Global block

bissplus@gmail.com

Global Menu

വമ്പൻ ക്യാഷ്ബാക്ക് ഓഫറുമായി പേടിഎം

ഗ്യാരണ്ടീഡ് ക്യാഷ്ബാക്ക് ഓഫറുമായി ജനപ്രിയ ഡിജിറ്റൽ പേയ്മെന്റ് ആപ്പ് പേടിഎം. ഡിജിറ്റൽ ഇന്ത്യ ആറ് വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചാണ് പേടിഎം ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വ്യാപാരികളും ഉപഭോക്താക്കളും നടത്തുന്ന ഇടപാടുകൾക്ക് ക്യാഷ്ബാക്ക് നൽകുന്നതിനായി 50 കോടി രൂപ നീക്കിവെച്ചതായി കമ്പനി തന്നെയാണ് അറിയിച്ചിട്ടുള്ളത്.

ഇപ്പോൾ, പേടിഎം ആപ്ലിക്കേഷൻ വഴി നടത്തുന്ന എല്ലാ ഇടപാടുകൾക്കും ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷമാണ് കമ്പനി ആൾ ഇൻ വൺ ക്യൂ ആർ കോഡ് പുറത്തിറക്കിയത്. യുപിഐ അധിഷ്ടിതമായി പ്രവർത്തിക്കുന്ന ആപ്പുകളിൽ നിന്ന് വ്യാപാരികൾക്ക് പണം സ്വീകരിക്കാൻ സഹായിക്കുന്നതാണ് ഈ ക്യു ആർ കോഡ്. പേടിഎം ആപ്പ് ഉപയോഗിച്ച് ഏത് യുപിഐ ആപ്പിലെയും ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താൻ സഹായിക്കും.

ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വ്യാപാരികൾക്കായി പേടിഎം ഒരു പ്രത്യേക സംരംഭവും ആരംഭിച്ചിട്ടുണ്ട്. പേടിഎം ആപ്ലിക്കേഷനിലൂടെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തുന്ന വ്യാപാരികൾക്ക് പേടിഎമ്മിൽ നിന്ന് സർട്ടിഫിക്കറ്റുകളും ആവേശകരമായ പ്രതിഫലങ്ങളും, സൗണ്ട്ബോക്സ്, ഐഒടി ഉപകരണങ്ങൾ എന്നിവയും ലഭിക്കും. ഡിജിറ്റൈസേഷൻ എങ്ങനെ ഉപയോഗിക്കാമെന്ന് ഐ‌പി‌ഒ കമ്പനി തന്നെ വ്യാപാരികളെ പരിശീലിപ്പിക്കും.

200 ജില്ലകളിലുടനീളമുള്ള വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഗ്യാരണ്ടീഡ് ക്യാഷ്ബാക്കിനൊപ്പം, യോഗ്യതയുള്ള വ്യാപാരികൾക്ക് പേടിഎം അതിന്റെ ബിസിനസ് ആപ്ലിക്കേഷൻ വഴി 50% കിഴിവിൽ സൗണ്ട്ബോക്സും നൽകും. അടുത്ത ആറ് മാസത്തേക്ക് ഗ്യാരണ്ടീഡ് ക്യാഷ്ബാക്ക് ലഭ്യമായിരിക്കും

Post your comments