Global block

bissplus@gmail.com

Global Menu

"മറ്റുളളവരെ സഹായിച്ച്‌, വിജയിക്കാം" - ജോബിന്‍ എസ്‌ കൊട്ടാരം

ഒരു മഴയുളള രാത്രി. സമയം 11.30. ആഫ്രോ-ഏഷ്യന്‍ വംശജയായ ഒരു യുവതി കൊടുംമഴയത്ത്‌ അലബാമയിലെ ഹൈവേയില്‍ ഒരു വാഹനവും പ്രതീക്ഷിച്ച്‌ നില്‍ക്കുകയാണ്‌. അവരുടെ കാര്‍ കേടായിരിക്കുന്നു. നനഞ്ഞൊലിച്ച്‌ പല കാറുകള്‍ക്കും നേരെ കൈനീട്ടിയെങ്കിലും അവരാരും കാര്‍ നിര്‍ത്തിയില്ല.

ഒടുവില്‍ വെളളക്കാരനായ ഒരു വ്യക്തി ആ യുവതിയുടെ സമീപം കാര്‍ നിര്‍ത്തി. അവരെ കാറില്‍ കയറ്റി. വര്‍ണ്ണവിവേചനം കൊടുമ്പിരിക്കൊണ്ടിരുന്ന 1960കളില്‍ ഇത്‌ ഒരു സാധാരണ സംഭവമായിരുന്നില്ല.
ടാക്‌സി കിട്ടുന്ന ഒരു സ്ഥലത്ത്‌ അവരെ ഇറക്കുവാനുളള സന്മനസ്സ്‌ ആ വ്യക്തി കാണിച്ചു. ആ യുവതി അയാളുടെ വിലാസവും വാങ്ങി നന്ദിയും അറിയിച്ച്‌ യാത്രയായി.

ഏഴ്‌ ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വീടിന്റെ വാതിലില്‍ ഒരു മുട്ടു കേട്ടു. അദ്ദേഹം വാതില്‍ തുറന്നു. പാഴ്‌സല്‍ കമ്പനിയുടെ ഓഫീസില്‍ നിന്നുളള ആളുകളാണ്‌. ഒരു വലിയ പാക്കറ്റ്‌ അവര്‍ താങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നു. ആ വ്യക്തി പാക്കറ്റ്‌ വാങ്ങി തുറന്നുനോക്കി. ഒരു വലിയ കളര്‍ ടെലിവിഷനാണ്‌ അതിലുണ്ടായിരുന്നത്‌. ഒപ്പം താന്‍ ഒരാഴ്‌ച മുമ്പ്‌ ലിഫ്‌റ്റ്‌ നല്‍കിയ ആഫ്രോ-ഏഷ്യന്‍ വംശജയായ യുവതിയുടെ വക ഒരു കുറിപ്പും അതിലുണ്ടായിരുന്നു. ആ കുറിപ്പ്‌ ഇപ്രകാരമായിരുന്നു: ``കൊടുംമഴയത്ത്‌ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചിരുന്നപ്പോള്‍ എന്നെ സഹായിക്കുവാന്‍ കാട്ടിയ വലിയ മനസിന്‌ നന്ദി. മാനസികമായി ഞാന്‍ വളരെ തളര്‍ന്നിരിക്കുന്ന ഒരു സമയമായിരുന്നു അത്‌. എന്റെ ഭര്‍ത്താവ്‌ രോഗം മൂര്‍ച്ഛിച്ച്‌ മരണത്തോട്‌ മല്ലിട്ടുകൊണ്ടിരിക്കുകയായിരുന്നു. അങ്ങ്‌ എനിക്ക്‌ ലിഫ്‌റ്റ്‌ തന്നതിനാല്‍ മരണത്തിലേക്ക്‌ വഴുതിവീഴുന്നതിന്‌ മുമ്പ്‌ എന്റെ ഭര്‍ത്താവിനെ ഒരു നോക്കു കാണാന്‍ എനിക്ക്‌ സാധിച്ചു. ഇത്‌ എന്റെ വക ഒരു ചെറിയ സമ്മാനമാണ്‌. ദയവായി സ്വീകരിച്ചാലും. ആളുകളെ സഹായിക്കുവാന്‍ സന്മനസ്‌ കാണിക്കുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.''

