Global block

bissplus@gmail.com

Global Menu

" കേരളത്തിന്റെ ഐറ്റി രംഗത്ത് ഗൗരിയമ്മയുടെ സംഭാവനകൽ നിസ്തുല്യം" ടെക്നോപാര്ക് ഫൗണ്ടർ സിഇഒ വിജയരാഘവൻ സാറിന്റെ വാക്കുകളിലൂടെ

    

കെ ആർ ഗൗരിഅമ്മ ഇനി ഓർമകളിൽ മാത്രം. കേരള ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത മൂത്ത മകളെ നഷ്ടമായിരിക്കുന്നു. കേരളത്തിന് നൽകിയ സംഭാവനകളുടെ ഒരു നീണ്ട പട്ടികയും സ്വന്തം  പ്രവർത്തനങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ പ്രയോജനം നേടിയ ലക്ഷക്കണക്കിന് ആളുകളുടെ പട്ടികയും ബാക്കിയാക്കി വിപ്ലവ നായിക യാത്രയായി.

ടെക്നോപാർക്കിന്റെ തുടക്ക കാലത് ഗൗരിയമ്മയോടപ്പം പ്രവർത്തിക്കാനും അവരുടെ പ്രവർത്തികൾ അടുത് നിന്ന് വീക്ഷിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ആ കാലത്ത് ഗൗരിയമ്മ വ്യവസായ മന്ത്രിയായിരുന്നു, അവരോടപ്പം പല മീറ്റിംഗികളിലും ഭാഗമാകാൻ എനിക്കും സാധിച്ചു. 
ഗൗരിയമ്മയെ ഞാൻ ആദ്യമായി കാണുന്നത് അവരുടെ യുഎസ്  യാത്രയ്ക്ക് തൊട്ടുമുമ്പ്  കേരള ഹൗസിൽ വെച്ചാണ്. അന്ന് അവരോടൊപ്പം  ശ്രീ ഇ കെ നായനാർ, ശ്രീ ബേബി ജോൺ, ശ്രീ കെപിപി നമ്പ്യാർ എന്നിവരും ഉണ്ടായിരിന്നു. അവർ ഫ്ലോറിഡയിൽ നടന്ന ഫോക്കാന കൺവെൻഷനിൽ പങ്കെടുക്കാൻ പോവുകയായിരുന്നു, സിഡാക്കിന്റെ ജോലികളുമായി ബന്ധപ്പെട്ടയായിരുന്നു എന്റെ യാത്ര. ശ്രീ കെ‌പി‌പി നമ്പിയാരുടെ ടെക്നോളജി കമ്പനികൾ  എന്ത് ചെയുന്നു എന്ന പഠനത്തിന്‍റെ ഭാഗമായി സിലിക്കൺ‌ വാലിയിലും മറ്റ് നഗരങ്ങളിലും കുറച്ച് സന്ദർശനങ്ങൾ ഉണ്ടയെന്നും അതിന്  അവരോടൊപ്പം പോകണം എന്നും എന്നോട്  ആവശ്യപ്പെട്ടു.  ആ സന്ദർശനമാണ്  ടെക്നോപാർക്ക് രൂപീകരിക്കുന്നതിലേക്ക് നയിച്ചു. കെപിപി നമ്പ്യാർ വഴി എനിക്ക് അന്ന് ടെക്നോളജി പാർക്കിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ പദവി നൽകി. പിന്നീടത് ടെക്നോപാർക് സിഇഒ പദവിയിലേക്ക് വഴിവച്ചു.

ഗൗരിയമ്മയെ പറ്റി  എഴുതാനാണെങ്കിൽ  ഒരുപാട് കാര്യങ്ങളുണ്ട്. അവർ മുഖ്യമന്ത്രിയായിരുന്നെങ്കിൽ കേരളം തികച്ചും വ്യത്യസ്തമായ ഒരു വികസന ഗതി സ്വീകരിക്കുമായിരുന്നുവെന്നും പല മേഖലകളിലും രാജ്യത്തെ നയിക്കുമായിരുന്നുവെന്നും ഞാൻ ഉറച് വിശ്വസിക്കുന്നു.
 
