Global block

bissplus@gmail.com

Global Menu

ചരിത്രം വഴിമാറുന്നു മഹീന്ദ്രയ്‌ക്കായി.........

മൂന്ന്‌ മണിക്കൂര്‍ കൊണ്ട്‌ 50,000 ബുക്കിങ്ങുകള്‍
9500 കോടി നേടി മഹീന്ദ്ര എക്‌സ്‌ യുവി 700

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ട്‌, കച്ചവടം ഇല്ല, വാഹനവിപണി തകര്‍ന്നു തുടങ്ങിയ വാര്‍ത്തകള്‍ ആയിരുന്നു എന്നും എവിടെയും. എന്നാല്‍ മഹീന്ദ്രയുടെ പുതിയ എക്‌സ്‌ യു വി ആയ എക്‌സ്‌ യുവി 700
ആജ്യ 57 മിനിട്ടില്‍ 25,000 ബുക്കിങ്ങ്‌ തികച്ചപ്പോള്‍ ഏവരും അമ്പരന്നു. ഉദ്‌ഘാടന ഓഫറില്‍ നിന്ന്‌ 50,000 രൂപ വര്‍ദ്ധിപ്പിച്ച ബൂക്കിംഗ്‌ ഒരു ദിവസം കൂടി നീട്ടിയപ്പോള്‍ വീണ്ടും രണ്ടു മണിക്കൂര്‍ കൊണ്ട്‌ 25,000 ബൂക്കിങ്ങ്‌. ഇതെന്ത്‌ അത്ഭുതം എന്നായി വിപണി. മഹീന്ദ്രപോലും ഇത്രയും ബുക്കിംഗ്‌ പ്രതീക്ഷിച്ചിരിക്കില്ല. ഡെലിവറി ചെയ്യാന്‍ 6-8 മാസം വരെ വേണ്ടിവരുമെന്നാണ്‌ സൂചന. കഴിഞ്ഞ വര്‍ഷം ിറങ്ങിയ മഹീന്ദ്ര ഥാറും സൂപ്പര്‍ ഹിറ്റായിരുന്നു. 3 മണിക്കൂര്‍ കൊണ്ട്‌ എതാണ്ട്‌ 9500 കോടിയുടെ വരുമാനമാണ്‌ മഹിന്ദ്ര ഉറപ്പാക്കിയത്‌. ഇപ്പോള്‍ ബുക്കിംഗ്‌ 65000 കഴിഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 5 സീറ്റര്‍, 7 സീറ്റര്‍, ഡീസല്‍, പെട്രോള്‍ വെര്‍ഷനുകളില്‍ ലഭിക്കുന്ന ഈ എക്‌സ്‌ യുവിക്ക്‌ (എക്‌സ്‌ യുവി 700) 12.49 ലക്ഷം മുതല്‍ 22.49 ലക്ഷം വരെയാണ്‌ എക്‌സ്‌ ഷോറൂം വില. ഇനി ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ പുതിയ വിലയാണ്‌ ബാധകം. ഏതായാലും എക്‌സ്‌ യുവി 700ന്റെ ഈ ഗംഭീര ലോഞ്ച്‌ മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്‌, ഹ്യൂണ്ടായ്‌, കിയ, ടൊയോട്ട തുടങ്ങി സകല കമ്പനികളെയും ഞെട്ടിച്ചുകളഞ്ഞു. മഹീന്ദ്ര എക്‌സ്‌ യുവി 700 ബൂക്ക്‌ ചെയ്‌ത വാഹനം കിട്ടാത്തവരിലാണ്‌ ഇനി മറ്റ്‌ കമ്പനികളുടെ പ്രതീക്ഷ. ഏതായാലും ഇലക്ട്രിക്‌ കാര്‍ യുഗം വരും മുമ്പുളള ഈ മഹീന്ദ്ര എക്‌സ്‌ യുവി 700 പ്രേമം വാഹനവിപണിയെ ഉണര്‍ത്തിക്കഴിഞ്ഞു. ഗുരുവായൂര്‍ കേശവന്‍ അണിഞ്ഞൊരുങ്ങി വരുന്നപോലെയുളള എക്‌സ്‌ യുവി 700ന്റെ തലയെടുപ്പും ഫീച്ചേഴ്‌സും ഇന്ത്യന്‍ ജനത ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മഹീന്ദ്ര എക്‌സ്‌ യുവി 700 ചരിത്രം തിരുത്തുകയാണ്‌.......
 

Post your comments