Global block

bissplus@gmail.com

Global Menu

അനന്തപുരിയുടെ പ്രകാശസ്രോതസ്സിന്‌ അറുപത്‌ വയസ്സ്‌

അനന്തപുരിയുടെ പ്രകാശസ്രോതസ്സാണ്‌ തിരുവനന്തപുരം എം ജി റോഡിലുള്ള ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌. ദക്ഷിണകേരളത്തിലെ ഏറ്റവും പ്രമുഖ ഇലക്ട്രിക്കല്‍ റീട്ടെയ്‌ലര്‍ ആയ ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ അറുപതാം വയസ്സിലേക്ക്‌ കടക്കുകയാണ്‌. ആറ്‌ പതിറ്റാണ്ട്‌ മുമ്പ്‌ എൻ.എ.എസ് മണി തുടങ്ങിയ സ്ഥാപനം ഇന്ന്‌ ഇന്ത്യയിലെ തന്നെ ഏറ്റവും പാരമ്പര്യപ്രൗഢിയുളളതും ഗുണമേന്മയിലും സര്‍വ്വീസിലും കാലത്തിനുമുമ്പേ നടക്കുന്നതുമായ ഇലക്ട്രിക്കല്‍ ഷോറൂം ആണ്‌. ലോകോത്തര ബ്രാന്‍ഡുകളുടെ ഫാനുകള്‍, സ്വിച്ചുകള്‍, എല്‍ഇഡി ബള്‍ബുകള്‍, ട്യൂബുകള്‍, കേബിളുകള്‍ തുടങ്ങി ഒരു കെട്ടിടത്തിന്റെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ലഭിക്കുന്നു. 13,500 ചതുരശ്ര അടിയില്‍ വിവിധങ്ങളും വ്യത്യസ്‌തങ്ങളുമായ ഉത്‌പന്നങ്ങളുടെ നിറകലവറയാണ്‌ ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ ഒരുക്കിയിരിക്കുന്നത്‌.

1963ല്‍ അനന്തപുരിയില്‍ പഴയ കോര്‍പറേഷന്‍ കെട്ടിടത്തിന്‌ സമീപം ചെറിയ രീതിയില്‍ തുടങ്ങിയ ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ ഗുണമേന്മയും മികച്ച സേവനവും കസ്റ്റമേഴ്‌സിനോടുളള മികച്ച പെരുമാറ്റവും കൊണ്ടാണ്‌ ദക്ഷിണകേരളത്തിന്റെ വിശ്വസ്‌ത സ്ഥാപനമായി മാറിയത്‌. ഒരിക്കല്‍ ലക്ഷ്‌മി ഇലക്ട്രിക്കല്‍സില്‍ നിന്ന്‌ സാധനം വാങ്ങിയവര്‍ പിന്നീട്‌ മാറിച്ചിന്തിക്കുന്നില്ല. കാലോചിതമായി സ്വയം അപ്‌ഡേറ്റ്‌ ചെയ്‌തതുകൊണ്ട്‌ പുതുതലമുറയ്‌ക്കും പ്രിയങ്കരമായ ഷോപ്പായി കാലാതിവര്‍ത്തിയായി മുന്നേറുകയാണ്‌. അച്ഛനില്‍ നിന്ന്‌ മകന്‍ സുരേഷ്‌ നാരായണനിലേക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ പുതിയ മാറ്റങ്ങളും കൈവിടാത്ത മൂല്യങ്ങളുമായി സ്ഥാപനം വീണ്ടും വളര്‍ന്നു. ഷോറൂമിന്റെ വ്യാപ്‌തിക്കൊപ്പം കസ്റ്റമേഴ്‌സിന്റെ വിശ്വാസ്യതയും വളര്‍ന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം, വെളളായണി കാര്‍ഷിക കോളേജ്‌, ടെക്‌നോപാര്‍ക്ക്‌ തേജസ്വിനി, കവടിയാര്‍ പാലസ്‌, തുടങ്ങി ലുലു മാള്‍ വരെ നീളുന്നു ലക്ഷ്‌മി ഇലക്ട്രിക്കല്‍സിന്റെ ഉപഭോക്തൃനിര. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ബില്‍ഡിംഗ്‌ കോണ്‍ട്രാക്ടര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, കോര്‍പറേറ്റുകള്‍ തുടങ്ങി തങ്ങളുടെ സ്വപ്‌നഭവനം നിര്‍മ്മിക്കുന്ന സാധാരണക്കാരന്‍ വരെ വയറിംഗ്‌ -ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്കായി നിസ്സംശയം തിരഞ്ഞെടുക്കുന്നത്‌ ലക്ഷ്‌മി ഇലക്ട്രിക്കല്‍സിനെയാണ്‌. കസ്റ്റമേഴ്‌സിന്റെ പ്രിയപ്പെട്ട ഇടമായി ലക്ഷ്‌മി ഇലകട്രിക്കല്‍സ്‌ മാറിയതിന്‌ പിന്നില്‍ മണി സ്വാമിയുടെയും മകന്‍ നാരായണന്റെയും കഠിനാധ്വാനവും സമര്‍പ്പണവുമുണ്ട്‌.