പാഠം:
1. നമുക്ക്‌ നല്‍കുവാന്‍ പറ്റുന്ന സഹായം മറ്റുളളവര്‍ക്ക്‌ നിരസിക്കരുത്‌.
2. നിങ്ങളെ സഹായിക്കുന്നവരോട്‌ കൃതജ്ഞതയുളളവരായിരിക്കുക
3. നിങ്ങള്‍ ആര്‍ക്കെങ്കിലും സഹായം ചെയ്‌താല്‍ നിങ്ങളെയും ആരെങ്കിലും സഹായിക്കും

മറ്റുളളവരെ സഹായിക്കുവാനും അവരുടെ ജീവിതത്തില്‍ വര്‍ണ്ണങ്ങള്‍ നിറയ്‌ക്കുവാനും നമുക്കു കിട്ടുന്ന ഒരു വലിയ അവസരമാണ്‌ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ ബിസിനസ്‌.

ഇന്ന്‌ ലോകത്ത്‌ നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിംഗിലൂടെ ജീവിതവിജയം നേടിയ വ്യക്തികളുടെ എണ്ണം ലക്ഷക്കണക്കിനാണ്‌. ഐ.റ്റി റെവല്യൂഷന്‍ മുന്‍കൂട്ടി പ്രവചിച്ച പോള്‍ സെയില്‍ പില്‍സര്‍ അടുത്ത ബില്യന്‍ ഡോളര്‍ ഇന്‍ഡസ്‌ട്രിയായി പ്രവചിച്ചിരിക്കുന്നത്‌ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ ഇന്‍ഡസ്‌ട്രിയെയാണ്‌.

ഇത്തരത്തില്‍ ഒരു വലിയ സാധ്യതയുളള ബിസിനസ്‌ അവസരം മറ്റൊരാളുടെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ നിങ്ങള്‍ ചെയ്‌തുകൊടുക്കുന്ന ഏറ്റവും വലിയ സഹായമായി അത്‌ മാറും. കുറേ നാളുകള്‍ കഴിയുമ്പോള്‍ കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ ആ വ്യക്തി നിങ്ങളെ സ്‌മരിക്കും.

ഇന്ന്‌ ഞങ്ങള്‍ കണ്ടുമുട്ടുന്ന പല നെറ്റ്‌ വര്‍ക്ക്‌ ലീഡേഴ്‌സും പറയാറുണ്ട്‌. ""എന്നെ ഈ ബിസിനസിലേക്ക്‌ ക്ഷണിച്ച അപ്‌ ലൈനിനെ ഈശ്വരന്‌ തുല്യമായാണ്‌ ഞാന്‍ കാണുന്നത്‌. കാരണം അന്ന്‌ അത്തരത്തിലൊരു ക്ഷണം എനിക്ക്‌ കിട്ടിയിട്ടില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഞാന്‍ ഇന്ന്‌ അനുഭഴവിക്കുന്ന സൗഭാഗ്യത്തില്‍ എത്തിച്ചേരുമായിരുന്നില്ല.''

ഇത്തരത്തില്‍ മറ്റുളളവരെ സഹായിക്കുന്ന ഒരു ജോലിയിലാണ്‌ നിങ്ങള്‍ ഏര്‍പ്പെടുന്നതെന്ന ചിന്ത, നിങ്ങളില്‍ ആത്മാഭിമാനത്തിന്റെ തീജ്ജ്വാലകള്‍ നിറയ്‌ക്കണം.

നേരുന്നു നന്മകള്‍.....ലോകാ സമസ്‌താ സുഖിനോ ഭവന്തു (ലോകത്തിനു മുഴുവന്‍ സുഖമുണ്ടാകട്ടെ). അതിനുളള അവസരമാണ്‌ ഈശ്വരന്‍ ഇപ്പോള്‍ നിങ്ങളുടെ മുമ്പില്‍ എത്തിച്ചിരിക്കുന്നത്‌.

ചിന്ത: നല്ല ചിന്തകളാണ്‌ ജീവിത സൗഭാഗ്യത്തിലേക്ക്‌ നയിക്കുന്നത്‌

Post your comments