Global block

bissplus@gmail.com

Global Menu

ഓഹരി വിൽപനയ്ക്ക് തയ്യാറായി പേയ്ടിഎം

 ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേയ്ടിഎം ആദ്യ ഓഹരി വിൽപനയിലൂടെ(ഐപിഒ) 21,800 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നെന്നു റിപ്പോർട്ട്. പേയ്ടിഎം ഔദ്യോഗികമായി വാർത്തകളോട് പ്രതികരിച്ചിട്ടില്ല. 

ഇന്ത്യയില്‍ ഇതുവരെ നടന്ന ഐപിഒകളില്‍ ഏറ്റവും വലുത് കോള്‍ ഇന്ത്യ നടത്തിയ ഐപിഒ ആണ്. 2010 ല്‍ ആയിരുന്നു ഇത്. അന്ന് സമാഹരിച്ചത് 15,475 കോടി രൂപയായിരുന്നു.

പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ചത്, പേടിഎം ലക്ഷ്യമിടുന്നത് 22,000 കോടി രൂപയുടെ ഐപിഒ ആണ്. 2010 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഇത്രയും വലിയ ധനസമാഹരണത്തിനായി ഐപിഒ നടത്തുന്നത്.

മൂന്നര കോടിയോളം ഉപഭോക്താക്കളാണ് പേടിഎമ്മിന് ഉള്ളത്. രാജ്യത്തെ യുപിഐ ഇടപാടുകളുടെ 12 ശതമാനവും പേടിഎം വഴിയാണ്. നോട്ട് നിരോധനത്തിന് പിറകെ ആയിരുന്നു പേടിഎം രാജ്യത്ത് കൂടുതല്‍ സജീവമായതും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചതും.

Post your comments