Global block

bissplus@gmail.com

Global Menu

പെട്രോളിനും ഡീസലിനും വിലകുറയുമോ?

 

യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയര്‍ന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നു. ബാരലിന് 6.95ശതമാനം താഴ്ന്ന് 78.89 ഡോളര്‍ നിലവാരത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.  ഒക്ടോബര്‍ 10നുമുമ്പുള്ള നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില. ആഗോള വിപണിയില്‍ ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്കയാണ് വിലതകര്‍ച്ചക്കുപിന്നില്‍.  

വിലയില്‍ തിരുത്തലുണ്ടായതോടെ രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വിലകുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് ഒരു രൂപയുടെയെങ്കിലും കുറവ് ഉടനെയുണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.  നവംബര്‍ നാലിന് എക്‌സൈസ് തീരുവയില്‍ സര്‍ക്കാര്‍ കുറവുവരുത്തിയതിനുശേഷം വിലയില്‍ വര്‍ധനവുണ്ടായിട്ടില്ല. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്.

ആദ്യകോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോകമാകെ അടച്ചിട്ടപ്പോള്‍ അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളറിന് താഴെയെത്തിയിരുന്നു. വീണ്ടും കോവിഡ് ഭീതി ഉയര്‍ന്നതോടെവിതരണം കുറച്ച് വില പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ ശ്രമം നടത്തിവരികായാണ്. 

Post your comments