Global block

bissplus@gmail.com

Global Menu

ക്രൈസ്റ്റ്‌ കോളേജ്‌ പഠനകലയുടെ ആലയം

വിഴിഞ്ഞത്തിന്റെ തീരസൗന്ദര്യത്തില്‍, പ്രശാന്തതയില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്‌ ക്രൈസ്റ്റ്‌ കോളേജ്‌. പളളിക്കൊപ്പം പളളിക്കൂടം എന്ന, സി.എം.ഐ. സഭയുടെ സ്ഥാപകന്‍ വിശുദ്ധ ചാവറയച്ചന്റെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും നിന്ന്‌ കൈക്കൊണ്ട ഊര്‍ജ്ജം ഏതിരുളിലും കൊടുങ്കാറ്റിലും ഒളിമങ്ങാത്ത തിരിനാളമായ്‌ ഈ കലാലയത്തിനും സഹോദരസ്ഥാപനങ്ങള്‍ക്കും വെളിച്ചമേകുന്നു. ശരിയായരീതിയില്‍, ശരിയായ സമയത്ത്‌, ശരിയായ വ്യക്തിയിലേക്കെത്തുന്ന വിദ്യ തന്നെയാണ്‌ ജീവിതത്തിലെ മഹാധനമെന്ന്‌ ക്രൈസ്റ്റ്‌ കോളേജിന്റെ ഓരോ ചുവടുവയ്‌പും തെളിയിക്കുന്നു...വീണ്ടും......വീണ്ടും.

ഒരു സി.എം.ഐ. വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍, ക്രൈസ്റ്റ്‌ കോളേജ്‌ വിദ്യാഭ്യാസത്തെ കാണുന്നത്‌, വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനു പ്രാപ്‌തരായ പൗരന്‍മാരുടെ രൂപീകരണത്തിന്‌ അവിഭാജ്യമായ ഘടകമായാണ്‌. ബുദ്ധിപരമായി കഴിവുളളവരും, ആത്മീയമായി പക്വതയുളളവരും, ധാര്‍മികമായി നേരുളളവരും, ശാരീരിക-മാനസികാരോഗ്യമുളളവരും, സമൂഹത്തില്‍ സ്വീകാര്യരും, പുരോഗതിയുടെ പാത തെളിയിക്കുന്നവരും, നീതി, സ്‌നേഹം, സത്യം, സമാധാനം എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‍കുന്നവരുമായ വ്യക്തികളെ സ്യഷ്‌ടിക്കുവാനാണ്‌, അത്തരത്തില്‍ തങ്ങളുടെ സ്ഥാപനത്തിലെത്തുന്ന ഓരോ വിദ്യാര്‍ത്ഥിയെയും പരുവപ്പെടുത്തുവാനാണ്‌ ക്രൈസ്റ്റ്‌ കോളേജ്‌ ലക്ഷ്യമിടുന്നത്‌. അതുവഴി മനുഷ്യന്റെ അന്തസ്സ്‌ ഉയര്‍ത്തിപ്പിടിക്കുന്ന, അനീതികള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്ന, രാജ്യത്തിന്റെ പൈതൃകങ്ങളായ അഹിംസയും മതസൗഹാര്‍ദ്ദവും അഖണ്‌ഡതയും സംരക്ഷിക്കപ്പെടുന്ന, ദരിദ്രരും അധ:സ്ഥിതരും അനുഭാവപൂര്‍വ്വം പരിഗണിക്കപ്പെടുന്ന ഒരു നീതിയുക്തമായ മനുഷ്യ സമൂഹം സൃഷ്‌ടിക്കുക എന്നതാണ്‌ പ്രായോഗികതയുടെ ലോകത്ത്‌ അനുയോജ്യമായ ചുവടുവയ്‌പ്പുകളോടെ മുന്നോട്ട്‌ പോകുമ്പോഴും ക്രൈസ്റ്റ്‌ കോളേജിന്റെ ലക്ഷ്യം.

