കരുത്തുറ്റ എൻജിനുമായി മഹീന്ദ്ര എക്സ് യുവി 700 വിപണിയിൽ. 11.99 ലക്ഷം മുതൽ 14.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. നാലു വകഭേദങ്ങളിലായറി വിപണിയിലെത്തുന്ന വാഹനത്തിന് പെട്രോൾ, ഡീസൽ എൻജിനുകളുണ്ട്. മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന ആദ്യ വാഹനമാണ് എക്സ് യുവി 700.
ഗാംഭീര്യമുള്ള ഫ്രണ്ട് ഗ്രിൽ, എൽഇഡി ടെയിൽ ലാമ്പുകൾ, ട്വിൻ സി ആകൃതിയിലുള്ള എൽഇഡി ഡേറ്റൈം റണ്ണിൽ ലാംപുക, റാപ് എറഡൗണ്ട് ടെയിൽ ലാമ്പ്, സ് ഡപോർട്ടി അലോയ് വീലുകൾ, സിൽവ്വർ ക്ലാഡിങ്ങുകൾ എന്നിവ പുതിയ വാഹനത്തിനുണ്ട്.
സെഗ്മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നിരവധി ഫീച്ചറുകൾ വാഹനത്തിലുണ്ട്. പ്രീമിയം സീറ്റുകൾ, അലക്സ സപ്പോർട്ട് ഇൻഫോടെയിൻമെന്റ് സിസ്റ്റം, 6 തരത്തിൽ ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയുമുണ്ട്...സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ എൻജിനു
കളിലൊന്നുമായാണ് മഹീന്ദ്രയുടെ പ്രീമിയം എക്സ് യുവി 700 എത്തിയത്...
197 ബിഎച്ച്പി കരുത്തു നൽകുന്ന 2 ലീറ്റർ എം സ്റ്റാലിയൺ പെട്രോൾ എൻജിനും 182 ബിഎച്ച്പി കരുത്തുള്ള 2.2 ലീറ്റർ ഡീസൽ എൻജിനും ആറു സ്പീഡ് മാനുവൽ ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനും പുതിയ വാഹനത്തിനുണ്ട്....
MX Petrol: `11.99 lakh (എക്സ് ഷോറൂം)
MX Diesel: `12.49 lakh (എക്സ് ഷോറൂം)
AX3 Petrol: `13.99 lakh എക്സ് ഷോറൂം)
AX5 Petrol: `14.99 lakh (എക്സ് ഷോറൂം)റി
Post your comments