Global block

bissplus@gmail.com

Global Menu

നഷ്ടങ്ങള്‍ മായ്ച്ച് ക്രിപ്‌റ്റോ വിപണി; 22 ശതമാനം കുതിച്ച് ഡോജ്‌കോയിന്‍

കഴിഞ്ഞ ദിവസങ്ങളിലെ വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ക്രിപ്‌റ്റോ വിപണി ഇന്ന് നേട്ടത്തില്‍ ചുവടുവെയ്ക്കുകയാണ്. 3 മുതല്‍ 22 ശതമാനം വരെ നേട്ടം ഏറ്റവും പ്രചാരമേറിയ ആദ്യ 10 ഡിജിറ്റല്‍ കറന്‍സികളില്‍ രാവിലെ കാണാം. ഡോജ്‌കോയിനാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. രണ്ടു ദിവസം മുന്‍പ് 0.16 ഡോളറിലേക്ക് കൂപ്പുകുത്തിയ ഡോജ്‌കോയിന്‍ 0.27 ഡോളര്‍ നിലയിലേക്ക് തിരിച്ചെത്തി. 35,490.14 മില്യണ്‍ ഡോളര്‍ വിപണി മൂല്യം ഇപ്പോള്‍ ഡോജ്‌കോയിനുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 876.41 മില്യണ്‍ യൂണിറ്റുകളുടെ ഇടപാട് ഡോജ്‌കോയിനില്‍ നടന്നു. ലോകത്തെ ഏറ്റവും പ്രചാരമേറിയ ബിറ്റ്‌കോയിനിലും 8 ശതമാനം ഉണര്‍വ് ഇന്ന് ദൃശ്യമാണ്. 31,000 ഡോളറില്‍ നിന്നും 34,000 ഡോളറിലേക്ക് ബിറ്റ്‌കോയിന്‍ വെള്ളിയാഴ്ച്ച ഉയര്‍ന്നു. ക്രിപ്‌റ്റോ വിപണിയില്‍ 48 ശതമാനം ആധിപത്യം ഇപ്പോള്‍ ബിറ്റ്‌കോയിന്‍ കയ്യടക്കുന്നുണ്ട്. നേരത്തെ, ക്രിപ്‌റ്റോ കറന്‍സികളിലെ തകര്‍ച്ച മുന്‍നിര്‍ത്തി പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ബേസ് നാസ്ദാഖില്‍ നിലംപതിച്ചിരുന്നു. ജൂണ്‍ 21 -ന് 220 ഡോളര്‍ താഴ്ച്ചയിലാണ് കമ്പനി വ്യാപാരം നടത്തിയത്. ഏപ്രിലില്‍ ഓഹരി വില 430 ഡോളര്‍ തൊട്ട ശേഷമാണ് കോയിന്‍ബേസിന്റെ ഇപ്പോഴത്തെ ഇടര്‍ച്ച. വ്യാഴാഴ്ച്ച 1.73 ശതമാനം നേട്ടത്തില്‍ 229.93 ഡോളറിലാണ് കോയിന്‍ബേസ് ദിനം പൂര്‍ത്തിയാക്കിയതും. 2021 ഏപ്രില്‍ 14 -നാണ് നാസ്ദാഖില്‍ കോയിന്‍ബേസ് പേരുചേര്‍ക്കുന്നത്. പൊതുവിപണിയില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെ പ്രമുഖ ക്രിപ്‌റ്റോ കമ്പനി കൂടിയാണ് കോയിന്‍ബേസ്. അരങ്ങേറ്റം കുറിച്ചതിന് ശേഷം കമ്പനിയുടെ ഓഹരി വില 208 ഡോളര്‍ വരെയും ഇടിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച്ച രാവിലെ 7.50 -ന് ലോകത്തെ പ്രമുഖ ക്രിപ്‌റ്റോ കറന്‍സികള്‍ കുറിച്ച വില നിലവാരം ചുവടെ കാണാം. ബിറ്റ്കോയിന്‍ - 35,219.82 ഡോളര്‍ (7.26 ശതമാനം നേട്ടം) എഥീറിയം - 2,006.01 ഡോളര്‍ (5.13 ശതമാനം നേട്ടം) ബൈനാന്‍സ് കോയിന്‍ - 312.34 ഡോളര്‍ (8.98 ശതമാനം നേട്ടം) ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം) കാര്‍ഡാനോ - 1.3806 ഡോളര്‍ (12.58 ശതമാനം നേട്ടം) ഡോജ്കോയിന്‍ - 0.27750 ഡോളര്‍ (22.56 ശതമാനം നേട്ടം) എക്സ്ആര്‍പി - 0.6852 ഡോളര്‍ (9.42 ശതമാനം നേട്ടം) പോള്‍ക്കഡോട്ട് - 16.393 ഡോളര്‍ (9.64 ശതമാനം നേട്ടം) യുഎസ്ഡി കോയിന്‍ - 1.0001 ഡോളര്‍ (0.02 ശതമാനം നേട്ടം) യുണിസ്വാപ്പ് - 18.261 ഡോളര്‍ (8.04 ശതമാനം നേട്ടം)

Post your comments