Global block

bissplus@gmail.com

Global Menu

നിര്‍മ്മാണ ചെലവ് ഉയരുന്നു; കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി മാരുതി സുസൂക്കി

പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ കാറുകളുടെ വില ജൂലൈ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചു. വിവിധ ഇന്‍പുട്ട് ചെലവുകളുടെ വര്‍ദ്ധനവ് കാരണം കഴിഞ്ഞ വര്‍ഷത്തില്‍ വാഹനങ്ങളുടെ നിര്‍മ്മാണ ചെലവിനെ പ്രതികൂലമായി ബാധിച്ചു. ഈ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില കൂട്ടുന്നതെന്ന് കമ്പനി അറിയിച്ചു.

നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ കാറുകളുടെ വില വര്‍ദ്ധന കമ്പനിയെ സംബന്ധിച്ച് അനിവാര്യമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അധിക ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാമത്തെ പാദത്തില്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ എത്ര തോത് വച്ചാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് അറിയിച്ചിട്ടില്ല. ഇപ്പോള്‍ വിപണിയില്‍ പുറത്തിറങ്ങിയ വിവിധ മോഡലുകള്‍ക്ക് വ്യത്യസ്ത നിരക്കില്‍ വില വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 1.6 ശതമാനത്തിന്റെ വര്‍ദ്ധന കമ്പനി പ്രഖ്യാപിച്ചിരുന്നു.

Post your comments