Global block

bissplus@gmail.com

Global Menu

നിങ്ങൾക്ക് അറിയുമോ ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനികൾ ഏതൊക്കെയെന്ന് ?

ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനികൾ ഏതായിരിക്കും? ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകൻ ചുറ്റുമുള്ള ലാഭകരമായ ബിസിനസുകളിലേക്കും ബിിനസ് സ്ട്രാറ്റജികളിലേക്കും കണ്ണോടിക്കുന്നത് നന്നായിരിക്കും. ലോകത്തിലെ ഏറ്റവും ലാഭകരമായ 10 കമ്പനികൾ എടുത്താൽ മിക്കതും ചെെനയിലും യുഎസിലുമാണ്.

സൗദി അരാംകോ; വരുമാനത്തിൽ ഏറ്റവും വലിയ കമ്പനി

2019-ൽ ഏറ്റവും കൂടുതൽ അറ്റാദായം നേടിയ കമ്പനി സൗദി അരാംകോയാണ്. 8,820 കോടി ഡോളറായിരുന്നു കമ്പനിയുടെ അറ്റാദായം.കമ്പനിയെ സംബന്ധിച്ചിടത്തോളം ലാഭം കുറയുന്നുണ്ടെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന കമ്പനികളിൽ ഒന്നാണിത്. എന്നാൽ ക്രൂഡ് ഓയിൽ വില കുറയുന്നതും ഉത്പാദനം ഇടിയുന്നതും മൂലം മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് കമ്പനിയുടെ ലാഭം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കൊവിഡാണ് മറ്റൊരു ഘടകം.സൗദി അറേബ്യയിലെ പൊതുമേഖലാ പെട്രോളിയം, ഗ്യാസ് കമ്പനിയാണ് സൗദി അരാംകോ അല്ലെങ്കിൽ സൗദി അറേബ്യൻ ഓയിൽ കമ്പനി.2020 വരെ വരുമാനത്തിൻെറ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയും.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിൾ

രണ്ട് ലക്ഷം ഡോളറിലേറെ ആദ്യമായി മൂല്യമെത്തിയ കമ്പനിയാണ് ആപ്പിൾ. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള കമ്പനിയും. വരുമാനം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനിയും. 27450 കോടി ഡോളറാണ് 2020-ൽ കമ്പനിയുടെ വരുമാനംതുടക്കത്തിൽ ആപ്പിൾ 1,2 എന്നീ കംപ്യൂട്ടറുകളാണ് കമ്പനി വിപണിയിൽ എത്തിച്ചിരുന്നത്. പിന്നീട് 80 കളുടെ തുടക്കത്തിൽ നഷ്ടത്തിലായിരുന്ന കമ്പനി ലേസര്‍ പ്രിൻററുകളും, പോര്‍ട്ടബ്ൾ ഡിവൈസുകളും പവര്‍ബുക്ക്സും ഒക്കെ പുറത്തിറക്കി. ഐമാക് അവതരിപ്പിച്ചുകൊണ്ടാണ് ബ്രാൻഡ് പിന്നീട് വിപണി തന്നെ പിടിച്ചടക്കിയത്. മനോഹരമായ ഡിസൈനും ഗുണമേൻമയും ആപ്പിൾ ഉത്പന്നങ്ങളെ വേറിട്ടതാക്കി. ഐബുക്ക്, ഐപോഡ്, ഐഫോൺ, ഐപാഡ് തുടങ്ങി ആപ്പിൾ ബ്രാൻഡിൽ പിറന്ന ഓരോ ഉത്പന്നങ്ങളും പിന്നീട് വിജയമായി മാറുകയായിരുന്നു

ലാഭം നേടി മൈക്രോസോഫ്റ്റും

കംപ്യൂട്ടര്‍ സോഫ്റ്റ് വെയർ, കൺസ്യൂമര്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, പേഴ്സണൽ കംപ്യൂട്ടറുകൾ എന്നിവ നിർമ്മിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് ആണ് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന മറ്റൊരു കമ്പനി. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളായ കമ്പനിയുടെ വരുമാനം 1,43,00 കോടി ഡോളറാണ്. 1,66,475 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത് .

ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന

വരുമാനത്തിലും ലാഭത്തിലും മുന്നിൽ നിൽക്കുന്ന മറ്റൊരു സ്ഥാപനമാണ് ബാങ്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന. 12220 കോടി ഡോളറാണ് വരുമാനം .കോർപ്പറേറ്റ് വായ്പകൾ, വ്യക്തിഗത വായ്പകൾ,അസറ്റ് മാനേജ്മെൻറ് സേവനങ്ങൾ കമ്പനി നടത്തുന്നു.ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളിൽ ഒന്നാണ് .ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നും.

Post your comments