Global block

bissplus@gmail.com

Global Menu

സ്ക്രാപ്പ് പോളിസിയെ തോൽപിച്ച് ഫൈസൽ ഖാൻ

ആറു മാസങ്ങൾക്കു മുമ്പ് ഒരു വാർത്ത ഞാൻ വായിക്കാനിടയായി. 20 വർഷത്തിലേറെ പഴക്കമുള്ള എല്ലാ വാഹനങ്ങളും ഇല്ലാതാക്കാൻ ഇന്ത്യൻ സർക്കാർ വാഹന സ്ക്രാപ്പ് നയം പ്രഖ്യാപിച്ചു. ഞാൻ എൻറെ പതിവ് വർക്ക് ഷെഡ്യൂളിൽ തിരക്കിലായി. പക്ഷേ രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്തോ ഒന്ന് എന്നെ വേട്ടയാടുന്നതായി എനിക്ക് തോന്നി. സ്ക്രാപ്പ് പോളിസി എന്നെ എൻറെ പ്രിയപ്പെട്ടതും ഇരുപത് വർഷങ്ങൾക്കു മുമ്പ് ഞാൻ ഉപയോഗിച്ചതും ഏറ്റവും ആവേശഭരിതവുമായ വാഹനത്തെ ഓർമിപ്പിച്ചു.... TATA Safari EX.

പഴയ ഫോട്ടോ ആൽബം എടുത്തു നോക്കി. അതിലെ ഓരോ ചിത്രങ്ങളും നീല മൃഗത്തിന് ഒപ്പമായിരുന്നു. അതെന്നെ അതിശയിപ്പിച്ചു. സബൂഫർ വെച്ചുള്ള ഹൈ ഫ്രീക്വൻസി സംഗീതത്തിന് MVD യുട ഫൈൻ റസീപ്റ്റ് എനിക്ക് ലഭിച്ചു. ആ ഓർമ്മകൾ എന്നെ എൻറെ പഠനകാലത്തേക്ക് തിരികെ കൊണ്ടുപോയി. കാർ എവിടെയാണെന്ന് അറിയാനുള്ള ആകാംക്ഷ എൻറെ ഉറക്കം കെടുത്തി. തീരെ പ്രതീക്ഷയില്ലാതെ കാറിൻറെ നമ്പർ ഞാൻ ഗൂഗിളിൽ തിരഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ റോഡ് ടാക്സ് എക്സ്പെയറി ആയ തീയതിയും വിശദാംശങ്ങളും ലഭിച്ചത് എന്നെ അതിശയിപ്പിച്ചു. എൻറെ സഹപ്രവർത്തകനായ കിഷോർ ശരത്തിനോടു ഞാൻ ഈ വാർത്ത പങ്കിട്ടു. 

പിന്നീട് കാര്യമായ ഫോളോ അപ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു തിങ്കളാഴ്ച ദിവസം ഓഫീസിൽ എത്തിയപ്പോൾ എൻറെ സഹപ്രവർത്തകരിൽ ചിലർ ഹാജരായിരുന്നില്ല . ഉച്ചകഴിഞ്ഞ് കിഷോറിൽ നിന്നും എനിക്കൊരു വാട്സ്ആപ്പ് സന്ദേശം ലഭിച്ചു ഒപ്പം കാറിൻറെ ചിത്രങ്ങളും. തഞ്ചാവൂരിൽ ഉള്ള ഒരു വ്യക്തിയിൽ നിന്നാണ് അവർക്ക് വാഹനം ലഭിച്ചത്. മൂന്നുനാല് കൈമറിഞ്ഞ് അത് പൊളിക്കാൻ ആയി ഒരു ഗ്യാരേജിൽ ഉപേക്ഷിച്ചനിലയിൽ ആയിരുന്നു. കാർ നാഗർകോവിലിലെ കുമാരൻ ഓട്ടോമൊബൈൽസിൽ ഏൽപ്പിക്കാൻ ഞാൻ അവരോട് പറഞ്ഞു. ഇപ്പോഴും അവർ ടാറ്റ മോട്ടോർസിന്റെ മികച്ച ഓട്ടോമൊബൈൽ ഡീലർ ആണ്. കാർ കാണാനായി ഞാൻ അന്നുതന്നെ നാഗർകോവിലിലേക്ക് പുറപ്പെട്ടു. ഇരുപതു വർഷത്തിനു ശേഷം എൻറെ കാർ തൊട്ടുമുന്നിൽ കണ്ടതിൽ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. മുൻപ് എൻറെ ആവശ്യങ്ങൾക്കനുസരിച്ച് കാറിൽ എല്ലാ മോഡിഫിക്കേഷൻസും ചെയ്തിരുന്ന ശ്രീ ലെനിനെ(Chief Engineer - Kumaran Automobiles) 20 വർഷങ്ങൾക്കു ശേഷം ഞാൻ കണ്ടു. 
2001 TATA Safari EX  പണ്ടത്തെപ്പോലെ എല്ലാ സ്പെസിഫിക്കേഷനോടുകൂടി തിരിച്ചു  ഏൽപ്പിക്കാമോ എന്ന എൻറെ വെല്ലുവിളി അവർ ഏറ്റെടുത്തു.  