കരുത്തുറ്റ മാനേജ്‌മെന്റ്‌
2014 ലാണ്‌ ക്രൈസ്റ്റ്‌ നഗര്‍ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റി വിഴിഞ്ഞത്ത്‌ ക്രൈസ്റ്റ്‌ കോളേജ്‌ ആരംഭിച്ചത്‌. 2014 ആഗസ്റ്റ്‌ 16ന്‌ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ കോളേജിന്‌ അഫിലിയേഷന്‍ ലഭിച്ചു. കുറഞ്ഞ ഫീസ്‌ ഘടനയില്‍ മികച്ച വിദ്യാഭ്യാസം ലക്ഷ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്വാശ്രയമേഖലയില്‍ ക്രൈസ്റ്റ്‌ കോളേജ്‌ ആരംഭിച്ചത്‌. നിലവില്‍ ആറ്‌ ഡിഗ്രി കോഴ്‌സുകളും ഒരു ബിരുദാനന്തരബിരുദ കോഴ്‌സുമാണ്‌ വിഴിഞ്ഞം ക്രൈസ്റ്റ്‌ കോളേജില്‍ ഉളളത്‌. വരും വര്‍ഷങ്ങളില്‍ ബിസിഎ, ബി. എസ്‌ സി മാത്സ്‌, ബി. എസ്‌ സി സൈക്കോളജി എന്നീ കോഴ്‌സുകള്‍ ആരംഭിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്‌. മാത്രമല്ല, നൈപുണ്യ വികസനം ലക്ഷ്യമിട്ട്‌ എല്ലാ കോഴ്‌സുകള്‍ക്കുമൊപ്പം ആഡ്‌ ഓണ്‍ കോഴ്‌സുകളും, സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകളും ഉണ്ട്‌. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മേഖലകളിലെ വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തി, അവരിലൂടെ സമൂഹത്തെ പുരരോഗതിയിലേയ്‌ക്ക്‌ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നഗരത്തിരക്കുകളില്‍ നിന്ന്‌ മാറി കടലോരഗ്രാമമായ വിഴിഞ്ഞത്ത്‌ കോളേജ്‌ ആരംഭിച്ചത്‌. വിശാലവും ഹരിതാഭവുമായ ക്യാമ്പസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രശാന്തമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഗ്രീന്‍ ക്യാമ്പസ്‌ എന്നതിന്‌ മികച്ച ദൃഷ്‌ടാന്തം കൂടിയാണ്‌ ക്രൈസ്റ്റ്‌ കോളേജ്‌ ക്യാമ്പസ്‌.