എന്നെ പരിചയപ്പെടുത്തിയത് കെപിപിയാണ്, ആ പരിഗണനയും അവസാനം വരെയും എന്നോട് ഉണ്ടായിരുന്ന. കെ‌പി‌പിയും കുടുംബവുമായി ഗൗരിയമ്മ  വളരെ അടുപ്പത്തിലായിരുന്നു, കെപിപിയുടെ മരണശേഷവും എന്റെ  ഓരോ സന്ദർശനത്തിലും ആ സമയങ്ങളെക്കുറിച്ച് എന്തെങ്കിലും ഓർമ്മിക്കുകയും ഞാൻ കെ‌പി‌പി കുടുംബവുമായി സൗഹൃദം ഇപ്പോഴും നിലനിർത്തുന്നുണ്ടോ എന്നും അനേഷിക്കുമായിരിന്നു. കെ പി പി  ഗൗരിയമ്മക്ക് സ്വന്തം സഹോദരൻ തനെയായിരിന്നു.

ഗൗരിയമ്മയുമായി അടുത്തിടിപെടുന്ന സമയങ്ങളിൽ  ഞാൻ കണ്ട  ചില സംഭവവികാസങ്ങൾ:

1.  ചെയ്യുന്ന കാര്യങ്ങളെപ്പറ്റി ഗൗരിയമ്മ  ആഴത്തിൽ പഠിക്കുമായിരുന്നു അങ്ങനെ ചെയുന്ന  രാഷ്ട്രീയക്കാർ വളരെ കുറവാണ്. വ്യവസായ മന്ത്രി എന്ന നിലയിൽ എംഡിക്ക് അറിയാത്ത അവരുടെ കമ്പനിയിലെ കാര്യങ്ങളെക്കുറിച്ച് എംഡിമാരോട് ചോദിക്കുന്നത് ഞാൻ കണ്ടു. പരിശോധിച്ച് തിരികെ വരാൻ അവരോട് പറയും. ഓരോ ഫയലും പഠിച്ചിരുന്നത്‌  അടുത്ത ദിവസം പരീക്ഷയുണ്ടെന്ന മട്ടിൽയായിരുന്നു, ചിലപ്പോൾ സാങ്കേതിക വിദഗ്ധർക്ക് പോലും ഉത്തരം നൽകാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കും.

2. ഗൗരിയമ്മക്ക്  നല്ല ഓർമ്മശക്തിയായിരുന്നു. തന്റെ കീഴിലുള്ള എല്ലാ കമ്പനികളിലേയും സ്റ്റാഫുകളുടെ എണ്ണം കൃത്യമായി പറയുമായിരുന്നു. 

3. ഗൗരിയമ്മ മുൻകോപിയെന്നാണ്  പറയപ്പെടുന്നത്, എന്നാൽ ന്യായയുക്തമല്ലാത്ത ഒരു കാര്യത്തിനായി  ആരോടും ദേഷ്യപെടുന്നതോ ആക്രോശിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. ഗൗരിയമ്മക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യം  കഴിവില്ലായ്മ അംഗീകരിക്കാനായിരുന്നു, അതിന്റെ പേരിൽ  ആളുകളെ ശകാരിക്കുന്നത്  കണ്ടിട്ടുണ്ട് .

