Global block

bissplus@gmail.com

Global Menu

മുംബൈ വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന്റെ കൈകളിൽ

മുംബൈ വിമാനത്താവളം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്.കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള അദാനി എയര്‍പോര്‍ട്ട് ഹോൾഡിങ്സ് ലിമിറ്റഡ് ആണ് വിമാനത്താവളം ഏറ്റെടുത്തത്. ജി.വി.കെ ഗ്രൂപ്പിൽ നിന്നും മുംബൈ ഇൻറര്‍നാഷണൽ എയർപോർട്ട് ലിമിറ്റഡിൻെറ ഓഹരികൾ ഏറ്റെടുത്തതാണ് മുംബൈ എയര്‍പോര്‍ട്ടിൻെറ നിയന്ത്രണാധികാരം അദാനി ഗ്രൂപ്പിന് ലഭിക്കാൻ കാരണം.

കമ്പനിയുടെ 74 ശതമാനം ഓഹരികൾ ഗ്രൂപ്പിന് സ്വന്തമായതായാണ് റിപ്പോര്‍ട്ടുകൾ.ജിവികെ ഗ്രൂപ്പിന് കൈവശമുണ്ടായിരുന്ന 50.5 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. മറ്റ് കമ്പനികളുടെ പക്കലുണ്ടായിരുന്ന ഓഹരികളും ഗ്രൂപ്പ് നേടിയിട്ടുണ്ട്. അതേസമയം കമ്പനിയുടെ 26 ശതമാനം ഓഹരികൾ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമാണ്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെെ വലിയ വിമാനത്താവളമാണ് മുംബൈ വിമാനത്താവളം. എയര്‍പോര്‍ട്ട് നവീകരണവും നടത്തിപ്പും ഉൾപ്പെടെ ലക്ഷ്യമി‍ട്ടാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത്. അഹമ്മദാബാദ്, ലക്നൗ, മംഗലാപുരം വിമാനത്തവളങ്ങളുടെയും നടത്തിപ്പ് ചുമതല ഗൗതം അദാനിക്കാണ്.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതല 50 വര്‍ഷത്തേക്ക് ഏറ്റെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിൽ നിന്ന് ടെൻഡര്‍ നേടിയിരുന്നു.ഇപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററാണ് അദാനി ഹോൾഡിങ്സ് .പ്രധാന നഗരങ്ങളെയും ചെറു നഗരങ്ങളെയും ബന്ധിപ്പിച്ച് ഒരു എയര്‍പോര്‍ട്ട് ശൃംഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്

Post your comments