സി. എം. ഐ. സഭയില്‍ തിരുവന്തപുരം പ്രവിശ്യയുടെ ഉടമസ്ഥതയിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു വിഭാഗമായ ക്രൈസ്റ്റ്‌ നഗര്‍ ഗ്രൂപ്പ്‌ ഓഫ്‌ സ്ഥാപനങ്ങളുടെ ഒരു സ്ഥാപനമാണ്‌ വിഴിഞ്ഞം ക്രൈസ്റ്റ്‌ കോളേജ്‌. എറണാക്കുളത്തെ മുഖ്യ ജനറലേറ്റിനു കീഴില്‍ തിരുവനന്തപുരം സെന്റ്‌ ജോസഫ്‌ പ്രവിശ്യയുടെ ഭാഗമാണ്‌ ക്രൈസ്റ്റ്‌ കോളേജ്‌. 1831-ല്‍ സംസ്‌കൃത സ്‌കൂള്‍ ആരംഭിച്ചതു മുതല്‍ ജാതി മത വ്യത്യാസമില്ലാതെ വിദ്യാഭ്യാസമേഖലയില്‍ മാത്യകാപരമായ ചുവടുവയ്‌പുകളാണ്‌ സി.എം.ഐ. സഭ നടത്തിയിട്ടുളളത്‌. ഇത്തരത്തില്‍ സമൂഹത്തെ വിദ്യാസമ്പന്നരാക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറഞ്ഞിയ ആദ്യ തദ്ദേശീയ സഭ എന്ന ഖ്യാതിയും സി. എം. ഐ. ക്ക്‌ സ്വന്തം. 1831-ല്‍ ആണ്‌ വിശുദ്ധ ചാവറയച്ചന്‍ കേരളത്തില്‍ ആദ്യ സംസ്‌കൃത കത്തോലിക്ക കോളേജ്‌ സ്ഥാപിച്ചത്‌. 1864 -ല്‍ ആദ്യത്തെ പ്രൈമറി കോളേജും സ്ഥാപിച്ചു. ഇപ്പോള്‍ ഇത്‌ 407 സ്‌കൂളുകളും , തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും, 48 ഫസ്റ്റ്‌ ഗ്രേഡ്‌ കോളേജുകളും, 4 എഞ്ചിനീയറിംഗ്‌ കോളേജുകളും, 8 ബി.എഡ്‌ കോളേജുകളും, 2 മെഡിക്കല്‍ കോളേജുകളും, 9 ഗവേഷണ കേന്ദ്രങ്ങളോടുകൂടിയ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളു, എന്തിന്‌ ഒരു ഡീംഡ്‌ യൂണിവേഴ്‌സിറ്റി ( ക്രൈസ്റ്റ്‌ കോളേജ്‌, ബാംഗ്ലൂര്‍)യും ഉള്‍പ്പെടുന്ന ഒരു വന്‍ ശൃംഖലയായി വളര്‍ന്നു.....ആ വളര്‍ച്ച തുടരുകയുമാണ്‌. വിദ്യാര്‍ത്ഥികളുടെ അക്കാദമിക്‌ മികവിനും ഒപ്പം അനുബന്ധപഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ക്രൈസ്റ്റ്‌ കോളേജ്‌ പ്രാധാന്യം നല്‍കുന്നു. പരസ്‌പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിലൈ അംഗങ്ങളെപ്പോലെയാണ്‌ ഈ ക്യാമ്പസില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സഹവര്‍ത്തിക്കുന്നത്‌. കൊവിഡ്‌ പ്രതിസന്ധി ഘട്ടത്തിലും ഓരോ വിദ്യാര്‍ത്ഥിക്കും ഈ കരുതല്‍ ലഭ്യമാകുന്നു. അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന മനസ്സോടെ കേള്‍ക്കാനും പരിഹാരം കണ്ടെത്താനും മാനേജുമെന്റും അധ്യാപകരും സദാ സന്നദ്ധമാണ്‌. സമാധാനം, സ്വാതന്ത്ര്യം, നീതി, വ്യക്തിയുടെ അന്തസ്സ്‌, സമൂഹത്തിന്റെ പുരോഗതി, പരിസ്ഥിതി സംരക്ഷണവും പരിചരണവും, പ്രൊഫഷണലിസം എന്നീ മൂല്യങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയിലും വളര്‍ത്തുന്നതില്‍ ക്രൈസ്‌റ്റ്‌ കോളജിന്റെ അമരക്കാരും അധ്യാപകവൃന്ദവും ബദ്ധശ്രദ്ധരാണ്‌.

