‍വേലിക്ക്‌ സമീപം 100 ഏക്കര്‍ , 150 ഏക്കര്‍ എന്നിങ്ങനെ സ്ഥലം വിലകുറച്ചുവാങ്ങി ഫാം ഹൗസും മറ്റും ഫെന്‍സിങ്‌ ഉള്‍പ്പെടെ ചെയ്‌തുകൊടുക്കാറുണ്ട്‌. മലയാളത്തിലെ പല പ്രമുഖ സിനിമാക്കാര്‍ക്കും ഇവിടെ സ്ഥലമുണ്ട്‌. ഫാം ഹൗസ്‌, ബിസിനസിന്‌ വേണ്ട സ്ഥലം തുടങ്ങിയവ രാജേഷ്‌ ഏര്‍പ്പാടാക്കി കൊടുക്കുന്നുണ്ട്‌.

കുടുംബം
ഞാന്‍, അമ്മ. ഭാര്യ, എന്റെ സഹോദരന്‍, സഹോദരന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നു. ചേച്ചി കാട്ടാക്കടയാണ്‌ താമസം. ചേച്ചിയുടെ ഭര്‍ത്താവിന്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്കിലാണ്‌ ജോലി.

ഭാവി പദ്ധതികള്‍
തിരുനെല്‍വേലിയിലെ ഫാക്ടറി സ്ഥിതിചെയ്യുന്നിടത്ത്‌ 5.40 ഏക്കറാണുളളത്‌. നിലവില്‍ ഇതൊരു ഗ്രാമപ്രദേശമാണ്‌. ഇതിനെ ചുറ്റി ഒരു ടൗണ്‍ഷിപ്പ്‌ വികസിക്കാനുളള സാധ്യത ഏറെയാണെന്ന്‌ രാജേഷ്‌ പറയുന്നു. അത്‌ മുന്നില്‍ കണ്ട്‌ എല്ലാ കണ്‍സ്‌ട്രക്ഷന്‍ മെറ്റീരിയലുകളും ഇവിടെത്തന്നെ ലഭ്യമാക്കുന്ന വിധത്തില്‍ ഒരു വലിയ പദ്ധതി മനസ്സിലുണ്ട്‌. ഒന്നരവര്‍ഷത്തിനുളളില്‍ അത്‌ യാഥാര്‍ത്ഥ്യമാകുമെന്നാണ്‌ പ്രതീക്ഷ.

കേരളത്തിലേക്ക്‌ കൂടുതല്‍ ബിസിനസ്‌
കേരളത്തിനോട്‌ തനിക്ക്‌ എന്നും പ്രത്യേക ഇഷ്ടമുണ്ടെന്ന്‌ രാജേഷ്‌ പറയുന്നു. അവിടെ ബിസിനസ്‌ വ്യാപനത്തിനായി ഒരു നല്ല ഡിസ്‌ട്രിബ്യൂട്ടറെ തേടിക്കൊണ്ടിരിക്കുകയാണ്‌. ആ ഡിസ്‌ട്രിബ്യൂട്ടര്‍ക്ക്‌ ഓഫീസ്‌ ഉള്‍പ്പെടെയുളള സൗകര്യങ്ങളുണ്ടാവണം. ലാഭം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കണം. അത്തരത്തില്‍ അനുയോജ്യനായ ഒരാളെയല്ലേ ഒപ്പം ചേര്‍ക്കാനാവൂയെന്നും രാജേഷ്‌ ചോദിക്കുന്നു.

ബിസിനസ്‌ യാത്രകള്‍
കമ്പനിക്ക്‌ വേണ്ട അസംസ്‌കൃത വസ്‌തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനായി രാജേഷ്‌ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. ചൈനയിലാണ്‌ എല്ലാ അസംസ്‌കൃത വസ്‌തുക്കളും ഉത്‌പാദിപ്പിക്കുന്നതെന്നും അവിടെ എല്ലാത്തരം ക്വാളിറ്റിയിലും സാധനങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. തങ്ങള്‍ക്കുവേണ്ട അസംസ്‌കൃതവസ്‌തുക്കള്‍ ക്വാളിറ്റി ടെസ്റ്റ്‌ ചെയ്‌ത ശേഷമാണ്‌ ഇറക്കുമതി ചെയ്യുന്നതെന്നും രാജേഷ്‌ പറയുന്നു.

വിജയരഹസ്യം
ഗുണമേന്മയും സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കി നല്‍കുന്നതുമാണ്‌ രാജേഷിന്റെ വിജയരഹസ്യം.

പുതിയ തലമുറയോട്‌
കാശുളളതുകൊണ്ട്‌ മാത്രം ബിസിനസ്‌ ചെയ്യാനിറങ്ങരുതെന്നാണ്‌ രാജേഷിന്‌ യുവതലമുറയോട്‌ പറയാനുളളത്‌. അതിനെപ്പറ്റി പഠിക്കണം. ഏതുതരം ബിസിനസായാലും ്‌അതെക്കുറിച്ച്‌ വ്യക്തമായ ധാരണവേണം. മാര്‍ക്കറ്റിനെ കുറിച്ച്‌ ധാരണവേണം.പിതാവിന്റെ പരാജയത്തില്‍ നിന്നുളള പാഠം ഉള്‍ക്കൊണ്ട്‌ വളരെ ശ്രദ്ധയോടെയാണ്‌ താന്‍ ബിസിനസിലേക്കിറങ്ങിയതെന്നും രാജേഷ്‌.

