Global block

bissplus@gmail.com

Global Menu

വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ മുതല്‍ വീടുകളിലെ ഇ-ഐസിയുകള്‍ വരെ; പുതിയ പദ്ധതികളുമായി ആസ്റ്റര്‍

ഡിജിറ്റൽ ഹെൽത്ത് ബിസിനസ് രംഗം വിപുലീകരിക്കാൻ ഒരുങ്ങി ആസ്റ്റര്‍ ഡിഎം ഹെൽത്ത് കെയര്‍. കോര്‍പ്പറേറ്റ് നവീകരണത്തിലും നയരൂപീകരണത്തിലും ആഗോളതലത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ബ്രാന്‍ഡന്‍ റൗബെറിയെ ആസ്റ്ററിൻെറ ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസ്സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.

ആരോഗ്യപരിചരണം ഇന്ന് ഒരു കെട്ടിടത്തില്‍ ഒതുങ്ങുന്നില്ല. ഡിജിറ്റൽ ഉദ്യമാത്തിലൂടെ ലോകോത്തര ഡോക്ടര്‍മാരുടെ ശൃംഖലയിലേക്ക് എല്ലാവരെയും എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പനുമായി ചേര്‍ന്നുകൊണ്ട് ഗ്രൂപ്പിനായി ഡിജിറ്റല്‍ റോഡ്മാപ്പ് ബ്രാന്‍ഡന്‍ റൗബെറി വികസിപ്പിക്കും. നിലവില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന 7 രാജ്യങ്ങളിലും, പുതുതായി ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേയ്മാന്‍ ദ്വീപുകളിലും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും

സാങ്കേതിക വിദ്യാ രംഗത്തെ ഇടപെടൽ വിപുലപ്പെടുത്താനാണ് ഈ രംഗത്തെ മികച്ച ഹെല്‍ത്ത് ടെക് നായകരില്‍ ഒരാളെ ആസ്റ്റര്‍ നിയമിക്കുന്നത്. . പുതിയ കാലത്തെ കണക്റ്റ്ഡ് കെയര്‍ എന്ന ആശയം സാധ്യമാക്കാന്‍ ആസ്റ്റര്‍ അത്യാധുനിക ക്ലിനിക്കല്‍ മികവ് സംയോജിപ്പിക്കും എന്ന് ബിസിനസ് നായകര്‍ പറയുന്നു. ബ്രാന്‍ഡന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഹെല്‍ത്ത് ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി പരിവര്‍ത്തിപ്പിക്കും, ലളിതമായ വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകള്‍ മുതല്‍, വീടുകളിലെ ഇ-ഐസിയുകള്‍ വരെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി തടസ്സമില്ലാത്ത ആരോഗ്യ പരിപാലനമാണ് ലക്ഷ്യമിടുന്നതും അലീഷാ മൂപ്പന്‍ വ്യക്തമാക്കി.

Post your comments