രാജ്യത്തെ ഭാവി പൗരന്മാരെ രൂപപ്പെടുത്തുന്നതിന്‌ മികച്ച പ്രൊഫഷലുകളും ധാര്‍മ്മിക മൂല്യങ്ങള്‍ പുലര്‍ത്തുന്നവരും കുലീനമായ അധ്യാപകവൃത്തിയുടെ മഹത്വമറിഞ്ഞ്‌ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുമായ അധ്യാപകരാണ്‌ വേണ്ടതെന്ന ബോധ്യം മാനേജ്‌മെന്റിനുണ്ട്‌. ആ ബോധ്യത്തോടെയാണ്‌ ഓരോ അധ്യാപകരെയും തിരഞ്ഞെടുക്കുന്നത്‌. സ്‌നേഹം, നീതി, സത്യം, പങ്കാളിത്തം, പരസ്‌പര ബഹുമാനം എന്നിവ വിദ്യാര്‍ത്ഥി-അധ്യാപക ബന്ധത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന ബോധ്യത്തോടെ ഓരോ വിദ്യാര്‍ത്ഥിയുടെയും സമഗ്രവികസനം ലക്ഷ്യമിട്ടുളള അക്കാദമിക്‌,സഹപഠന പ്രവര്‍ത്തനങ്ങളാണ്‌ ക്രൈസ്റ്റ്‌ കോളജിന്റെ ഹൈലൈറ്റ്‌. കൊവിഡ്‌ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക്‌ മാറിയപ്പോഴും വിദ്യാര്‍ത്ഥി-അധ്യാപകബന്ധം സുഗമമായി തുടരുന്നു. ഓരോ വിദ്യാര്‍ത്ഥികളുടെയും പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ അധ്യാപകരും മാനേജ്‌മെന്റും അതീവശ്രദ്ധ പുലര്‍ത്തുന്നു. വിദ്യാര്‍ത്ഥികളില്‍ മഹാമാരിക്കാലത്തിനു ശേഷമുളള നല്ല കാലത്തെ കുറിച്ചുളള ശുഭപ്രതീക്ഷ വളര്‍ത്താനും പ്രതിസന്ധികളും വിപരീതസാഹചര്യങ്ങളും തരണം ചെയ്യാനുളള മാനസികോര്‍ജ്ജം പ്രദാനം ചെയ്യാനും മാനേജ്‌മെന്റ്‌ ശ്രദ്ധിക്കുന്നു.

സുസജ്ജം
പഠനത്തിനും വിദ്യാര്‍ത്ഥികളുടെ താമസത്തിനും ഗതാഗതത്തിനും മറ്റ്‌ മത്സരപരീക്ഷാപരിശീലനത്തിനും സഹപഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുമായി മികച്ച സൗകര്യമാണ്‌ ക്രൈസ്റ്റ്‌ കോളേജില്‍ സജ്ജമാക്കിയിട്ടുളളത്‌. ഹൈടെക്‌ കമ്പ്യൂട്ടര്‍ ലാബ്‌, വെര്‍ച്ച്വല്‍ ക്ലാസ്‌റൂമുകള്‍, 3000 പുസ്‌തകങ്ങളുളള വിശാലമായ ലൈബ്രറി, സിവില്‍ സര്‍വീസ്‌ കോച്ചിംഗ്‌ സൗകര്യം, വിദ്യാര്‍ത്ഥിനികള്‍ക്ക്‌ തൊട്ടടുത്തുതന്നെ ഹോസ്‌റ്റല്‍ സൗകര്യം, കരിയര്‍ ഗൈഡന്‍സ്‌ വിംഗ്‌, ബോധവത്‌ക്കരണ വിഭാഗം, ലാംഗ്വേജ്‌ ലാബ്‌, വ്യക്തിഗത കൗണ്‍സിലിംഗ്‌,്‌ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഗെയിംസ്‌ വിംഗ്‌, വൈഫൈ കാമ്പസ്‌, കള്‍ച്ചറല്‍ വിംഗ്‌ തുടങ്ങി ഭാവിപൗരന്മാരെ കുറ്റമറ്റ മാതൃകകളായി വാര്‍ത്തെടുക്കുന്നതിനുളള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

മാത്രമല്ല റാംഗിംഗ്‌ ഫ്രീ ക്യാമ്പസ്‌ എന്ന പ്രത്യേകതയും ഉണ്ട്‌. അത്‌ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെടുകയും ചെയ്യുന്നു.

