Global block

bissplus@gmail.com

Global Menu

30 ശതമാനത്തോളം ഇടിഞ്ഞു ബിറ്റ്‌കോയിൻ

ഒരാഴ്ച മുമ്പ് ആരംഭിച്ച വിറ്റഴിക്കല്‍ തുടരുമ്പോഴും ബിറ്റ്‌കോയിന്‍ മൂല്യം 30,000 ഡോളറിനടുത്തോളം താഴ്ന്നു. കോയിന്‍ മെട്രിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒറ്റ ദിവസത്തില്‍ 30 ശതമാനത്തോളം താഴ്ന്ന് 30,015.02 ഡോളറിലാണ് ഡിജിറ്റല്‍ കറന്‍സിയെത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ വില്‍പ്പന തീവ്രമായതിനാല്‍ 30,001.51 ഡോളര്‍ വരെ താഴ്ന്നിരുന്നു. കഴിഞ്ഞ ജനുവരി മാസത്തിന് ശേഷം ക്രിപ്‌റ്റോ കറന്‍സി 30,000 ഡോളറിന് താഴെ ഇതുവരെ വ്യവഹാരം നടത്തിയിട്ടില്ല. ബുധനാഴ്ചയിലെ ഇടിവ് കൂടിയായപ്പോള്‍ കഴിഞ്ഞ രണ്ട് ആഴ്ചയിലെ ബിറ്റ്‌കോയിന്റെ നഷ്ടം 40 ശതമാനത്തിലേറെയാണ്. അതായത് ക്രിപ്‌റ്റോ കറന്‍സിയുടെ 1.5 ബില്യണ്‍ ഡോളര്‍ വാങ്ങിക്കുമെന്ന ടെസ്ലയുടെ പ്രഖ്യാപനത്തോടെ ബിറ്റ് കോയിന്‍ അതിന്റെ എല്ലാ നേട്ടങ്ങളും ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഏപ്രില്‍ മധ്യത്തില്‍ 64,829 ഡോളറെന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്നാണ് ഇപ്പോള്‍ 50 ശതമാനത്തോളം ഇടിഞ്ഞ് താഴേക്കെത്തിയിരിക്കുന്നത്.
മറ്റ് ക്രിപ്‌റ്റോ കറന്‍സികളും ബുധനാവ്ച നേട്ടമുണ്ടാക്കിയില്ല. കോയിന്‍ മെട്രിക്‌സ് റിപ്പോര്‍ട്ട് പ്രകാരം എഥിരേനം ബ്ലോക്ക് ചെയ്‌ന് കരുത്ത് പകരുന്ന എഥര്‍ ഡിജിറ്റല്‍ കറന്‍സി 30 ശതമാനം താഴേക്ക് പോയി. ഡോഗ്‌കോയിന്‍ 30 ശതമാനമാണ് താഴ്ന്നിരിക്കുന്നത്. അതേ സമയം ചൈന. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ പൂര്‍ണമായും നിരോധിച്ചു. കമ്പനികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദേശം നല്‍കി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. രജിസ്ട്രേഷന്‍, ട്രേഡിങ്, ക്ലിയറിങ്, സെറ്റില്‍മെന്റ് തുടങ്ങി ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ഒരു ഇടപാടുകളും നടത്തരുത് എന്നാണ് നിര്‍ദേശം. ചൈന ബാങ്കിങ് അസോസിയേഷന്‍, നാഷണല്‍ ഇന്റര്‍നെറ്റ് ഫിനാന്‍സ് അസോസിയേഷന്‍, പേയ്മെന്റ് ആന്റ് ക്ലിയറിങ് അസോസിയേഷന്‍ ഓഫ് ചൈന തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ക്രിപ്റ്റോ ഇടപാട് നിരോധനം പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന ഇറക്കി. രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കവും ക്രമവും തകര്‍ക്കുന്നതാണ് ക്രിപ്റ്റോയില്‍ നടക്കുന്ന ഊഹ കച്ചവടം എന്നാണ് വിലയിരുത്തല്‍.

 

Post your comments