Global block

bissplus@gmail.com

Global Menu

സെപ്തംബറിൽ ചെയ്യെണ്ട അഞ്ച് പ്രധാനപ്പെട്ട സാമ്പത്തീക കാര്യങ്ങള്‍

 

ഏറെ പ്രാധാന്യമുള്ള ചില സാമ്പത്തീക കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട മാസമാണ് സെപ്തംബര്‍. അഞ്ച് പ്രധാനപ്പെട്ട സാമ്പത്തീക കാര്യങ്ങള്‍ നിര്‍ബന്ധമായും ഈ സെപ്തംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം കൃത്യ സമയത്ത് പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതിനും മറ്റ് പല പ്രയാസങ്ങള്‍ക്കും അത് കാരണമാവുകയും ചെയ്യും.

ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് 

നികുതി ദായകര്‍ക്ക് 2020 - 21 സാമ്പത്തീക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന സമയ പരിധി 2021 സെപ്തംബര്‍ 30 ആണ്. കോവിഡ് സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നതിലുള്ള പ്രയാസങ്ങള്‍ പരിഗണിച്ചാണ് നേരത്തേ നിശ്ചയിച്ചിരുന്ന സമയ പരിധിയായ ജൂലൈ 31ല്‍ നിന്നും സെപ്തംബര്‍ 26ലേക്ക് നീട്ടിയിരിക്കുന്നത്. സെപ്തംബര്‍ 30 എന്ന സമയ പരിധിയ്ക്കുള്ളില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല എങ്കില്‍ 5,000 രൂപ നിങ്ങള്‍ പിഴയായി നല്‍കേണ്ടി വരും. എന്നാല്‍ അതേ സമയം സാമ്പത്തീക വര്‍ഷത്തിലെ ആകെ വരുമാനം 5 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ ലേറ്റ് ഫീയായി നല്‍കേണ്ടുന്ന തുക 1,000 രൂപയ്ക്ക് താഴെയായിരിക്കും.

ഓട്ടോ ഡെബിറ്റ് ട്രാന്‍സാക്ഷനുകള്‍ 

അടുത്ത മാസം, അതായത് 2021 ഒക്ടോബര്‍ 1 മുതല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ ഓട്ടോ ഡെബിറ്റ് പെയ്‌മെന്റുകള്‍ക്ക് ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കില്‍ നിങ്ങള്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കേണ്ടത് പ്രധാനമാണ്. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി ഉള്‍പ്പെടെയുള്ളവയ്ക്കാണ് ഓട്ടോ ഡെബിറ്റ് സേവനങ്ങള്‍ നല്‍കാറുള്ളത്. ഒക്ടോബര്‍ 1 മുതല്‍ അധിക ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ( ആര്‍ബിഐ) നിര്‍ബന്ധമാക്കിയിരിക്കുന്നതാണ്. അഞ്ച് ദിവസം നേരത്തേ തന്നെ, ഏറ്റവും ചുരുങ്ങിയത് പെയ്‌മെന്റ് സമയത്തിന് മുമ്പ് 24 മണിക്കൂറികള്‍ക്ക് മുമ്പ്, ബാങ്ക് ഇത് സംബന്ധിച്ചുള്ള നോട്ടിഫിക്കേഷന്‍ ഉപയോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് നല്‍കേണ്ടതുണ്ട്.

ഡീമാറ്റ് അക്കൗണ്ടിലെ കെവൈസി പൂര്‍ത്തിയാക്കുക 

ഡീമാറ്റ് അക്കൗണ്ടുകളോ, ട്രേഡിംഗ് അക്കൗണ്ടുകളോ ഉള്ള നിക്ഷേപകര്‍ക്ക് സെപ്തംബര്‍ 30ന് മുമ്പായി അവരുടെ നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) പൂര്‍ത്തിയാക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയ പരിധിയ്ക്ക് മുമ്പ് കെവൈസി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്യപ്പെടും.

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ അവസാന തീയ്യതി

2021 സെപ്തംബര്‍ 30 ആണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി. സമയ പരിധി അവസാനിച്ചു കഴിഞ്ഞാല്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന യോഗ്യമല്ലാതാകും. ബാങ്ക് അക്കൗണ്ട് ആരംഭിക്കുവാനും മറ്റ് സാമ്പത്തീക ഇടപാടുകള്‍ നടത്തുന്നതിനായും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ജിഎസ്ടിആര്‍ - 1 ഫയിലിംഗ് മാര്‍ഗ നിര്‍ദേശങ്ങള്‍ 

സെപ്തംബര്‍ മാസം മുതല്‍ ജിഎസ്ടിആര്‍ - 1 ഫയല്‍ ചെയ്യുന്നതിനായി സെന്‍ട്രല്‍ ജിഎസ്ടി റൂള്‍സ് റൂള്‍ 59(6) പ്രാബല്യത്തില്‍ വരുമെന്ന് ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ് നെറ്റുവര്‍ക്ക് (ജിഎസ്ടിഎന്‍) വ്യക്തമാക്കിയിട്ടുണ്ട്. ഫോറം ജിഎസ്ടിആര്‍ - 3ബിയില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഏതൊരു രസിസ്ട്രേഡ് വ്യക്തിയ്ക്കും ജിഎസ്ടിആര്‍ - 1 ഫോറം ഫയല്‍ ചെയ്യുവാന്‍ അനുമതി ലഭിക്കുകയില്ല എന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു.

ആധാര്‍ - പിഎഫ് ബന്ധിപ്പിക്കല്‍ 

സെപ്തംബര്‍ മാസം മുതല്‍ നിങ്ങളുടെ യുഎഎന്‍ (യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍) ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ തൊഴിലുടമയ്ക്ക് നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലേക്ക് യാതൊരു തുകയും ക്രെഡിറ്റ് ചെയ്യുവാന്‍ സാധിക്കുകയില്ല എന്ന കാര്യം മറക്കാതിരിക്കുക. ഈ പുതിയ നിയം നടപ്പിലാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അടുത്തിടെയാണ് കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി 2020ന്റെ വകുപ്പ് 142ല്‍ ഭേദഗതി വരുത്തിയത്. നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിന്റെ എല്ലാ ആനുകൂല്യങ്ങളും മുഴുവന്‍ നേട്ടങ്ങളും നിങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം.

ചെക്ക് ക്ലിയര്‍ ചെയ്യുവാന്‍ 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം 50,000 രൂപയ്ക്കോ അതിന് മുകളിലോ, 5 ലക്ഷം രൂപയ്ക്കോ അതിന് മുകളിലോ ചെക്ക് ഇഷ്യൂ ചെയ്യുന്ന വ്യക്തികള്‍ അത് ബാങ്കിനെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ചെക്ക് ബൗണ്‍സ് ആകുകയാണ് ചെയ്യുക. 2021 ജനുവരി 1ന് പ്രാബല്യത്തില്‍ വന്ന ആര്‍ബിഐയുടെ പോസിറ്റീവ് പേ സിസ്റ്റം പ്രകാരമാണ് ഈ പുതിയ നിയമം കേന്ദ്ര ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.

Post your comments