Global block

bissplus@gmail.com

Global Menu

"മറികടക്കണം ഈ മഹാമാരിയെ സജീവമാകണം സിനിമ രംഗവും" - ശ്രീയ രമേഷ്

 

തിയേറ്ററുകളുടെ സ്‌ക്രീനിൽ നിന്നും വെള്ളിവെളിച്ചവും കസേരകളിൽ നിന്ന് പ്രേക്ഷകരും അകന്നിട്ട് മാസങ്ങൾ പിന്നിടുന്നു. തിരക്കേറിയ ഷൂട്ടിംഗ് സെറ്റുകൾ ഇന്ന് കാണാനേ ഇല്ല. തിയേറ്ററിലെ ഇരുളിൽ ഇരുന്ന് സിനിമ ആസ്വദിച്ച ദിനങ്ങൾ എന്ന് തിരിച്ചു വരും എന്നതിന് യാതൊരു നിശ്ചയവും ഇല്ലാത്ത അവസ്ഥ. ഓണവും വിഷുവും റംസാനും ക്രിസ്തുമസ്സുമെല്ലാം തിയറ്ററുകൾക്ക് ഉള്ളിൽ ആരവങ്ങൾ ഇല്ലാതെ കടന്നു പോയികൊണ്ടയിരിക്കുന്നു.

ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്രയും നാളുകൾ നീണ്ട വലിയ ഒരു പ്രതിസന്ധി മഹായുദ്ധ കാലത്തിനു ശേഷം ആദ്യമായിട്ടാണ്. സിനിമ എന്ന സ്വപ്ന വ്യവസോയത്തിന്റെ വ്യാപ്തിയും വിപണി മൂല്യവാം അളവുകൾക്കപ്പുറമോണ്. താരങ്ങളിലോ സാംവിധോയകരിലോ ടെക്നീഷ്യന്മാരിലോ ഒതുങ്ങുന്നതല്ല, അത് നേരിട്ടും അല്ലാതെയും പരസ്പരാം ബന്ധപ്പെട്ടും
അല്ലാതെയും അനേകാം പേർക്ക് തൊഴിൽ നൽകുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കോവിഡ് മഹാമോരി ശതകോടികളുടെ നഷ്ടമോണ് ഉണ്ടാക്കിയത്.

ചെറുതും വലുതുമായ ബഡ്ജറ്റിൽ നിർമ്മിച്ചുകൊണ്ടിരുന്ന അൻപതിലധികം മലയാള സിനിമകൾ 
പാതിയിൽ നിലച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഇനി അവ പൂർത്തിയാക്കുക എന്നത് പല കാരണങ്ങളാൽ ഏറെ ദുഷ്‌കരവുമാണ്. കണ്ടിന്യുവിറ്റിയും, നിർത്തിയിടത്തു നിന്നും ആരാംഭിക്കുവാൻ വേണ്ട ഒരുക്കങ്ങളും, സെറ്റുകൾ വീണ്ടും നിർമ്മിക്കേണ്ടിവരുന്നതും അടക്കം ഉള്ള പ്രശ്‌നങ്ങൾ ഒരുവശത്ത്. അതോടൊപ്പം കേരളത്തിൽ ഔട്ട് ഡോർഷൂട്ട് അനുവദിക്കാത്തതും ക്രൂ മെമ്പർമാരുടെ എണ്ണത്തിൽ ഉള്ള നിയന്ത്രണവാം വേറെ. ഇതര സാംസ്ഥാനങ്ങളിൽ കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഷൂട്ടിംഗുകൾക്ക് അനുമതിയുണ്ട്. ചില മലയാള സിനിമകൾ ഇതിനോടകം കേരളത്തിന് പുറത്ത് ചിത്രീകരണം ആരാംഭിച്ചുകഴിഞ്ഞു. എന്നാൽ എല്ലാ
വർക്കും അത് സാധിച്ചെന്ന് വരില്ല. 

പല നിർമ്മാതാക്കളും സിനിമാ രാംഗത്തുനിന്നും പിൻവാങ്ങുവാൻ നിർബന്ധിതരായി. പാതിയിൽ നിർത്തിയവയെ നഷ്ടം ആയി കണക്കാക്കിക്കൊണ്ട് കൈവിടുന്നു അവസ്ഥ. 
നിർമ്മാതാക്കൾ ഇല്ലാതെ സിനിമ  ഇല്ല. സിനിമയില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകളും പ്രതിസന്ധിയിലാകും.

സിനിമാക്കാരെല്ലാം സമ്പന്നരല്ല 

സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാവരും സമ്പന്നരാണെന്ന ഒരു പൊതുബോധം 
 നിലനിൽക്കുന്നുണ്ട്. സത്യത്തിൽ ഒരു സിനിമയുടെ ഭാഗമായി വൻ പ്രതിഫലം വാങ്ങുന്ന ഏതാനും പേരെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവർക്കും ലഭിക്കുന്നത് ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ ഉള്ള പ്രതിഫലമാണ്. ഷോബിസിനസിന്റെ ഭാഗമായതിനാൽ പലപ്പോഴും അല്പം പോഷായ രീതിയിൽ ജീവിതത്തെ കാണിക്കുവാൻ നിർബന്ധിതരായവരാണ് പലരും. സ്വാഭാവികമായും അതിനായി വിലകൂടിയ വസ്ത്രങ്ങളും കാറുകളും വീടുകളുമെല്ലാം കടന്നു 
വരുന്നു. അപ്രതീക്ഷിതമായുണ്ടായ കോവിഡ് പ്രതിസന്ധി കണക്കുകൂട്ടലുകൾ താളാം തെറ്റിച്ചിരിക്കുന്നു. പലരെയും ഡിപ്രഷന്റെയോ അതല്ലെങ്കിൽ ആത്മഹത്യയുടെയോ 
വക്കോളാം എത്തിച്ചിരിക്കുന്നുവോ എന്ന ഭയമോണ് എനിക്കുള്ളത്. സിനിമോ സാംഘടനകളുടെ ഭാഗത്തുനിന്നും ചെറിയ സഹായങ്ങൾ നൽകുവാൻ ശ്രമങ്ങൾ ഉണ്ടായി 
എന്നാൽ ഈ പ്രതിസന്ധിക്കാലത്ത്  അവരും നിസ്സഹായരാണ്.