മുംബൈയിലെ പരിമള്‍ ഇലക്ട്രിക്കല്‍ കോര്‍പറേഷന്റെ സെയില്‍സ്‌ റെപ്രസെന്റേറ്റീവായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച എൻ.എ.എസ് മണി ആ അനുഭവസമ്പത്തില്‍ നിന്നാണ്‌ സ്വന്തമായി ഒരു കട തുടങ്ങുന്നത്‌. 1966ല്‍ മുംബൈയില്‍ നിന്ന്‌ തിരികെയെത്തി മുഴുവന്‍ സമയവും തന്റെ കടയുടെ അഭിവൃദ്ധിക്കായി പരിശ്രമിച്ചു. യാത്രകള്‍ തുടര്‍ന്നു. ഓര്‍ഡറുകള്‍ കൃത്യസമയത്ത്‌ ഡെലിവറി നടത്തിയും ഗുണമേന്മയുളള ബ്രാന്‍ഡുകളുടെ സാധനങ്ങള്‍ മാത്രം സപ്ലൈ ചെയ്‌തും അനന്തപുരിയുടെ പ്രിയപ്പെട്ട വെളിച്ച സ്രോതസ്സായി മാറി.

അനന്തപുരിയുടെ അഭിമാനമായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, ടെക്‌നോപാര്‍ക്കിലെ വിവിധ കെട്ടിടസമുച്ചയങ്ങള്‍ തുടങ്ങി നിരവധി അംബരചുംബികള്‍ പ്രകാശിക്കുന്നത്‌ ലക്ഷ്‌്‌മി ഇലക്ട്രിക്കല്‍സില്‍ നിന്നുളള ലോകോത്തരഉത്‌പന്നങ്ങളിലൂടെയാണ്‌. വമ്പന്‍ ബ്രാന്‍ഡുകളായ ഹണികോംബ്‌, ഷിന്‍ഡര്‍ ഇലക്ട്രിക്‌, ആങ്കര്‍, പാനസോണിക്‌, ലൂക്കര്‍, ഹാവെല്‍സ്‌, ക്രോംപ്‌റ്റണ്‍, ഉഷ, ഓറിയന്റ്‌, വി-ഗാര്‍ഡ്‌, ഫിനൊലെക്‌സ്‌, ഫിലിപ്‌സ്‌, എല്‍ ആന്‍ഡ്‌ ടി, പോളികാബ്‌, എല്ലീസ്‌ തുടങ്ങിയ ബ്രാന്‍ഡുകളുടെ അംഗീകൃത വ്യാപാരിയാണ്‌ ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌. പല പ്രമുഖ ബ്രാന്‍ഡുകളുടെയും കേരളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഡീലറുമാണ്‌.

