Global block

bissplus@gmail.com

Global Menu

പഴയത് പൊളിക്കു പുതിയത് വാങ്ങു ....

 

2025ഓടെ ഇന്ന് നിരത്തിലുള്ള 70 ലക്ഷം വാഹനങ്ങൾ അപ്രത്യക്ഷമാവും.  ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിക്കുന്ന പുതിയ 'SCRAPPING'  നയം വലിയ അഴിമതികൾക്കും വഴി തെളിക്കാം.
 പഴയ വാഹനങ്ങൾ രജിസ്ട്രേഷൻ വഴി SCRAPPING സെൻറുകളിലൂടെ പൊളിക്കാനാണ് സർക്കാർ തീരുമാനം.   മലിനീകരണം ഉണ്ടാക്കുന്നതും ഫിറ്റ്നസ് ഇല്ലാത്തതുമായ 15 / 20 വർഷം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങാൻ കഴിയാതെ വരും.  സ്ക്രാപ്പ് സെൻററുകൾ നൽകുന്ന SCRAPPING സർട്ടിഫിക്കറ്റ് മുഖേന  പുതിയ വാഹനത്തിന് നിർമ്മാതാക്കളിൽ നിന്നും അഞ്ച് ശതമാനം കിഴിവ് ലഭിക്കും.  സ്ക്രാപ്പ് സെൻററുകൾ 5% നൽകും.  രജിസ്ട്രേഷൻ ടാക്സ് ഒഴിവാക്കി സ്വകാര്യ വാഹനങ്ങൾക്ക് 25 ശതമാനവും കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 15 ശതമാനവും റോഡ് നികുതിയിളവ് ലഭിക്കും. സ്വകാര്യവാഹനങ്ങൾ ഇരുപത് വർഷത്തിനുശേഷം ഗതാഗത യോഗ്യമല്ലെന്ന് കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കും. ഓട്ടോമാറ്റഡ് ടെസ്റ്റിംഗ് സെൻറർ കളിൽ ഫിറ്റ്നസ് പരിശോധിച്ചതിനുശേഷം ആയിരിക്കും വാഹനങ്ങൾ പൊളിക്കുക.

 എൻറെ പഴയ മാരുതി പൊളിക്കേണ്ടി വരും . നിങ്ങളുടെയോ ?

 നമ്മുടെ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും പൊതുനിരത്തുകളിലും വീടുകളിലും ആയി കിടക്കുന്ന ലക്ഷക്കണക്കിന് ഉപയോഗശൂന്യമായ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യപ്പെടും. പഴയ വാഹനങ്ങൾ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമാകുമ്പോൾ നേട്ടം വാഹന നിർമ്മാതാക്കൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തന്നെ. എന്തെന്നാൽ പുതിയ വാഹനങ്ങളുടെ വിൽപ്പന മൂന്നിരട്ടി ആവും. ജി എസ് ടിയും റോഡ് നികുതിയും വഴി  സർക്കാരിന് കോടികൾ ഖജനാവിൽ എത്തും.

 സ്‌ക്രാപ്പിങ്ങിന് ശേഷമുള്ള യുഗം ഇലക്ട്രിക് വാഹനങ്ങളുടെ ആയതിനാൽ ഇന്ത്യ റിലയൻസ് പവർ, ടാറ്റ പവർ, അദാനി പവർ, വേദാന്ത ഗ്രൂപ്പ് തുടങ്ങിയ കോർപ്പറേറ്റുകൾ ചലിപ്പിക്കും. വൈദ്യുത ഉൽപാദന വിതരണ രംഗത്ത് പതിറ്റാണ്ടുകളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ വരും. പെട്രോൾ കാറുകളിൽ നിന്ന് ഇലക്ട്രിക് കാറുകൾലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു. ഹൈബ്രിഡ് കാറുകൾ (വൈദ്യുതിയിലും പെട്രോളിലും) ഓടുന്ന കാറുകൾ ഇടയ്ക്കൊന്നു വന്നുപോകാൻ ആണ് സാധ്യത. 

ബാറ്ററിയുടെ വില കുറയുമ്പോൾ ഇലക്ട്രിക് കാറുകളുടെ വില ഇനിയും കുറയും. 

 ആഗോള താപനവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്ന വാഹനങ്ങൾ വരുന്നത് തടയാൻ ആർക്കും കഴിയില്ല. ലോകരാജ്യങ്ങളിൽ എല്ലാംതന്നെ ഇലക്ട്രിക് കാറുകൾക്കുള്ള ഡിമാൻഡ് വർദ്ധിക്കുന്നതായി കാണാം. ഡൽഹി പോലുള്ള ഹൈലി പുല്ലൂറ്റ് മെട്രോ പോളിറ്റൻ സിറ്റികളിൽ പെട്രോൾ ഡീസൽ വാഹനങ്ങൾ അപ്രത്യക്ഷമാകുന്നത് കാണാൻ കഴിയും. 2025 - 30 കാലഘട്ടം ആയിരിക്കും ഇലക്ട്രിക് കാറുകളുടെ സുവർണ്ണകാലഘട്ടം എന്നാണ് ഓട്ടോമൊബൈൽ വിദഗ്ധർ പ്രവചിക്കുന്നത്.

 ഇലക്ട്രിക് കാർ യുഗം വരുമ്പോൾ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ, മഹേന്ദ്ര എന്നിവർ മാർക്കറ്റ് ലീഡർമാർ ആകും എന്നും കരുതപ്പെടുന്നു. ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി യുടെയും ഹ്യൂണ്ടായ് യുടെയും ഇലക്ട്രിക് കാറുകളും ഉടൻ നിരത്തിലിറങ്ങും. 