കലാരാംഗത്ത് പ്രവർത്തിക്കുന്ന പലർക്കും മറ്റുള്ളവരെ പോലെ ജോലികൾക്ക് പോകുവോൻ പറ്റാത്ത സാഹചര്യം ഉണ്ട്. സിനിമയിൽ അഭിനയിക്കുന്നതിനൊപ്പം ബിസിനസ് രാംഗത്തും സജീവമായ ചിലർക്കാകട്ടെ ആ രാംഗത്തും വലിയ നഷ്ടങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. 
ലോണുകളുടെ തിരിച്ചടവ് മുതൽ സ്റ്റാഫിന്റെ ശമ്പളം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വേറെ. പലരും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുന്നവരാണ്.  ആ സഹായത്തെ ആശ്രയിച്ചിരുന്നവരുടെ അവസ്ഥയും ദയനീയമാണ്. 
സർക്കാർ ജീവനക്കാരൊക്കെ സമൂഹത്തിലെ സമസ്ത മനുഷ്യരും കോവിഡ് പ്രതിസന്ധിമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് എന്നതാണ് യാദാർഥ്യം.

വിപണിയുണ്ട് പക്ഷെ സിനിമയില്ല 

സിനിമയെ സംബന്ധിച്ച് തീയേറ്ററുകൾ ചാനലുകൾ തുടങ്ങിയവായിരുന്നു ഒരു കാലത്തെ വിപണി. എന്നാൽ ഇന്നിപ്പോൾ ഓ.ടി.ടി പ്‌ളാറ്റ്‌ഫോാം പുതിയ ഒരു വിപണി തുറന്നു 
തന്നിരിക്കുന്നു. ഇതിനോടകാം ഓ.ടി.ടി പ്‌ളാറ്റ്‌ഫോമിൽ റിലീസ് ചെയ്ത പല നല്ല ചിത്രങ്ങളും പ്രതീക്ഷിച്ചിതിലും വലിയ വിജയാം നേടുകയും ചെയ്തു. തീയേറ്ററുകൾക്ക് തിരിച്ചടിയാണെങ്കിലും  ഓ.ടി.ടി പ്‌ളാറ്റ്‌ഫോമുകൾ സിനിമാ വ്യവസായത്തിന് തീർച്ചയായും നല്ല ഒരു അവസരമാണ്. കോവിഡ് കാലത്ത് വീടുകളിൽ പ്രോട്ടോകോളിനാൽ തളച്ചിടപ്പെടു
ന്നവർ' സിനിമകൾക്കായി കാത്തിരിക്കുന്നു. 

കോവിഡ് പൂർണ്ണമായും നിയന്ത്രണവിധേയമായ ശേഷം ഷൂട്ടിംഗ് ആരാംഭിക്കുക എന്നത് തൽക്കാലം നടക്കുന്ന കാര്യമല്ല. സീരിയലുകളുടെ ഷൂട്ടിംഗ് പോലെ ഇൻഡോർ മാത്രം
ഷൂട്ട് ചെയ്യുവാൻ സിനിമകൾക്ക് ബുദ്ധിമുട്ടുണ്ട്. സാമാന്യ യുക്തി മാത്രംമതി അത് മനസ്സിലാക്കുവാൻ.

ഈ കോവിഡ് കാലത്ത് റാമോജിറോവ് സ്റ്റുഡിയോയിൽ മാസങ്ങളോളം ഷൂട്ടിംഗിൽ പങ്കെടുത്ത ഒരാൾ എന്ന നിലയിൽ അവരുടെ പ്രൊഫഷണൽ സമീപനം നമുക്കും
സ്വീകരിക്കാവുന്നതാണ്. കടുത്ത നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി വാക്‌സിൻ എടുത്തവരെ ഉൾപ്പെടുത്തി വേണ്ടത്ര മുൻ കരുതലോടെ ഷൂട്ടിംഗ് അനുവദിക്കുവാൻ 
അധികാരികൾ തയ്യാറാകണാം. 

അനിശ്ചിതനാളത്തേക്ക് അടച്ചിട്ടാൽ തീരുന്ന പ്രതിസന്ധിയല്ല കോവിഡ് അതിനു പ്രായോഗികമായി ചെയ്യാവുന്ന കാര്യങ്ങളെ പറ്റി ആ രംഗത്തുള്ളവരും ഭരണ - ആരോഗ്യ രംഗത്തുള്ളവരും സാംയുക്തമായി ചർച്ചകൾ നടത്തി ഷൂട്ടിംഗ് പുനരാരംഭിക്കുവോൻ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കലയും കച്ചവടവും സമന്വയിക്കുന്ന സിനിമ എന്ന കലാരൂപം  നിലനിൽക്കേണ്ടത് തീർച്ചയായും അനിവാര്യമായ ഒന്നാണ്. പ്രതിസന്ധിക്ക് മുമ്പിൽമുഖം തിരിച്ചു നിൽക്കുകയാണ് മറിച്ച് അതിനെ സാധ്യമായ വിധം മറികടക്കുവാനാണ് ശ്രമിക്കേണ്ടത്.

Post your comments