Global block

bissplus@gmail.com

Global Menu

സ്മാർട്ട് ദുബായ് പാതകളിൽ ഇനി സ്മാർട്ട് വണ്ടികൾ

 

സ്മാർട് ദുബായ് പാതകളിൽ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ 2023ൽ കാറുകൾ കുതിച്ചുപായും. സ്വയംനിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയായി.  ഗതാഗത ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും അടുത്തവർഷം രൂപം നൽകുമെന്ന് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.  

“റോഡുകളിൽ സ്വയം ഓടിക്കുന്ന കാറുകൾ നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണം പുറപ്പെടുവിക്കുന്നതിൽ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഞങ്ങൾ വളരെ വേഗത്തിലാണ്. ഓട്ടോണമസ് വാഹനങ്ങൾക്കായി റോഡുകളിൽ ട്രയൽ നടത്തുന്നതിന് ദുബായിൽ ഞങ്ങൾക്ക് ഇതിനകം തന്നെ പൂർണ്ണ നിയന്ത്രണമുണ്ട്, എന്നാൽ ഇപ്പോൾ ഞങ്ങളുടെ അടുത്ത ഘട്ടം യഥാർത്ഥ പ്രവർത്തനത്തിനും വാണിജ്യ പ്രവർത്തനത്തിനും [റോഡുകളിൽ] നിയന്ത്രണം പുറപ്പെടുവിക്കുക എന്നതാണ്, അതാണ് ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ ഇപ്പോൾ അതിൽ വളരെ പുരോഗമിച്ചിരിക്കുന്നു. ” ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റോസിയാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു

ഇപ്പോൾ നടക്കുന്ന ദുബായ് എക്സ്പോ വേദികളിലെ നിശ്ചിത പാതകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾ സർവീസ്  നടത്തുന്നുണ്ട്. നിശ്ചിത മേഖലകളിൽ സാധനങ്ങൾ എത്തിക്കാനും മറ്റും ഈ വാഹനങ്ങൾ ഉപയോഗിക്കാൻ ചില കമ്പനികൾ കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, നിർമാണ മേഖലകൾ എന്നിവിടങ്ങളിലും ഡ്രൈവറില്ലാ വാഹനങ്ങൾ ഓടിത്തുടങ്ങും.  

ദുബായ് ടാക്സികളിൽ 5% ഡ്രൈവറില്ലാ കാറുകളാക്കാനും പദ്ധതിയുണ്ട്.  ഇതോടെ യുഎസ് കഴിഞ്ഞാൽ ഈ സൗകര്യമുള്ള ആദ്യ നഗരമാകും ദുബായ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓട്ടോണമസ് എയർ ടാക്‌സി (എഎടി)യും വൈകാതെ ടേക് ഓഫ് ചെയ്യും.   നിർമിതബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ വാഹനങ്ങളിൽ മറ്റു വാഹനങ്ങൾ, കാൽനടയാത്രികർ എന്നിവയെല്ലാം  നിരീക്ഷിക്കാൻ സംവിധാനമുണ്ട്.

Post your comments