Global block

bissplus@gmail.com

Global Menu

ചിങ്ങ പുലരിയിൽ പൊന്നിന് പുത്തൻ ഉണർവ് ; പവന് 160 രൂപ ഉയര്‍ന്നു

 

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണം പവന് 35,360 രൂപയ്ക്കും ഗ്രാമിന് 4,420 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വില മാററമില്ലാതെ തുടരുകയായിരുന്നു. പവന് 35,200 രൂപയായിരുന്നു ഇന്നലെ സ്വര്‍ണ നിരക്ക്. ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

ആഗസ്ത് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായിരുന്നു ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത്. ഈ മൂന്ന് ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ആഗസ്ത് 12ന് പവന് 80 രൂപയും ആഗസ്ത് 13ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചിരുന്നു. ഇന്ന് രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,779.65 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഇത് 1,779.70 ഡോളറിലായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഇന്ന് 10 ഗ്രാം സ്വര്‍ണം 47,230 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. ഇപ്പോഴത്തെ നിലയില്‍ സ്വര്‍ണം വാങ്ങുന്നത് ഗുണം ചെയ്യും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറഞ്ഞു വരുന്നതായാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 67.70 രൂപയാണ് വില. ഇന്നലെ 68.20 രൂപയായിരുന്നു. പത്ത് ഗ്രാം വെള്ളിക്ക് 677 രൂപയാണ് വില. ഒരു കിലോഗ്രാമിന് 67,700 രൂപയും. തിങ്കളാഴ്ച ഒരു കിലോ വെള്ളിയുടെ വില 68,200 രൂപയായിരുന്നു. ഇന്നേക്ക് 500 രൂപ വിലയിടിഞ്ഞു.

Post your comments