ബിസിനസ്‌ പ്രതിസന്ധികള്‍?
റൂഫിംഗ്‌ ഷീറ്റ്‌ ബിസിനസിലേക്ക്‌ തിരിഞ്ഞപ്പോള്‍ ഒരാളെ അതിന്റെ ഫിനാന്‍സും മറ്റും നോക്കാന്‍ നിയമിച്ചേ പറ്റുമായിരുന്നുളളു. കാരണം താന്‍ മറ്റ്‌ ബിസിനസ്‌ ആവശ്യങ്ങള്‍ക്കായി പോകുമ്പോള്‍ കാര്യങ്ങള്‍ കൃത്യമായി നടക്കണമല്ലോ. അപ്പോള്‍ അതിനായി തിരഞ്ഞെടുക്കുന്ന ആള്‍ വിശ്വസ്‌തനായിരിക്കണം. അവിടെ ചെറിയ പിശകുപറ്റിപിന്നെ മറ്റൊരു കാര്യം ഒരു ബിസിനസില്‍ കാലുറപ്പിച്ച്‌ അത്‌ വിജയിച്ച ശേഷമാകണം അടുത്ത ബിസിനസിലേക്ക്‌ കടക്കാന്‍ അതല്ലെങ്കില്‍ കുഴപ്പമാണ്‌ റൂഫിംഗ്‌ ബിസിനസിനൊപ്പം സിങ്ക്‌ ബിസിനസിലേക്ക്‌ കടക്കുമ്പോള്‍ ഞാന്‍ പഠിച്ച പാഠമാണിത്‌. ഇപ്പോള്‍ വളരെ ശ്രദ്ധിച്ചാണ്‌ ഓരോ ചുവടും വയ്‌ക്കുന്നത്‌.

ബിസിനസ്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ പേര്‌ മാറ്റാനുളള തയ്യാറെടുപ്പിലാണ്‌ രാജേഷ്‌. രാജ്യാന്തരതലത്തില്‍ സ്വീകാര്യത ലഭിക്കുന്ന പേരാണ്‌ തന്റെ മനസ്സിലുളളതെന്നും അതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നും രാജേഷ്‌ പറയുന്നു.

ഉടമയുടെ പൂര്‍ണ്ണമായ ശ്രദ്ധ വേണം. മുതലാളി എന്ന നിലയിലല്ല സ്വന്തം കമ്പനിയിലെ തൊഴിലാളി എന്ന ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യണം. എന്നാലേ മുന്നോട്ടുപോകാനാവൂ. ഓരോ കാര്യത്തിലും സൂക്ഷ്‌മമായി ശ്രദ്ധയും കരുതലും വേണം. അതുപോലെ ജീവനക്കാരെ സഹോദരങ്ങളെ പോലെ കാണണം. അവരുടെ പൂര്‍ണ്ണമായസഹകരണം ഉണ്ടെങ്കിലേ നമ്മുടെ സ്ഥാപനം വളരൂ. എന്റെ സ്ഥാപനത്തില്‍ തൊഴിലാളികള്‍ക്കൊപ്പമിരുന്നാണ്‌ ഞാന്‍ ഭക്ഷണം കഴിക്കുന്നത്‌. അവരോട്‌ നമ്മള്‍ കാണിക്കുന്ന കരുതല്‍ അവര്‍ നമ്മുടെ സ്ഥാപനത്തോടും കാണിക്കും.

കിച്ചന്‍ സിങ്കിനും റൂഫിംഗ്‌ ഷീറ്റിനും എല്ലാം മാര്‍ക്കറ്റിംഗ്‌ ജീവനക്കാരുണ്ട്‌. കണ്‍സ്‌ട്രക്ഷന്‍ മേഖലയിലെ മാര്‍ക്കറ്റിംഗ്‌ വിംഗ്‌ രാജേഷ്‌ തന്നെയാണ്‌ നോക്കുന്നത്‌. ഫ്‌ളാറ്റുകള്‍, വില്ലകള്‍, സിംഗിള്‍ ഫാമിലി ഹൗസുകള്‍, റിസോര്‍ട്ടുകള്‍, ആശുപത്രിസമുച്ചയങ്ങള്‍ തുടങ്ങിയവയെല്ലാം നിര്‍മിച്ചു നല്‍കുന്ന വമ്പന്‍ സ്ഥാപനമാണ്‌ സവിത ഇന്‍ഡസ്‌ട്രീസ്‌.

കാശുളളതുകൊണ്ട്‌ മാത്രം ബിസിനസ്‌ ചെയ്യാനിറങ്ങരുതെന്നാണ്‌ രാജേഷിന്‌ യുവതലമുറയോട്‌ പറയാനുളളത്‌. അതിനെപ്പറ്റി പഠിക്കണം. ഏതുതരം ബിസിനസായാലും ്‌അതെക്കുറിച്ച്‌ വ്യക്തമായ ധാരണവേണം. മാര്‍ക്കറ്റിനെ കുറിച്ച്‌ ധാരണവേണം.പിതാവിന്റെ പരാജയത്തില്‍ നിന്നുളള പാഠം ഉള്‍ക്കൊണ്ട്‌ വളരെ ശ്രദ്ധയോടെയാണ്‌ താന്‍ ബിസിനസിലേക്കിറങ്ങിയതെന്നും രാജേഷ്‌.
 

Post your comments