Global block

bissplus@gmail.com

Global Menu

ജി. എസ്. റ്റി. ആർ - 3 ബി റിട്ടേണിലെ ലേറ്റ് ഫീ ഇളവുകൾ

നോട്ടിഫിക്കേഷൻ 19/2021 പ്രകാരം ജി. എസ്. റ്റി. ആർ - 3 ബി റിട്ടേണിലെ ലേറ്റ് ഫീ ഇളവുകൾ

 വിഭാഗം 1
മുന്‍ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വിറ്റുവരവ് 5 കോടിയില്‍ കൂടുതല്‍ ഉള്ള നികുതിദായകര്‍ -- റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി മുതൽ 15 ദിവസത്തേക്ക് പൂർണ ഇളവ്
മാര്‍ച്ച് 2021, ഏപ്രില്‍ 2021 ,മെയ്‌ 2021 റിട്ടേണുകൾക്ക് ബാധകം.

 വിഭാഗം 2
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 5 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള നികുതിദായകരിൽ സെക്ഷൻ (39 ) ലെ സബ് സെക്ഷൻ (1) പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുന്ന നികുതിദായകർ-
മാർച്ച്‌ 2021 - റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി മുതൽ 60 ദിവസം വരെ പൂർണ ഇളവ്.
ഏപ്രിൽ 2021, റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി മുതൽ 45 ദിവസം വരെ പൂർണ ഇളവ്.
മെയ്‌ 2021 - റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി മുതൽ 30 ദിവസം വരെ പൂർണ ഇളവ്.

 വിഭാഗം 3
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 5 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള നികുതിദായകരിൽ സെക്ഷൻ (39 ) ലെ സബ് സെക്ഷൻ (1) ലെ പ്രൊവൈസോ പ്രകാരം ത്രൈമാസ റിട്ടേൺ ഫയൽ ചെയ്യുന്ന നികുതിദായകർ-
റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി മുതൽ 60 ദിവസം വരെ പൂർണ ഇളവ്.
ജനുവരി - മാർച്ച്‌, 2021 ത്രൈമാസ കാലയളവിന് ബാധകം.

ജൂലൈ 2017 മുതൽ ഏപ്രിൽ 2021 വരെ കാലത്തേക്ക് ഉള്ള മറ്റ് പൊതു ഇളവുകൾ
ജി എസ്‌ ടി ആർ 3ബി യിലെ ഇളവുകൾ

1. മുകളിൽ പറഞ്ഞ കാലയളവിൽ ഉള്ള 'നിൽ ' റിട്ടേൺ ഫയൽ ചെയ്യേണ്ട നികുതിദായക്കർക്ക് 2021 ജൂൺ 1 മുതൽ 2021 ഓഗസ്റ്റ് 31 വരെ കാലയളവിൽ ഫയൽ ചെയ്യുന്നവർക്ക് രൂപ 500/- ൽ (250+250) കൂടുതൽ ഉള്ള ലേറ്റ് ഫീ ഒഴിവാക്കിയിരിക്കുന്നു.

2. മുൻ സാമ്പത്തിക വർഷം1.5 കോടി വരെ വിറ്റ് വരവുള്ള നികുതി ദായകരിൽ ജി. എസ്. ടി.ആർ -3ബി മാസം / ത്രൈമാസം ഇത് വരെ ഫയൽ ചെയ്യാത്ത നികുതിദായകർ ആയത് 2021 ജൂൺ 1 മുതൽ 2021ഓഗസ്റ്റ് 31ന് മുൻപ് ഫയൽ ചെയ്യുകയാണെങ്കിൽ രൂപ 1000/- ന് (500+500 മുകളിൽ ഉള്ള ലേറ്റ് ഫീ ഒഴിവാക്കിയിരിക്കുന്നു.

3. മുൻ സാമ്പത്തിക വർഷം1.5 കോടിക്ക് മുകളിൽ 5 കോടി വരെ വിറ്റുവരവുള്ളവർക്ക് രൂപ 5000/ ന് (2500+2500 )മുകളിൽ വരുന്ന ലേറ്റ് ഫീ ഒഴിവാക്കിയിരിക്കുന്നു.
ഈ നോട്ടിഫിക്കേഷന്
2021, മെയ്‌ 20 മുതല്‍ പ്രാബല്യമുണ്ടാകും.

Post your comments