Global block

bissplus@gmail.com

Global Menu

ഇഎംഐ തിരിച്ചടവിന് അധിക ചാര്‍ജുമായി എസ്ബിഐ കാര്‍ഡ്‍സ്

 

 ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ചെലവേറും. എസ്ബിഐ കാര്‍ഡ്‍സ് ഇഎംഐ സേവനങ്ങൾക്ക് നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. 2021 ഡിസംബർ ഒന്നു മുതൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇഎംഐ ഇടപാടുകൾക്കാണ് കമ്പനി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നത്. 100 രൂപയാണ് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നത്. ഉപഭോക്താക്കൾക്ക് അയച്ച ഇ-മെയിലിൽ ആണ് എസ്ബിഐ കാര്‍ഡ്സ് നിരക്ക് വര്‍ധനയുടെ സൂചന നൽകിയത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, ആപ്പ് എന്നിവ വഴി നടത്തുന്ന ഇഎംഐ ഇടപാടുകൾക്കും ഫീസ് ബാധകമാകും . സാധനങ്ങൾ ഇഎംഐയിൽ വാങ്ങിയിട്ടുള്ള ഇഎംഐ തിരിച്ചടവിനും ഇത് ബാധകമാകും.

ഓരോ ഇടപാടിനും 99 രൂപയും നികുതിയും നൽകേണ്ടി വരുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. 'ബൈ നൗ പേ ലേറ്റ‍ര്‍' സംവിധാനം ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള പര്‍ച്ചേസുകൾ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി എസ്ബിഐ കാര്‍ഡ്സ് എത്തുന്നത്. മുഴുവൻ തുകയും ഒരുമിച്ച് നൽകാതെ പിന്നീട് പണം നൽകാനാകുന്ന സംവിധാനം ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകൾക്ക് താരതമ്യേന പ്രോസസിങ് ഫീസും കൂടുതലാണ്.

എസ്ബിഐ കാര്‍ഡ്‍സ് ഉപഭോക്താക്കൾക്ക് അയച്ച മെയിലിൽ കാര്‍ഡ് ഉടമകൾ 2021 ഡിസംബർ ഒന്ന് മുതൽ, കടകളിലോ , വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ നടത്തുന്ന എല്ലാ ഇഎംഐ ഇടപാടുകൾക്കും 99 രൂപ പ്രോസസ്സിംഗ് ഫീസും ബാധകമായ നികുതികളും നൽകണം. ഇഎംഐ പ്രോസസ്സിംഗ് ഫീസിനെ കുറിച്ച് കൂടുതലറിയാൻ എസ്ബിഐ കാര്‍ഡ്സുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്. അതേസമയം ക്രെ‍ഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന മറ്റ് ഇഎംഐ തിരിച്ചടവുകളുടെ നിരക്കുകൾ സംബന്ധിച്ച് വ്യക്തതയില്ല. ഇഎംഐയിൽ സാധനങ്ങൾ വാങ്ങുന്നതിനായി പേയ്‌മെൻറ് മോഡ് ഇഎംഐ ഓപ്ഷൻ നൽകി സാധനങ്ങൾ വാങ്ങാം.

എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി ഇങ്ങനെ നടത്തുന്ന ഓരോ ഇടപാടിനും ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കും.. ഈ ഫീസും നികുതി ഇനത്തിൽ ഈടാക്കിയിരിക്കുന്ന തുകയും ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റിൽ ഇഎംഐ തുകക്കൊപ്പം തന്നെ ലഭ്യമാകും. ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്ന പലിശ നിരക്കിന് പുറമെയാണ് ഈ പ്രോസസ്സിംഗ് ഫീസ് എന്നത് ശ്രദ്ധേയമാണ്. പലിശ രഹിത ഇഎംഐ ഇടപാടുകൾക്കും പ്രത്യേക ചാർജ് ബാധകമാകും. കൂടാതെ മറ്റ് ഇടപാടുകൾ ഇഎംഐലേക്ക് മാറ്റുന്നതിനും അധിക നിരക്ക് നൽകേണ്ടി വരും.

Post your comments