Global block

bissplus@gmail.com

Global Menu

ലോക്ക്ഡൗൺ സമയത് ജിയോയുടെ സമ്മാനം; കേരളത്തിലുടനീളം അതിവേഗ നെറ്റ്‌വർക്ക്

കോവിഡ് വ്യാപനത്തിനിടയിൽ തടസ്സമില്ലാതെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് ജിയോ കേരളത്തിലുടനീളം മുൻഗണനാടിസ്ഥാനത്തിൽ 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചു. കൊറോണവൈറസിന്റെ രണ്ടാം വ്യാപന ഘട്ടമാണിത്. നിയന്ത്രണങ്ങള്‍ എത്ര കടുപ്പിച്ചിട്ടും രോഗ വ്യാപനം തടയാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എട്ട് മുതല്‍ 16 വരെ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കടുത്ത നടപടികളിലേക്കാണ് സംസ്ഥാനം കടക്കുന്നത്. വീടുകളില്‍ ജോലിയും പഠനവുമെല്ലാം നടത്തേണ്ട അവസ്ഥ. ഇങ്ങനെ തുടര്‍ന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്തൊന്നും തുറക്കാന്‍ സാധ്യതയില്ല. ട്യൂഷന്‍, കോച്ചിങ് സെന്റുകളെല്ലാം ഇപ്പോള്‍ നിര്‍ത്തിവച്ചു, ഓണ്‍ലൈന്‍ പഠനത്തിലേക്ക് കടന്നു. കമ്പനി ജോലികളും വര്‍ക്ക് ഫ്രം ഹോം ആയി മാറി. കമ്പനികാര്യ മീറ്റിങ്ങുകള്‍ വെര്‍ച്വലായി. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശക്തമാകേണ്ട സമയമാണിതെന്ന് ചുരുക്കം. ഈ അവസരത്തിലാണ് ജിയോ കേരളത്തില്‍ തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

മാർച്ചിൽ നടന്ന സ്‌പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ 22 സർക്കിളുകളിലും സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംനേടിയിരുന്നു. കേരളത്തിലെ 12000ലധികം സൈറ്റുകളിൽ മൂന്ന് സ്‌പെക്ട്രങ്ങളും മുൻഗണനാടിസ്ഥാനത്തിൽ വിന്യസിച്ചതായി ജിയോ അറിയിച്ചു. ഇതോടെ കേരളത്തിലെ മുഴുവൻ ജിയോ ഉപയോക്താക്കൾക്കും നെറ്റ് വർക്ക് വർധനവിന്റെ പ്രയോജനംലഭിക്കും. നിലവിലുള്ളതിന്റെ ഇരട്ടിവേഗത്തിൽ സേവനം ലഭിക്കുമെന്നും ജിയോ അവകാശപ്പെട്ടു.......

കേരളത്തില്‍ സേവനം മെച്ചപ്പെടുത്താനാണ് ജിയോയുടെ തീരുമാനം. ഇതാകട്ടെ മറ്റു പല ടെലികോം കമ്പനികള്‍ക്കും തിരിച്ചിടിയായേക്കും. ഈ മേഖലയില്‍ ശക്തമായ മല്‍സരത്തിനും വഴിയൊരുങ്ങും. ഇന്ത്യയില്‍ 40 കോടിയിലധികം ജിയോ വരിക്കാരുണ്ട്. കേരളത്തില്‍ ഒരു കോടിയിലധികവും. ഈ വര്‍ഷം കേരളത്തില്‍ 4ജി നെറ്റ്‌വര്‍ക്ക് 15 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Post your comments