Global block

bissplus@gmail.com

Global Menu

എന്താണ് Asset Monetisation?

 സർക്കാരിന്റെ കൈയിൽ വികസനത്തിന്‌ പണം ഇല്ല. റോഡ് ഉണ്ട്, പോർട്ടുണ്ട്, റെയിൽവേസ്റ്റേഷൻ ഉണ്ട്, ഗ്യാസ്‌പൈപ്പ് ലൈൻ ഉണ്ട്, എയർപോർട്ട് ഉണ്ട്, ഗോഡൗൺ ഉണ്ടെന്നു സർക്കാർ പറയുന്നു. നിങ്ങൾക്ക് (പ്രൈവറ്റ് ഇൻവെസ്റ്റർ )ഈ അസറ്റ് വെച്ച് അടുത്ത 25വർഷത്തേക്ക് എത്ര രൂപ നേടാനാകും? നിങ്ങൾക്കു എത്ര?സർക്കാരിന് എത്ര? സർക്കാരിന്റെ തുക അഡ്വാൻസ് ആയി ഇപ്പോൾ നൽകുക. നിങ്ങൾ ഈ അസറ്റ് വച്ച് ലാഭം ഉണ്ടാക്കൂ. 25 വർഷം കഴിഞ്ഞു അസറ്റ് തിരിച്ചു ഏല്പിക്കണം . അസറ്റ് റീസൈക്ലിങ് എന്നും ചില സാമ്പത്തിക ശാസ്ത്രജർ ഈ സിസ്റ്റത്തിനെ വിശേഷിപ്പിക്കാറുണ്ട്.

എന്തുകൊണ്ട് അസറ്റ് ധനസമ്പാദനം ?

 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യൻ സമ്പദ്ഘടന ആടിയുലഞ്ഞു. ജി എസ് ടി നടപ്പാക്കൽ ഇപ്പോൾ കോവിഡ് -19 ആഘാതത്തിൽ തകിടം മററിഞ്ഞ സമ്പദ്ഘടനയെ നേരിടാനാണ് മോദി സർക്കാർ അസറ്റ് Monetisation പദ്ധതി പ്രഖ്യാപിച്ചത്. സാമ്പത്തിക മാന്ദ്യം മറികടക്കാൻ ഉള്ള ഒറ്റമൂലി. സർക്കാരിൻറെ കയ്യിൽ പണമില്ല ആസ്തികൾ ഉണ്ട് അത് ലീസ് ചെയ്തു ധനം സമ്പാദിക്കുന്നു അത്രമാത്രം. നമ്മുടെ കേരള സർക്കാർ എല്ലാമാസവും 3000 കോടി രൂപയിലേറെ കടമെടുക്കുന്നു. അപ്പോൾ കേന്ദ്രസർക്കാർ ആറു ലക്ഷം കോടി മുൻകൂറായി നേടിയെടുക്കാൻ ശ്രമിക്കുന്നു. രണ്ടിനും ഗുണവും ദോഷവും ഉണ്ട്. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ എതിർത്തവർക്ക് ആ ശക്തിയിൽ പുത്തൻ പരിഷ്കാരങ്ങളെ എതിർക്കാൻ കഴിയില്ല.. എന്തെന്നാൽ മൂന്നു പതിറ്റാണ്ടിനിടയിൽ ലോകക്രമം മാറി. ബിജെപി സർക്കാരിൻറെ നയങ്ങളെ 
പർലമെൻറ് അകത്തോ പുറത്തോ എതിർക്കാനുള്ള ശക്തി പ്രതിപക്ഷത്തുള്ള കോൺഗ്രസിന് ഇടതുപക്ഷത്തിനോ ഇല്ല.

ജിഡിപി ഇടിഞ്ഞു കൊണ്ടിരിക്കുമ്പോൾ ധനകമ്മിവർദ്ധിക്കുമ്പോൾ വികസനത്തിന് പണം ഇല്ലാതിരിക്കുമ്പോൾ ആസ്തി വിൽക്കുക അല്ലാതെ മറ്റു മാർഗമില്ല. മൻമോഹൻസറിംഗ് പറഞ്ഞതുപോലെ 1991 ഭാരതം നേരിട്ടതിനേക്കാൾ വലിയ ഭീഷണിയാണ് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഇന്നുള്ളത്. സാമ്പത്തിക അരാജകത്വം തുടരുന്നു. കേന്ദ്ര സർക്കാരിൻറെ കൈയിൽ പണം ഇല്ല സംസ്ഥാന സർക്കാരിൻറെ കയ്യിൽ പണമില്ല സാധാരണക്കാരൻറെ കയ്യിൽ പണമില്ല. സ്വത്ത് കോർപ്പറേറ്റുകൾക്ക് കൊടുത്ത പണം നേടിയാൽ അത് വിപണിയിലെത്തും. സാധാരണക്കാരൻറെ കയ്യിലെത്തും എന്നാണ് സർക്കാർ ഭാഷ്യം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ നേടിയ വരുമാനം കൊണ്ടുപോലും പിടിച്ചുനിൽക്കാൻ കേന്ദ്രത്തിന് ആവുന്നില്ല. അതിനാലാണ് കേന്ദ്രം അസറ്റ് Monetisation പദ്ധതി നടപ്പിലാക്കുന്നത്.

25 വർഷത്തേക്ക് ആസ്തികൾ സ്വകാര്യമേഖലയ്ക്ക് പട്ടയം നൽകാതെ പാട്ടത്തിന് കൈമാറുമ്പോൾ കേന്ദ്രസർക്കാർ മുൻകൂർ ഒറ്റത്തവണയായി പണം സ്വീകരിക്കുന്നു. ഇത് എത്രത്തോളം വിജയിക്കും എന്ന് കണ്ടുതന്നെ അറിയണം. 

എയർ ഇന്ത്യ വില്പനയ്ക്ക് വെച്ചിട്ട് ഇതുവരെ ആരും വാങ്ങാൻ വന്നിട്ടില്ല. നല്ല ലാഭം ഉണ്ടായിട്ടും BPCL ഓഹരി  വിൽക്കാൻ കഴിഞ്ഞിട്ടില്ല. ' Brown filed Infrastructure 'ആസ്തികളുടെ മൂല്യം സ്വകാര്യ നിക്ഷേപകർക്ക് തുറന്നു കൊടുക്കുമ്പോൾ 2025-ൽ 6 ലക്ഷം കോടി രൂപയുടെ വരുമാനം കിട്ടും എന്നത് സ്വപ്നം മാത്രം എന്നാണ് വിമർശകർ പറയുന്നത്. ഇതിൽ ഉയർന്ന മൂല്യം ഉള്ളത് അംബാനിയും അദാനിയും കൈക്കലാക്കും. ഇപ്പോൾ വിൽക്കാൻ ഉദ്ദേശിക്കുന്ന ആസ്തികൾ രാജ്യത്തെയും ജനങ്ങളുടെയും ആണെന്നും മോദിയുടെയോ അദ്ദേഹത്തിൻറെ പാർട്ടിയുടേയോ അല്ലെന്ന് 2024-ൽ പ്രധാനമന്ത്രി ആകാൻ ആഗ്രഹിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജറി പറയുന്നു. ആരാണ് ശരി, ഏതാണ് ശരി എന്ന് കാലം തെളിയിക്കട്ടെ. മാറ്റമില്ലാത്തത് ഒന്നേ ഉള്ളൂ അത് മാറ്റത്തിനാണ്.

Post your comments