Global block

bissplus@gmail.com

Global Menu

100 ബില്യൺ ഡോളർ ക്ലബിലേക്ക് മുകേഷ് അംബാനി

 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി 100 ബില്ല്യൺ ഡോളര്‍ ക്ലബ്ബിലേക്ക്. 10,000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തെ അതി സമ്പന്നരുടെ നിരയിലേക്കാണ് അംബാനിയും ഉയരുന്നത്. ബ്ലൂംബെര്‍ഗ് ശതോകോടീശ്വര പട്ടിക പ്രകാരം 9290 കോടി ഡോളറാണ് അദ്ദേഹത്തിൻെറ ആസ്തി. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി മൂല്യം ഉയര്‍ന്നതാണ് ആസ്തി കുതിക്കാൻ കാരണം.

വില കുറഞ്ഞ ഗ്രീൻ ഹൈഡ്രജൻ കൂടുതലായി ഉത്പാദിപ്പിക്കാൻ ഉള്ള കമ്പനിയുടെ നീക്കമാണ് ഓഹരി വില ഉയര്‍ത്തിയത്. ജിയോയിലൂടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ് , അംബാനി ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള നിക്ഷേപകരുടെ പിന്തുണയോടെ ഈ മേഖല വിപുലീകരിക്കുകയാണ്. ജിയോയുടെ ഫീച്ചര്‍ സ്മാര്‍ട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തും. ഒപ്പം തന്നെ ഓക്സിജൻ, ഹൈഡ്രജൻ ഉത്പാദന രംഗത്തും കമ്പനി കരുത്ത് തെളിയിക്കുംറിലയൻസിന്റെ എണ്ണ ശുദ്ധീകരണ ബിസിനസ് ഓഹരികൾ സ്വന്തമാക്കാൻ സൗദി അരാംകോ എത്തുന്നതോടെ വീണ്ടും ഓഹരി മൂല്യം ഉയര്‍ന്നേക്കാം. 25,00 കോടി ഡോളർ വരെ വിലമതിക്കുന്ന ഇടപാടുകൾ നടന്നേക്കാമെന്നാണ് സൂചന.

ലോകത്തെ അതിസമ്പന്നരായ ശതകോടീശ്വരൻമാര്‍ക്കൊപ്പം മുൻനിരയിൽ ഉണ്ട് മുകേഷ് അംബാനി. ലോകത്തെ തന്നെ 12-ാമത്തെ വലിയ സമ്പന്നൻ ആണ് അദ്ദേഹം. ലോറിയൽ മേധാവി ഫ്രാങ്കോയിസ് ബെറ്റൻകോട്ട് മേയേഴ്സിൻെറ തൊട്ടു പിന്നിലാണ് അദ്ദേഹം. 9290 കോടി ഡോളറാണ് ലോകത്തെ ഏറ്റവും സമ്പന്നയായ ബെറ്റൻകോട്ടിൻെറ ആസ്തി. ഊര്‍ജ രംഗത്തെ അംബാനിയുടെ പുതിയ പദ്ധതികൾ കമ്പനിയുടെ മൂല്യം വീണ്ടും ഉയര്‍ത്താൻ ഇടയുള്ളതിനാൽ ആദ്യ പത്ത് സമ്പന്നര്‍ക്കൊപ്പം അധികം വൈകാതെ തന്നെ മുകേഷ് അംബാനിയും ഇടം പിടിച്ചേക്കും.

രാജ്യത്തെ സമ്പന്നിരിൽ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയിൽ 2021ൽമാത്രം 15 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്.

Post your comments