ഡിഗ്രി കോഴ്‌സുകള്‍
ബിഎ ഇംഗ്ലീഷ്‌ & കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌
ബിഎ ഇംഗ്ലീഷ്‌
ബി. കോം ടാക്‌സ്‌ പ്രൊസിജ്യേഴ്‌സ്‌ ആന്‍ഡ്‌ ട്രെയിനിംഗ്‌്‌
ബി.കോം ഫിനാന്‍സ്‌
ബി. കോം ടൂറിസം & ട്രാവല്‍ മാനേജ്‌മെന്റ്‌
ബി.ബി.എ
പിജി കോഴ്‌സ്‌
എം.എ ഇംഗ്ലീഷ്‌

ഹൈടെക്‌ യുഗത്തില്‍ ഹൈടെക്‌ പരിശീലനം
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്‌ അനുയോജ്യമായ തൊഴില്‍ നേടുന്നതിന്‌ വിദ്യാര്‍ത്ഥികളെ പ്രാപ്‌തരാക്കുന്നതിനായി വിപുലമായ സഹപഠനപ്രവര്‍ത്തനങ്ങളാണ്‌ ക്രൈസ്റ്റ്‌ കോളേജില്‍്‌ ഉളളത്‌. കോഴ്‌സിന്റെ ഭാഗമായ ക്ലാസുകള്‍ക്കു പുറമെ ആഡ്‌ ഓണ്‍ കോഴ്‌സുകളുടെയും മറ്റും ഭാഗമായി പ്രമുഖരുടെ വ്യക്തിത്വ വികസന ക്ലാസുകള്‍, എമര്‍ജിംഗ്‌ ടെക്‌നോളജികളെക്കുറിച്ചുള്ള സെമിനാറുകള്‍, ഇന്റര്‍കോളീജിയറ്റ്‌ മത്സരങ്ങളില്‍ പങ്കാളിത്തം, വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതി വളര്‍ത്തുന്നതിനുള്ള ഔട്ട്‌ റീച്ച്‌ പ്രോഗ്രാമുകള്‍, വ്യാവസായിക സന്ദര്‍ശനങ്ങള്‍, ഇംഗ്ലീഷില്‍ സുഗമമായി ആശയവിനിമയം നടത്തുന്നതിനുള്ള ഹൈടെക്‌ പരിശീലനം എന്നിവ നടത്തുന്നു. മാത്രമല്ല, കോളജിന്റെ പ്ലേസ്‌മെന്റ്‌ സെല്‍ വഴി പ്ലേസ്‌മെന്റ്‌ ഡ്രൈവുകളും നടത്തിവരുന്നു.

ക്രൈസ്റ്റിന്റെ റാങ്ക്‌ ജേതാക്കള്‍
ചുരുങ്ങിയ കാലം കൊണ്ടുതന്നെ അക്കാദമിക തലത്തില്‍ സമുന്നതമായ സ്ഥാനം കൈവരിക്കാന്‍ ക്രൈസ്റ്റ്‌ കോളജിന്‌ കഴിഞ്ഞു. നിരവധി വിദ്യാര്‍ത്ഥികളാണ്‌ സര്‍വ്വകലാശാലാ തലത്തില്‍ റാങ്ക്‌ ജേതാക്കളായത്‌. അവരുടെ വിവരങ്ങള്‍ ചുവടെ:

ചന്ദ്രലേഖ സി എസ്‌ ഒന്നാം റാങ്ക്‌ (സെമ 1) ബിഎ ഇംഗ്ലീഷ്‌ & കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌
്‌ആമി തന്യ കെവിന്‍ ഒന്നാം റാങ്ക്‌ (സെമ 5) ബി കോം ടൂറിസം & ട്രാവല്‍ മാനേജ്‌മെന്റ്‌
മിസ്‌ ദേയ പി. ഡെന്നി രണ്ടാം റാങ്ക്‌ (സെമ 6) ബിഎ ഇംഗ്ലീഷ്‌ & കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌
മിസ്‌ ദേയ പി ഡെന്നി മൂന്നാം റാങ്ക്‌ (സെമ 5) ബിഎ ഇംഗ്ലീഷ്‌ & കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌
സോനു റെജി മൂന്നാം റാങ്ക്‌ (സെമ 4) ബി കോം ടാക്‌സ്‌ പ്രൊസിജ്യേഴ്‌സ്‌ ആന്‍ഡ്‌ പ്രാക്ടീസ്‌
മിസ്‌ ആമി താന്യ കെവിന്‍ മൂന്നാം റാങ്ക്‌ (സെമി 6) ബി കോം ടൂറിസം & ട്രാവല്‍ മാനേജ്‌മെന്റ്‌
രുഗ്മിണി ദിനു അഞ്ചാം റാങ്ക്‌ (സെമ 4) ബിഎ ഇംഗ്ലീഷ്‌ & കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌

വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച ചോയ്‌സ്‌
ക്രൈസ്റ്റ്‌ കോളേജിലെ ഓരോ നിമിഷവും എന്റെ സാഹിത്യ കഴിവുകള്‍ വികസിപ്പിക്കാനും ഇംഗ്ലീഷ്‌ ഭാഷയോടുള്ള എന്റെ ഇഷ്ടത്തെ പരിപോഷിപ്പിക്കാനും എന്നെ പ്രാപ്‌തയാക്കി. എന്റെ അദ്ധ്യാപകരുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം, സംവാദങ്ങള്‍, ക്വിസ്‌, ദേശീയ സെമിനാറുകള്‍ തുടങ്ങിയ അക്കാദമിക്‌ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഒരു കരിയര്‍ അധിഷ്‌ഠിത കോഴ്‌സ്‌ തിരഞ്ഞെടുത്തതിലൂടെ പരസ്യം മുതല്‍ ബിസിനസ്സ്‌ എഴുത്ത്‌ വരെ വിവിധ വിഷയങ്ങളില്‍ അറിവ്‌ നേടാന്‍ എനിക്ക്‌ കഴിഞ്ഞു. ക്രൈസ്റ്റ്‌ കോളേജ്‌ വിദ്യാര്‍ത്ഥികളെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ജില്ലാ, സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. എല്ലാ മേഖലകളിലും മികവ്‌ പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച ചോയ്‌സാണ്‌ ക്രൈസ്റ്റ്‌ കോളേജ്‌.

- ചന്ദ്രലേഖ

ദൈവത്തിലുള്ള വിശ്വാസം, ധാര്‍മ്മികത, സത്യസന്ധത, സഹജീവികളോടുളള സ്‌നേഹം എന്നിവയാണ്‌ ക്രൈസ്‌റ്റ്‌ കോളേജിന്റെ കാതലായ മൂല്യങ്ങള്‍

സി.എം.ഐ. വൈദികരുടെ കീഴിലാണ്‌ ക്രൈസ്‌റ്റ്‌ കോളേജ്‌ പ്രവര്‍ത്തിക്കുന്നത്‌. ഈ ശൃംഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഏറ്റവും വലുത്‌ ബാംഗ്ലൂരിലെ ക്രൈസ്‌റ്റ്‌ ഡീംഡ്‌ യൂണിവേഴ്‌സിറ്റിയാണ്‌. ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട, കെ.എ കോളേജ്‌ മാന്നാനം, ക്രൈസ്‌ററ്‌ കോളേജ്‌ മാറാനല്ലൂര്‍, ക്രൈസ്‌റ്റ്‌നഗര്‍ ബിഎഡ്‌ കോളേജ്‌ തിരുവല്ലം,രാജഗിരി എന്‍ജിനീയറിംഗ്‌ കോളേജ്‌, രാജഗിരി കോളേജ്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസ്‌, ദേവഗിരി കോളജ്‌ തുടങ്ങി വിശാലമാണ്‌ ഈ സഭയ്‌ക്ക്‌ കീഴിലെ വിദ്യാലയശൃംഖല. എംബിഎ കോഴ്‌സില്‍ കേരളത്തില്‍ രാജഗിരിയാണ്‌ നമ്പര്‍ വണ്‍.

Post your comments