2001 മോഡൽ സഫാരിയുടെ സ്പെയർപാർട്ട്സിനു  വേണ്ടി ഞാനും കിഷോറും ഇന്ത്യ മുഴുവൻ തിരയാൻ തുടങ്ങി. ഇപ്പോൾ ആറു മാസങ്ങൾക്കുശേഷം സൈഡ് സ്റ്റിക്കറുകളും ഡാഷ് ബോർഡ് ക്ലാഡിങ് ഒഴികെ ബാക്കി എല്ലാം കിട്ടി. അടുത്തയാഴ്ച കാർ ഡെലിവറിക്ക് ഏകദേശം തയ്യാറാണ്. 

20 വർഷത്തിനു ശേഷം എനിക്ക് തിരികെ ലഭിക്കുന്നു. ഇനി ഒരിക്കലും വിൽക്കില്ല .എനിക്കുവേണ്ടി വാങ്ങാൻ ഞാൻ അച്ഛനോട് അപേക്ഷിച്ച കാർ .എനിക്ക് അത്യാഗ്രഹം തോന്നിയ കാർ. ദൈവകൃപയാൽ  പ്രിയപ്പെട്ട എത്രയോ കാറുകൾ അതിനുശേഷം എനിക്ക് വാങ്ങാൻ സാധിച്ചു. എന്നിട്ടും അച്ഛൻ എനിക്ക് വേണ്ടി കൊണ്ടുവന്ന ആദ്യത്തെ കാറിനോട് ആണ് എനിക്ക് കൂടുതൽ വാത്സല്യം ഉണ്ടായിരുന്നത്.

എൻറെ സ്വപ്നം സാക്ഷാത്കരിച്ച എല്ലാ പ്രിയ കൂട്ടുകാർക്കും പ്രത്യേകം നന്ദി. (കിഷോർ ശരത്, അനൂപ് നായർ, ബിപിൻ പാർത്ഥിവ്, അരുൺ ബാബു), ഏതൊരു സംരംഭകനും തൻറെ സഹപ്രവർത്തകരെ യഥാർത്ഥ സുഹൃത്തുക്കൾ ആകാനുള്ള ഭാഗ്യനിമിഷം . അവരുടെ പരിശ്രമം ഇല്ലായിരുന്നു എങ്കിൽ അത് സംഭവിക്കില്ലായിരുന്നു.

 TATA എന്ന  ബ്രാൻഡും   പരസ്യങ്ങളും കേവലമൊരു ഉത്പന്ന പ്രമോഷൻ മാത്രമായിരുന്നില്ല . എന്നെപ്പോലുള്ള അനേകം യുവാക്കൾക്ക് അതിലും കൂടുതൽ ആയിരുന്നു. ആദ്യത്തെ ഇന്ത്യൻ സ്പോർട്സ് യൂട്ടിലിറ്റി വാഹനമായ " സഫാരി" കഠിനമായ വെല്ലുവിളികളിലൂടെ ലക്ഷ്യം നേടുന്നതിനുള്ള പ്രചോദനവും ആയിരുന്നു.... അതെ,  അതെൻറെ   ജീവിതത്തെ വീണ്ടെടുത്തു. 2021-ൽ വീണ്ടും എൻറെ സഫാരി എക്സ് ലൂടെ.... 

Post your comments