Global block

bissplus@gmail.com

Global Menu

ഇ-കോമേഴ്‌സ് ഭീമന്‍മാരെ തുരത്താൻ കേരളത്തിന്റെ സ്വന്തം വി-ഭവൻ ആപ്പ്

 

ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയും. ഓൺലൈൻ വ്യാപാരത്തിന് മൊബൈൽ ആപ്പ് ഒരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട കമ്പനികളുടെ ഓൺലൈൻ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തുലക്ഷത്തിലേറെയുള്ള വ്യാപാരികൾക്ക് വേണ്ടിയാണ് ‘വി ഭവൻ’ എന്ന പേരിലുള്ള ഇ-കൊമേഴ്‌സ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ കച്ചവടക്കാരുടെ വലിയൊരുശതമാനം കച്ചവടവും ഒണ്‍ലൈന്‍ ഭീമന്മര്‍ പിടിച്ചടക്കുന്നുവെന്ന തിരിച്ചറിവിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും ഓണ്‍ലൈന്‍ വിപണിയിലേയ്ക്കിറങ്ങുന്നത്. വി ഭവന്‍ എന്ന ആപ്പിലൂടെ വാങ്ങുന്ന സാധനങ്ങള്‍ അതാത് ദിവസം തന്നെ ഡെലിവറി നടത്താനാകും ശ്രമം. ആദ്യഘട്ടത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പരമാവധി ഓഫറുകള്‍ നല്‍കും. 

‘വി ഭവൻ’ ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കാനും ഡെലിവറി സംവിധാനംവഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും കഴിയും. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം.

ഒരു പ്രദേശത്തുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പർ ഓൺലൈൻ മാർക്കറ്റ് ഡെലിവറി സിസ്റ്റം ആപ്പിന്റെ സവിശേഷതയാണ്. ഇതുവഴി ഉപഭോക്താവിന് അടുത്തുള്ള കടകളിൽ ഓർഡർ നൽകി അപ്പോൾത്തന്നെ സാധനങ്ങൾ വീട്ടിലെത്തിക്കാം. മറ്റ് ജില്ലകളിൽനിന്നുള്ള ഉത്‌പന്നങ്ങൾ കുറിയർ സർവീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചുനൽകാനും സംവിധാനമുണ്ട്. എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്പിൽ അംഗമാവുന്ന വ്യാപാരികൾക്ക് മാസം 125 രൂപയാണ് അഡ്മിനിസ്‌ട്രേഷൻ ഫീസ്. സെപ്റ്റംബർ 15-മുതൽ ആപ്പ് സേവനം ലഭ്യമാവും. 

ആപ്പ് നിലവില്‍ വന്നാല്‍ കോവിഡ് പോലുള്ള പ്രതിസന്ധികളെ കച്ചവടക്കാര്‍ക്ക് ഒരു പരിധി വരെ തരണം ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. വി ഭവന്‍ ആപ്പില്‍ തൊഴില്‍ രഹിതര്‍ക്കും പേര് റജിസ്റ്റര്‍ ചെയ്യാം. കച്ചവട സ്ഥാപനങ്ങള്‍ ആപ്പ് വഴിയാകും ഇനി റിക്രൂട്ട്്മെന്‍റ് നടത്തുക.
 വി ഭവൻ ആപ്പ് ലോഗോ പ്രകാശനം ടി. നസിറുദ്ദീൻ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, അമോസ് ടാംടൺ, എം. ഷാഹുൽ ഹമീദ്, വി. സുനിൽകുമാർ, കെ.പി. അബ്ദുൾ റസാഖ്, ഷഫീഖ് പട്ടാട്ട് എന്നിവർ സംസാരിച്ചു.

Post your comments