Global block

bissplus@gmail.com

Global Menu

ക്രെഡിറ്റ് കാര്‍ഡ് വിപണിയിലേക്ക് ഫെഡറൽ ബാങ്കും

 

ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങൾ ആരംഭിക്കുന്നു. ഡിജിറ്റല്‍ പേയ്മെന്‍റ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള വിസയുമായി ചേര്‍ന്നാണ് സേവനങ്ങൾ നൽകുന്നത്. മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്.നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ തുടക്കത്തില്‍ ബാങ്കിന്‍റെ നിലവിലെ ഇടപാടുകാര്‍ക്കു മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഉയര്‍ന്ന തുക നിക്ഷേപമായുള്ള ഇടപാടുകാര്‍ക്ക് സെലെസ്റ്റ എന്ന ക്രെഡിറ്റ് കാര്‍ഡാണ് അവതരിപ്പിച്ചിരിക്കുന്നത്., കുടുംബാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇംപീരിയോ എന്നകാര്‍ഡും , യുവജനങ്ങള്‍ക്കും തുടക്കക്കാരായ പ്രൊഫഷനലുകള്‍ക്കുമുള്ള സിഗ്നെറ്റ് എന്ന കാര്‍ഡുമാണ് അവതരിപ്പിക്കുന്നത്. മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് തുടക്കത്തിൽ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുക.

ബാങ്കിങ് രംഗത്തെ മികച്ച സൗകര്യങ്ങള്‍ ഇടപാടുകാരിലെത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് കാര്‍ഡുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 0.49 ശതമാനം തൊട്ടാണ് പ്രതിമാസ പലിശനിരക്ക് ആരംഭിക്കുന്നത്. വാര്‍ഷിക നിരക്ക് 5.88 ശതമാനത്തില്‍ തുടങ്ങുന്നു. ഇതു കൂടാതെ ആമസോണ്‍ ഗിഫ്റ്റ് വൗചറുകള്‍, ആകര്‍ഷകമായ റിവാര്‍ഡ് പോയിന്‍റുകള്‍, ഐനോക്സില്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍, കോംപ്ലിമെന്‍ററി മെംബര്‍ഷിപ്പ് പദ്ധതികള്‍, റസ്റ്റോറന്‍റ് ബില്ലുകളില്‍ ചുരുങ്ങിയത് 15 ശമാതനം വരെ ഇളവ് തുടങ്ങിയ ഓഫറുകളുമുണ്ട്. ഇന്ത്യയിലൂടനീളം പെട്രോള്‍ പമ്പുകളില്‍ ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവ് ലഭിക്കും, എയര്‍പോര്‍ട്ടുകളിലെ ലോഞ്ച് ആക്സസ് തുടങ്ങിയ ആനുകൂല്യങ്ങളും ക്രെഡിറ്റ് കാര്‍ഡുകളില്‍ ലഭിക്കും.

എളുപ്പത്തിൽ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നതിന് 'ഡിജിറ്റല്‍ ഫസ്റ്റ്' സൗകര്യവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഇതുപ്രകാരം, അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാലുടന്‍ കാര്‍ഡ് കിട്ടുന്നതിനു മുന്‍പായി തന്നെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈല്‍ വഴി കാര്‍ഡ് ഉപയോഗിച്ചു തുടങ്ങാം.നാഷനല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് റുപേ ക്രെഡിറ്റ് കാര്‍ഡുകളും ബാങ്ക് താമസിക്കാതെ അവതരിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡ് പൂര്‍ണ്ണമായും ഡിജിറ്റലാണെന്നും.വിസയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇതു സാധ്യമാക്കാന്‍ കഴിഞ്ഞത് എന്നതിൽ സന്തുഷ്ടരാണെന്നും ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

Post your comments