4. ഞാൻ ചേർന്ന വർഷം ഓണത്തിന് തൊട്ടുമുമ്പ്  ഗൗരിയമ്മ  എന്നോട് ചോദിച്ചു “ഓണത്തിന് എന്താണ് പരിപാടി?” ഞാൻ പറഞ്ഞു, ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലാ അതുകൊണ്ട്  ഓണത്തിന് പട്ടിണിയായിരിക്കും. ഗൗരിയമ്മ  ഉടൻ  ഇൻഡസ്ട്രീസ് സെക്രട്ടറിയെ വിളിച്ച്  ഇത് ശരിയല്ലെന്നും  അദ്ദേഹം ജോലി ചെയ്ത് മാസങ്ങൾക്കുള്ള  ശമ്പളം യഥാസമയം നൽകണമെന്നും പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് ശേഷം ഒരു മീറ്റിംഗിൽ വച്ച  എന്നോട് ചോദിച്ചു “നിങ്ങൾക്ക് ഇപ്പോൾ ശമ്പളം ലഭിക്കുന്നുണ്ടോ?” ഇതുവരെ കിട്ടിലയെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് ഇതുവരെ പറയാത്തതെന്ന് ചോദിച്ചു. ഫോൺ എടുത്ത് വ്യവസായ സെക്രട്ടറിയോട് ഉടൻ വരാൻ ആവശ്യപ്പെട്ടു സെക്രട്ടറി കുറച്ച് ഫയലുകളുമായി വന്ന് ഇരിക്കാൻ പോവുകയായിരുന്നു. “ഇരിക്കരുത്, വിജയ രാഘവന് ശമ്പളം നൽകുന്നതുവരെ നിങ്ങളുമായി ഒന്നും ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് നൽകിയതിന് ശേഷം നിങ്ങൾക്ക് എന്നെ കാണാം അല്ലെങ്കിൽ എന്റെ അടുത്ത് വരരുത് ” എന്ന് താക്കിതുചെയ്തുതു . അടുത്ത ദിവസം തന്നെ എല്ലാ കുടിശ്ശികയും ചേർത്ത എനിക്ക് ശമ്പളം ലഭിച്ചു.

5. ഒരിക്കൽ എന്തെങ്കിലും ചെയ്യാൻ ദൃഢ നിശ്ചയം ചെയ്താൽ അത് ചെയ്തുവെന്ന് ഉറപ്പാക്കുന്ന ഒരു വ്യക്തിതമായിരിന്നു  ഗൗരിയമ്മ. ഞങ്ങൾ ടെക്നോപാർക്കിനായി സ്ഥലം നോക്കുന്ന സമയം, ഞങ്ങൾ‌ക്ക് ഇഷ്‌ടപ്പെട്ട നിരവധി സൈറ്റുകൾ‌ കണ്ടെങ്കിലും ഒന്നും ശരിയായില്ല. കരിയവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ സ്ഥലം ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു, ഈ സാധ്യതയെക്കുറിച്ച് ഞാൻ ഗൗരിയമ്മയോട് പറഞ്ഞു, അവർ ഉടൻ  ഫോൺ എടുത്ത് രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ ജി സുധാകരനെ, ശ്രീ ദേവദാസ് എന്ന  രണ്ട് സിപിഎം അംഗങ്ങളും വിളിച്ച വീട്ടിൽ വച്ച കാണാൻ ആവശ്യപ്പെട്ടു , ചർച്ചയിൽ ചേരാൻ എന്നോട് ആവശ്യപ്പെട്ടു. ടെക്‌നോപാർക്ക് സർക്കാരിന്റെ വളരെ പ്രധാനപ്പെട്ട പദ്ധതിയാണെന്നും 50 ഏക്കർ ഭൂമി നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഉടൻ തന്നെ ഇത് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അവർ പറഞ്ഞു,  അവർ എന്തോ  പറയാൻ ശ്രമിച്ചപ്പോൾ തീരുമാനമെടുത്തുവെന്നും എത്രയും പെട്ടന്ന് പ്രാവർത്തികമാകണം എന്നും പറഞ്ഞു. ഞാൻ അവരുമായി ചേർന്ന് പ്രവർത്തിക്കുകയും അടുത്ത സിൻഡിക്കേറ്റ് മീറ്റിംഗിൽ ഒരു അവതരണം നടത്തുകയും ചെയ്തു, സിൻഡിക്കേറ്റ് അത് അംഗീകരിച്ചു സെനറ്റിലേക്ക് പോയി, അത് അംഗീകരിച്ച ജില്ലാ കളക്ടർ നളിനി നെറ്റോയോട് വില നിശ്ചയിക്കാൻ ആവശ്യപ്പെട്ടു, ആദ്യത്തെ 50 ഏക്കർ സ്ഥലത്തിന് ഞങ്ങൾ 50 ലക്ഷം നൽകി. നിശ്ചയദാർഢ്യമുള്ള ഒരു നേതാവിന് കാര്യങ്ങൾ ചെയ്യാനായി എങ്ങനെ സർക്കാർ യന്ത്രങ്ങളെ വേഗത്തിൽ നീക്കാൻ കഴിയുമെന്ന് പറയാൻ വേണ്ടിയാണ് ഞാൻ ഇത് എഴുതിയത്. 

