Global block

bissplus@gmail.com

Global Menu

ഇലട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിർമിക്കാൻ ഒരുങ്ങി ലംബോര്‍ഗിനി

ഇന്ത്യന്‍ കമ്പനിയായ കൈനറ്റിക്ക് എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സുമായി സഹകരിക്കാന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനി. ഇറ്റാലിയൻ രൂപകൽപ്പനയിൽ  ഗോൾഫ് കാർട്ടുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് ഉദ്ദേശം. അതായത്  ലംബോര്‍ഗിനി ഡിസൈന്‍ ചെയ്യുന്ന ഗോള്‍ഫ് കാര്‍ട്ടുകള്‍ കൈനറ്റിക്ക് ഇന്ത്യയില്‍ നിര്‍മിക്കും. കൈനറ്റിക്കിന്റെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുന്ന ലംബോര്‍ഗിനി ഡിസൈന്‍ ചെയ്യുന്ന ഗോള്‍ഫ് കാര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ ലോക വിപണിയില്‍ എത്തും.

 

"കൈനെറ്റിക് ഗ്രീൻ എനർജി & പവർ സൊല്യൂഷൻസ് ലിമിറ്റഡ് മനോഹരവും വ്യത്യസ്തമായ ഗോൾഫ് കാർട്ടുകൾ" ആരംഭിക്കാൻ പദ്ധതിയിടുന്നു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുലജ്ജ ഫിറോഡിയ മോട്വാനി ബ്ലൂംബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  "3 ബില്യൺ ഡോളർ മൂല്യമുള്ളതാണ്

ഗോൾഫ് കാർട്ട് മാർക്കറ്റ്. പ്രധാനമായും വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ധാരാളം ടൂറിസം ഉള്ള ഏഷ്യയുടെ ചില ഭാഗങ്ങളിലുമാണ് ഗോൾഫ് കാർട്ടിന് കൂടുതൽ മാർക്കറ്റുള്ളത്. ഗോള്‍ഫ് കാര്‍ട്ടുകല്‍ക്ക് പുറമെ വിമാനത്താവളങ്ങള്‍, റിസോര്‍ട്ടുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൊക്കെ ഈ നാലുചക്ര വണ്ടി ഉപയോഗിക്കുന്നുണ്ട്. അതിനാൽ, കൈനറ്റിക് ഗ്രീനിന്റെ ഈ പ്രത്യേക വിഭാഗമായ ഞങ്ങളുടെ ഈ പദ്ധതി ആഗോള വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും."

 

 

നിലവില്‍ ഗോള്‍ഫ് കാര്‍ട്ടുകള്‍ക്ക് പുറമെ ഇലട്രിക്ക് ഓട്ടോ, സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയവയാണ് കൈനറ്റിക് നിര്‍മിക്കുന്നത്. "നിലവിൽ മൂന്ന് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുകയും രണ്ട് ഇ-സ്കൂട്ടറുകൾ വികസിപ്പിക്കുകയും ചെയ്ത  കൈനെറ്റിക് ഗ്രീൻ, അടുത്ത ദശകത്തിൽ ഇന്ത്യൻ റോഡുകളിലെ 70% വാഹനങ്ങളും  കൈനറ്റിക്  ഗ്രീനിന്റെയാകുമെന്ന് പ്രതീക്ഷിക്കുന്നു", മോട്വാനി പറഞ്ഞു. ആ വിപണിയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ, അടുത്ത 10 വർഷത്തിനുള്ളിൽ ഗതാഗത മേഖലയിലെ ഇലക്ട്രിക് വാഹനങ്ങളുടെ ശതമാനത്തിൽ ഇന്ത്യ ലോകത്തെ നയിക്കുമെന്ന് അവർ പറഞ്ഞു.

 

 

Post your comments