 ചില കണക്കുകൾ

 ഇപ്പോൾ നിരത്തിലുള്ള 20 വർഷം കഴിഞ്ഞ വാഹനങ്ങൾ - 52 ലക്ഷം.

 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ - 37 ലക്ഷം.

 ഇന്ത്യൻ വാഹന വിപണിയുടെ മൂല്യം 2021 - 4.5 ലക്ഷം കോടി.

 2026  പ്രതീക്ഷിക്കുന്ന വരുമാനം - 15 ലക്ഷം കോടി.

 

ഈ വിലക്ക് പെട്രോൾ അടിച്ചു കാശ് കളയുന്നതിനേക്കാൾ നല്ലത് കാർ പൊളിക്കുന്നത് അല്ലേ.

 ഇലക്ട്രിക് വാഹനവിപണി സജീവമാകുമ്പോൾ ഇന്ത്യ വാഹന നിർമ്മാണത്തിന് ഒപ്പം കയറ്റുമതി ഹബ്ബ് ആവുകയും ചെയ്യും. 2030ഓടെ ഭാരതം ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കേന്ദ്രം ആകും എന്നാണ് പ്രവചനം. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ vehicle വാഹനങ്ങൾ മുഖേന 5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോൾ തന്നെ രാജ്യത്തെ മാനുഫാക്ചറിങ് മേഖലയിലെ 49 ശതമാനവും ഓട്ടോമൊബൈൽ രംഗത്തുനിന്നാണ്. പവർ എന്ന വകുപ്പ് അല്ലെങ്കിൽ വൈദ്യുതി വകുപ്പ് ഈ പതിറ്റാണ്ടിലെ ഏറ്റവും വലിയ വരുമാനം ഉണ്ടാക്കാൻ പോകുന്നത്. സൗരോർജ്ജ സ്റ്റേഷനുകളുടെ യുഗവും വരുന്നു. ഏതായാലും വലിയ മാറ്റം വരുന്നു. വിപ്ലവം എന്ന് തന്നെ പറയാം. ഇന്ത്യ ഇനി ഡെവലപ്പിംഗ് കൺട്രി എന്ന് ആരും പറയില്ല ഡെവലപ്പ്ഡ് കൺട്രി എന്നേ പറയൂ.

മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് സർക്കാർ ലക്ഷ്യം 

സ്ക്രാപ്പ് ചെയ്യുന്ന വാഹനങ്ങളുടെ വേസ്റ്റ് റോഡ്  നിർമ്മാണത്തിന് ഉപയോഗിക്കാനാണ് നീക്കം. വാണിജ്യ വാഹനങ്ങളുടെ പൊളിക്കൽ 2023 ഏപ്രിലിലും സ്വകാര്യ വാഹനങ്ങളുടെ പൊളിക്കൽ 2024 ലും ഉണ്ടാവും. 2024 അടുത്ത ലോക്സഭ ഇലക്ഷൻ ആയതിനാൽ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞേ സ്വകാര്യവാഹനങ്ങൾ പൊളിക്കൽ നടപടിയി തുടങ്ങുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

വെഹിക്കിൾ ഇക്കോസിസ്റ്റം പൂർണമായി മാറുന്നു

ഡൽഹറിയിലെ കാര്യങ്ങൾ പരിശോധിച്ചാൽ അവിടെ ആദ്യം ഡീസൽ വാഹനങ്ങൾ നിരോധിച്ചു. പിന്നെ ബി എസ് 4, പിന്നെ ബി  എസ് 6, ഇനി ഇലക്ട്രിക് വാഹനങ്ങൾ. ഇതുതന്നെ രാജ്യമെമ്പാടും ഉണ്ടാവും. പുതിയ വാഹന സ്ക്രാപ്പ് നയവും, ഈ വെഹിക്കിൾലേക്കുള്ള മാറ്റവും പുതിയ ഒരു വാഹന ഇക്കോ സിസ്റ്റത്തിന് തുടക്കംകുറിക്കും. 

ഇലക്ട്രിക് വാഹന വിപ്ലവത്തിലേക്ക് ഉള്ള ആദ്യ പടിയാണ് പഴയ വാഹനങ്ങൾ പൊളിക്കൽ. ഈ സ്ക്രാപ്പിംഗ് പോളിസിക്ക് നിരവധി പോസിറ്റീവ് വശങ്ങളുണ്ട്. 

• അന്തരീക്ഷ മലിനീകരണം കുറയും.
• പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതറി കുറയുന്നത് വഴി രാജ്യത്തിന് വൻ സാമ്പത്തിക നേട്ടം.
• റോഡ് സേഫ്റ്റി വർദ്ധിക്കും.
• രാജ്യത്ത് വൻ നിക്ഷേപങ്ങൾ വരും.
• പുതിയ ബിസിനസ് മോഡലുകൾ ഉണ്ടാവും.
• ഓട്ടോമൊബൈൽ രംഗത്തെ തൊഴിൽ സാധ്യതകൾ വർദ്ധിക്കും.
• വാഹനങ്ങൾ വിൽക്കുന്നതിലൂടെ GST യും രജിസ്ട്രേഷൻ ടാക്സും ഗ്രീൻ ടാക്സും സർക്കാരിന് ലഭിക്കും.
• ഇലക്ട്രിക് വാഹനങ്ങൾ വരുമ്പോൾ ടൂവീലർ ഫോർ വീലർ സെഗ്മെന്റ  വിൽപ്പന ഇരട്ടിയാകും

Post your comments