Global block

bissplus@gmail.com

Global Menu

കുതിച്ചുയര്‍ന്ന് ഒടിടി വ്യവസായ രംഗം; സര്‍ക്കാരിൻെറ ഓടിടി പ്ലാറ്റ്‍ഫോം യാഥാര്‍ത്ഥ്യമാകുമോ?

സിനിമകൾ ഒടിടി പ്ലാറ്റ്‍ഫോമിലേക്ക് ചേക്കേറിയതോടെ കുതിച്ചുയര്‍ന്ന് ഒടിടി വ്യവസായ രംഗം. 2030ഓടെ ഈ രംഗത്തെ ബിസിനസ് 1500 കോടി ഡോളറിൻേറതായി മാറും എന്നാണ് കണക്കാക്കുന്നത്. കുറഞ്ഞ വിലയിലെ ഡാറ്റ പാക്കുകളും ഒടിടി പ്ലാറ്റ്‍ഫോമുകൾ ആകര്‍ഷകമാക്കി.

2020 സാമ്പത്തിക വർഷത്തിൽ ഒറ്റിറ്റി വിപണി 170 കോടി ഡോളറിൻറേതായിരുന്നു വീഡിയോയും ഓഡിയോയും ഉൾപ്പെടെയാണിത്. പരമ്പരാഗത ടെലിവിഷൻ, റേഡിയോ, മറ്റ് മാധ്യമങ്ങൾ എന്നിവയുടെ സ്വാധീനത്തിൽ നിന്ന് ഒടിടി പ്ലാറ്റ്‍ഫോം കൂടുതൽ ജനകീയമാകുന്നതാണ് ഇപ്പോഴത്തെ കാഴ്ച. പുതിയ സിനമകളുടെ റിലീസുകൾ ഇല്ലാത്തതിനാൽ ഈ രംഗത്തെ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‍ഫോം കൊണ്ടു വരുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.

സിനിമകൾ നിർമാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങുന്ന രീതിയാണ് നിലവിൽ ഒടിടി പ്ലാറ്റ്‍ഫോം പിന്തുടരുന്നത്. എന്നാൽ ഇതിന് പകരം പ്രദർശനത്തിന്റെ വരുമാനം നിർമ്മാതാക്കളും സർക്കാരും തമ്മിൽ പങ്കുവെയ്ക്കുന്ന രീതിയിലാകും പുതിയ സംരംഭം എന്നാണ് സൂചന. അഞ്ച് കോടി രൂപയോളമാണ് പദ്ധതിയുടെ നിര്‍മാണ് ചെലവ് പ്രതീക്ഷിക്കുന്നച്. പദ്ധതിയുടെ റിപ്പോർട്ട് ചലച്ചിത്ര വികസന കോർപ്പറേഷൻ തയ്യാറാക്കിയിരുന്നു.

Post your comments