Global block

bissplus@gmail.com

Global Menu

ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാർട്‌ഫോൺ ജിയോഫോൺ നെക്‌സ്റ്റ്; വിപ്ലവം തീര്‍ക്കാന്‍ ജിയോ

ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ജിയോ ഫോണ്‍ നെക്‌സ്റ്റ് നിര്‍മ്മിക്കുന്നതിന് നിര്‍ണായക നീക്കത്തിലേക്ക് കടന്ന് റിലയന്‍സ്. ഫോണ്‍ നിര്‍മ്മിക്കുന്നതിനായി ആഗോള, പ്രദാശിത കമ്പനികളെ ജിയോ ഇപ്പോള്‍ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളെക്‌സ്, കാര്‍ബണ്‍ എന്നീ ഫോണുകളുടെ നിര്‍മ്മാതാക്കളായ യുടിഎല്ലുമായി റിലയന്‍സ് ഇപ്പോള്‍ ചര്‍ച്ച നടത്തിയിരിക്കുന്നത്.

യുടിഎല്ലുമായുള്ള ചര്‍ച്ചകള്‍ വിജയം കാണുകയാണെങ്കില്‍ രണ്ട് കമ്പനികള്‍ക്കും രാജ്യത്ത് പ്ലാന്റുകള്‍ ഉള്ളതിനാല്‍ കുറഞ്ഞ വിലയുള്ള ഫോണ്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ സാധിക്കും. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

കുറഞ്ഞ നിരക്കിലുള്ള സ്മാര്‍ട്ട്ഫോണായ ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 ന് വിപണിയിലെത്തുമെന്ന് അടുത്തിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എജിഎം മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 5000 രൂപയില്‍ താഴെയായിരിക്കും ഇതിന്റെ വില. പുതിയ ഫോണ്‍ പുറത്തിറക്കുന്നതിലൂടെ 500 ദശലക്ഷം ഉപബോക്താക്കളെയാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. 

ജിയോ പ്ലാറ്റ്ഫോമുകളില്‍ ഓഹരിയുള്ള ഗൂഗിളിനൊപ്പം സഹകരിച്ചാണ് റിലയന്‍സ് ഫോണ്‍ വികസിപ്പിച്ചെടുക്കുന്നത്. ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്ഫോണില്‍ ഭാഷ വിവര്‍ത്തന ശേഷിയും, മികച്ച ക്യാമറ, സ്‌ക്രീന്‍ ടെക്സ്റ്റ് എങ്കില്‍ ഓട്ടോമാറ്റിക് റീഡ്-ലൗഡ്, റിയാലിറ്റി ഫില്‍ട്ടറുകള്‍ എന്നിവ ഉള്‍പ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

Post your comments