ഒരു വീട്‌ വൈദ്യുദവത്‌ക്കരിക്കാന്‍ ആവശ്യമായ ഇലക്ട്രിക്കല്‍ ഉത്‌പന്നങ്ങളുടെയെല്ലാം വണ്‍ സ്റ്റോപ്പ്‌ ഷോപ്പ്‌ ആണ്‌ ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌. വന്‍കിട ബില്‍ഡേഴ്‌സിന്റെയും ഫ്‌ളാറ്റ്‌ നിര്‍മ്മാതാക്കളുടെയും പ്രിയപ്പെട്ട, വിശ്വസ്‌ത ഷോറൂം. ഇതു കൂടാതെ പ്രമുഖആശുപത്രികള്‍,ഹോട്ടലുകള്‍, ാരാധനാലയങ്ങള്‍ തുടങ്ങി ഗുണമേന്മയില്‍ വിട്ടുവീഴ്‌ച ചെയ്യാത്തവരെല്ലാം ലക്ഷ്‌മി ഇലക്ട്രിക്കല്‍സിന്റെ ഉത്‌പന്നങ്ങള്‍ തേടി വരുന്നു. ""Best Product at Best Price'' എന്നതാണ്‌ തങ്ങളുടെ വിജയമന്ത്രമെന്ന്‌ ലക്ഷ്‌മി ഇലക്ട്രിക്കല്‍സിന്റെ സാരഥി സുരേഷ്‌ നാരായണന്‍ പറയുന്നു. തുടക്കം മുതല്‍ അതുതന്നെയാണ്‌ തങ്ങളുടെ രീതി, ഇന്നും അത്‌ തുടരുന്നു. അച്ഛനില്‍ നിന്ന്‌്‌ പകര്‍ന്നുകിട്ടിയ ഈ ബിസിനസ്‌ വേദവാക്യം ഉരുവിട്ടുകൊണ്ടാണ്‌ ഓരോ ദിവസവും തുടങ്ങുന്നത്‌. അതുകൊണ്ടാണ്‌ ഒരേ കുടുംബത്തിലെ നാലാം തലമുറയും ഇവിടേക്ക്‌ തേടിപ്പിടിച്ചെത്തുന്നതെന്നും ലക്ഷ്‌മി ഇലക്ട്രിക്കല്‍സ്‌ ഉടമ സുരേഷ്‌ നാരായണന്റെ നേര്‍സാക്ഷ്യം. ഇതു തന്നെയാണ്‌ തന്റെ മകന്‍ ആനന്ദിനും പകര്‍ന്നുനല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറയുമ്പോള്‍ വിശ്വാസ്യതയുടെ പാരമ്പര്യം മൂന്നാം തലമുറയിലേക്കെത്തുകയാണ്‌.

ലക്ഷ്‌മി ഇലക്ട്രിക്കല്‍സിന്റെ വിജയരഹസ്യം

1. ഓരോ കസ്‌റ്റമറെയും പ്രാധാന്യത്തോടെ പരിഗണിക്കുന്നു.
2. സര്‍വ്വീസ്‌ ഫ്രണ്ട്‌ലി-മികച്ച വില്‌പനാനന്തര സേവനം. 25 വര്‍ഷമായി ഒരു കംപ്ലയിന്റ്‌ പോലുമില്ല
3. കസ്റ്റമേഴ്‌സിന്റെ വിശ്വാസം- ഒരിക്കല്‍ ലക്ഷ്‌മി ഇലക്ട്രിക്കല്‍സില്‍ നിന്ന്‌ സാധനം വാങ്ങിയവര്‍ പിന്നീട്‌ മറ്റൊരു ഓപ്‌ഷന്‍ തേടുന്നില്ലെന്നുമാത്രമല്ല, മറ്റുളളവരോട്‌ പറയുകയും ചെയ്യുന്നു. കസ്റ്റമേഴ്‌സിന്റെ അനുഭവസാക്ഷ്യമാണ്‌ ലക്ഷ്‌മി ഇലക്ട്രിക്കല്‍സിന്റെ പരസ്യം
4.മികച്ച ഉത്‌പന്നം,മികച്ച വില
5.കസ്റ്റമേഴ്‌സിനോട്‌ തര്‍ക്കിക്കില്ല.
6.മാറുന്ന സങ്കേതങ്ങള്‍ക്ക്‌ (ടെക്‌നോളജി) അനുസരിച്ച്‌ കാലോചിതമായ മാറ്റം.
7.കമ്പനികളുടെ സഹായത്തോടെ ജീവനക്കാര്‍ക്ക്‌ ശരിയായ പരിശീലനം നല്‍കുന്നു. അതുകൊണ്ടുതന്നെ ഒരു ഉത്‌പന്നത്തെ സംബന്ധിച്ച്‌ കസ്റ്റമേഴ്‌സിന്റെ ഏതു സംശയത്തിനും മറുപടി പറയാന്‍ അവര്‍ക്ക്‌ കഴിയുന്നു
8. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാക്ടറികള്‍ സന്ദര്‍ശിക്കാനും ഉത്‌പന്നങ്ങളെ കുറിച്ച്‌ കൂടുതല്‍ അറിയാനും സുരേഷ്‌ നാരായണന്‍ ശ്രദ്ധിക്കുന്നു.
9.360 ഡിഗ്രി കസ്റ്റമര്‍ കേന്ദ്രീകൃത ഷോറൂം
10. കസ്‌റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നു. അവര്‍ ആവശ്യപ്പെടുന്ന ഉത്‌പന്നങ്ങള്‍ എപ്പോഴും ലഭ്യമാക്കുന്നു.

Post your comments