Global block

bissplus@gmail.com

Global Menu

ഇനി സൊമാറ്റോയില്കൂടെ പലചരക്ക് സാധനങ്ങളും വീട്ടിൽ എത്തും; പുതിയ ഫീച്ചർ ഉടൻ

നിർണ്ണായക പ്രഖ്യാപനവുമായി ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ. സൊമാറ്റോ ആപ്പിൽ പലചരക്ക് ഉൽപ്പന്നങ്ങൾക്കായി ഒരു വിഭാഗം ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഓൺലൈൻ പലചരക്ക് കമ്പനിയായ ഗ്രോഫേഴ്സിൽ 100 ​​മില്യൺ ഡോളർ നിക്ഷേപം സ്ഥിരീകരിച്ചുകൊണ്ടാണ് സോഫ്റ്റ്ബാങ്ക് പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രഖ്യാപനം. നിക്ഷേപത്തെക്കുറിച്ച് ഇതാദ്യമായാണ് സൊമാറ്റോ പരസ്യപ്രഖ്യാപനം നടത്തുന്നത്. ജൂൺ 29 ന് സൊമാറ്റോ-ഗ്രോഫേഴ്സ് കരാർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

സോമാറ്റോ അതിന്റെ ഐ‌പി‌ഒയുടെ വില ബാൻഡ് ഇക്വിറ്റി ഷെയറിന്റെ വില 72-76 രൂപയായി നിശ്ചയിച്ചു. 9,375 കോടി രൂപയുടെ ഓഫർ ജൂലൈ 14 ന് സബ്സ്ക്രിപ്ഷനായി തുറക്കും. ജൂലൈ 16 നായിരിക്കും ഇത് അവസാനിക്കുക. പബ്ലിക് ഓഫറിൽ 9,000 കോടി രൂപയുടെ പുതിയ ഇഷ്യുവും നിലവിലുള്ള വിൽപ്പന ഷെയർഹോൾഡർ ഇൻഫോ എഡ്ജ് 375 കോടി രൂപയ്ക്ക് വിൽക്കുന്നതിനുള്ള ഓഫറും ഉൾപ്പെടുന്നുണ്ട്.

കൊവിഡ് വ്യാപനത്തോടെ കൂടുതൽ ഉപയോക്താക്കൾ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി ഓൺലൈൻ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സൊമാറ്റോ ഗ്രോഫേഴ്സുമായുള്ള കരാരിൽ ഒപ്പുവെച്ചിട്ടുള്ളത്. കൊവിഡ് വ്യാപനം കഴിഞ്ഞ വർഷം ഭക്ഷണ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെ സൊമാറ്റ് പലചരക്ക് വിൽപ്പനയിലേക്ക് കടന്നിരുന്നു. എന്നാൽ വീണ്ടും ഭക്ഷ്യവിപണി പഴയരീതിയിലേക്ക് ഉയർന്നുവന്നതോടെ ഇത് നിർത്തിവെച്ചിരുന്നു.

അതേ സമയം സൊമാറ്റോയുടെ നീക്കം ഈ രംഗത്തെ മത്സരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് എൻആർഎഐ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് പ്രൈവറ്റ് ലേബൽ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ പദ്ധതിയില്ലെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. അതേ സമയം സർക്കാരും സൊമാറ്റോയുടെ ആ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Post your comments