Global block

bissplus@gmail.com

Global Menu

ലോകത്തിലെ ഏറ്റവും വിപണി മൂല്യമുയര്‍ന്ന കമ്പനിയായി മൈക്രോസോഫ്റ്റ്

 

ലോകത്തിലെ ഏറ്റവും വിപണി മൂല്യം ഉയര്‍ന്ന കമ്പനി എന്ന ആപ്പിളിൻെറ ഖ്യാതി മറികടന്ന് മൈക്രോസോഫ്റ്റ്. കമ്പനിയുടെ വരുമാനം കുത്തനെ ഉയര്‍ന്നു. വ്യാഴാഴ്ചയാണ് വിപണി മൂല്യത്തിൽ ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ് ഒന്നാമതെത്തിയത്. ഉത്പാദന വിഭാഗത്തിൽ ആപ്പിൾ നേരിടുന്ന വെല്ലുവിളികളാണ് മൈക്രോസോഫ്റ്റിന് ഗുണകരമായത്. കൊവിഡ് കാലത്ത് മിക്ക കമ്പനികളുടെയും പോലെ തന്നെ ആപ്പിളിൻെറയും ഉത്പാദന നിര്‍മാണ പ്രവര്‍ത്തനങ്ങളിൽ തടസങ്ങൾ നേരിട്ടിരുന്നു.

ചിപ്പുകളുടെ ലഭ്യതക്കുറവാണ് ആഗോള തലത്തിൽ ആപ്പിൾ നേരിടന്ന ഒരു പ്രധാന പ്രശ്നം. ഫോൺ നിര്‍മാണ ഘടകങ്ങൾ കിട്ടാതായതും തിരിച്ചടിയായി. ആപ്പിളിൻെറ വിതരണ ശൃംഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം കമ്പനിക്ക് 600 കോടി ഡോളറോളം നഷ്ടപ്പെട്ടതാണ് മൈക്രോസോഫ്റ്റ് മുന്നിലെത്താൻ കാരണം. വിപണി മൂല്യത്തിൽ ഇതാതദ്യമായല്ല ആപ്പിൾ മൈക്രോസോഫ്റ്റിനെ മറികടക്കുന്നത്. 2010ലും 2018-ലും ഒക്കെ മൈക്രോസോഫ്റ്റ് ആപ്പിളിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ഇന്ത്യൻ വംശജനായ സത്യ നാദല്ലയാണ് ഇപ്പോൾ മൈക്രോസോഫ്റ്റിന് നേതൃത്വം നൽകുന്നത്. മൈക്രോസോഫ്റ്റിൻെറ സിഇഒ സ്ഥാനത്ത് നിന്ന് ചെയര്‍മാൻ സ്ഥാനത്തേക്കുയര്‍ന്ന നാദല്ലക്ക് കീഴിൽ മൈക്രോസോഫ്റ്റ് മികച്ച വളര്‍ച്ച കൈവരിക്കുന്നുണ്ട്. 1992-ൽ ഒരു എൻജിനിയറായാണ് സത്യ നാദല്ല മൈക്രോസോഫ്റ്റിലെത്തുന്നത്. കമ്പനിയുടെ എക്സിക്യൂട്ടിവ് പദവിയിലേക്ക് ഉയരുന്ന ചുരുക്കം ഇന്ത്യാക്കാരിൽ ഒരാൾ കൂടെയാണ് നാദല്ല.

മൈക്രോസോഫ്റ്റിലെത്തിയ സത്യ നാദല്ല ചുരുക്കം വര്‍ഷങ്ങൾ കൊണ്ട് കോര്‍പ്പറേറ്റ് ലീഡര്‍ എന്ന നിലയിലേക്ക് ഉയരുകയായിരുന്നു.കമ്പനിയുടെ ക്ലൗഡ് ബിസിനസ് നവീകരിച്ചതിലൂടെയാണ് നാദല്ല ശ്രദ്ധേയനാകുന്നത്. ക്ലൗഡ് കംപ്യൂട്ടിങ് പ്രവര്‍ത്തനങ്ങൾ പഠിക്കുന്നതിനും നടപ്പാക്കുന്നതിനുമായി മൂന്ന് വര്‍ഷങ്ങളോളം ചെലവഴിച്ചത് കമ്പനിയുടെ പ്രവര്‍ത്തനങ്ങളിൽ നിര്‍ണായകമായി. 2014-ൽ ആണ് കമ്പനിയുടെ സിഇഒ സ്ഥാനത്ത് എത്തുന്നത്.

1.8 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ വരുമാനം 4170 കോടി യുഎസ് ഡോളറിൽ ഏറെ വരും. കംപൂട്ടർ സോഫ്റ്റ്‌വെയർ, കൺസ്യൂമര്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, അനുബന്ധ സേവനങ്ങൾ എന്നിവ മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം, മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട്, ഇൻറർനെറ്റ് എക്സ്പ്ലോറർ, എഡ്ജ് വെബ് ബ്രൗസറുകൾ എന്നിവയാണ് ഏറ്റവും അറിയപ്പെടുന്ന സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങൾ. വീഡിയോ ഗെയിം കൺസോളുകളും ടച്ച്‌സ്‌ക്രീൻ പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ മൈക്രോസോഫ്റ്റ് സർഫസ് ലൈനപ്പുമാണ് മുൻനിര ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ.

Post your comments