6. ഒരിക്കൽ ഞാൻ ഗൗരിയമ്മയോട് ചോദിച്ചു ഏറ്റവും മികച്ച ഐ‌എ‌എസ് ഉദ്യോഗസ്ഥൻ ആരാണെന്ന്? പദ്മകുമാർ എന്നാണ് അവർ പറഞ്ഞ ഉത്തരം. ""ഞാൻ  അദ്ദേഹവുമായി നല്ല സൗഹൃദം  പുലർത്തുന്നില്ല, പക്ഷേ അദ്ദേഹം ഇപ്പോഴും മികച്ച ഉദ്യോഗസ്ഥനാണ്" ഇതായിരുന്നു  ഗൗരിയമ്മയുടെ മറുപടി . മെറിറ്റിനെ വിലമതിക്കുകയും കാര്യക്ഷമമായ ആളുകളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളായിരുന്നു അവർ.

7. ടെക്നോപാർക്ക് ഗവേണിംഗ് കൗൺസിലിന്റെ ആദ്യ ചെയർപേഴ്സണായിരുന്നു ഗൗരിയമ്മ . ഞങ്ങളുടെ തീരുമാനങ്ങൾക്ക് അവർ കൂട്ടുനിന്നു, ഒരു നിയമനങ്ങളിലും ഇടപെടിലായിരിന്നു. ഒരിക്കൽ ഒരു നിയമനത്തിന്റെ കാര്യത്തിന് എന്നെ വിളിച്ചുപറഞ്ഞു "നിങൾ ഈ വ്യക്തിയെ എടുക്കില്ലെന്ന് എനിക്കറിയാം, പക്ഷേ അദ്ദേഹത്തിന്റെ  അഭിമുഖപരീക്ഷ  നടത്തിയിട്ട് തിരിച്ചയക്കുക, മുതിർന്ന പാർട്ടി പ്രവർത്തകരിൽ  ഒരാൾ എനിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നു അതുകൊണ്ടാണ് ". ഞാൻ ആ വ്യക്തിയെ കണ്ടിരുന്നു, പിന്നീട് അയാൾ യോജിക്കുന്നില്ലെന്ന് ഗൗരിയമ്മയോട്  പറഞ്ഞു, അവർ  ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു.

അവസാനമായി ഞാൻ ഗൗരിയമ്മയെ കണ്ടത് ആദ്യ ലോക്ക് ടൗണിന് മുൻപ് ആണ്. എല്ലാ കുടിക്കാഴ്ചയിലും മറക്കാതെ എന്റെ പെൺമക്കളെ കുറിച്ച തിരക്കും അവർ കുഞ്ഞായിരുന്നപ്പോൾ തൊട്ട് ഗൗരിഅമ്മക്കെ അവരെ അറിയാം. അവർ മുഖ്യമന്ത്രിയായിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ വളർച്ചയും വികസന പാതയും അവർ  മാറ്റുമായിരുന്നു.

ഗൗരിയമ്മയുടെ  ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ, അവരുടെ സംഭാവനകളെ നാം ഒരിക്കലും മറക്കരുത്.

Post your comments