Global block

bissplus@gmail.com

Global Menu

മാര്‍ച്ചില്‍ കുതിച്ച്‌ വാഹനവിപണി

വാഹന വിപണി മികച്ച പ്രകടനമാണ്‌ സാമ്പത്തികവര്‍ഷത്തിലെ അവസാനമാസം കാഴ്‌ചവച്ചത്‌. രാജ്യം കോവിഡിന്റെ പിടിയിലാകുകയും ലോക്‌ഡൗണ്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്‌ത 2020 മാര്‍ച്ചിലെ മൊത്തവില്‍പനയെക്കാള്‍ ഗണ്യമായ വര്‍ധന നേടാന്‍ മിക്ക നിര്‍മാതാക്കള്‍ക്കും കഴിഞ്ഞു. കാര്‍, വാണിജ്യ വാഹന, ഇരുചക്ര വാഹന വിപണികളില്‍ സ്ഥിതി കോവിഡിനു മുന്‍പത്തെ നിലയിലെത്തി. ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുകി കഴിഞ്ഞ മാസം 1,49,518 കാര്‍ വിറ്റു. 2020 മാര്‍ച്ചില്‍ 76,976 മാത്രമായിരുന്നു വില്‍പന. മാരുതി കമ്പനിയുടെ വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം 91.77 ആണ്‌. ഹ്യുണ്ടായ്‌ 52,600 കാറുകളാണു 2021 മാര്‍ച്ചില്‍ വിറ്റഴിച്ചത്‌. 2020 മാര്‍ച്ചില്‍ ഇത്‌ 26,300 മാത്രമായിരുന്നു. കമ്പനിയുടെ വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം 100 ആണ്‌. ടാറ്റ മോട്ടോഴ്‌സിന്റെ കാര്‍ വില്‍പന 5,676ല്‍ (2020 മാര്‍ച്ച്‌)നിന്ന്‌ 29,654 ആയി ഉയര്‍ന്നു. 2012 മാര്‍ച്ചിനുശേഷം ടാറ്റ നേടിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പനയാണിത്‌. വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം 422.45 ആണ്‌. കിയ മോട്ടോഴ്‌സിന്റെ വില്‍പന 8,583ല്‍നിന്ന്‌ 19,100 ആയി.വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം 122.53 ആണ്‌. മഹീന്ദ്ര വിറ്റത്‌ 16,700 വാഹനങ്ങള്‍. 2020 മാര്‍ച്ചില്‍ വിറ്റതാകട്ടെ 3,383 വാഹനങ്ങളും വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം 393.64 ആണ്‌.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 7,023 കാര്‍ വിറ്റ ടൊയോട്ടയ്‌ക്ക്‌ ഇക്കുറി 15,001 എണ്ണം വില്‍ക്കാനായി വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം 113.60 ആണ്‌.വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം റെനോയുടെ കാര്‍ വില്‍പന 3,269ല്‍നിന്ന്‌ 12,356 ആയപ്പോള്‍ (വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം 120..12)ഫോഡിന്റേത്‌ 3,519ല്‍നിന്ന്‌ 7,746ഉം ഹോണ്ടയുടേത്‌ 3,697ല്‍നിന്ന്‌ 7,103ഉം ആയി(വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം 92.13). എംജി മോട്ടര്‍ ഇന്ത്യയുടെ വില്‍പന 5,528 ആണ്‌. മുന്‍കൊല്ലം ഇതേ മാസം 1,518 ആയിരുന്നു.വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം264.16 ആണ്‌. നിസാന്‍ 4,012 കാറുകളാണു കഴിഞ്ഞ മാസം വിറ്റത്‌. 826 എണ്ണം മാത്രമായിരുന്നു 2020 മാര്‍ച്ചിലെ വില്‍പന.വര്‍ഷാവര്‍ഷ വളര്‍ച്ചാശതമാനം 389.30 ആണ്‌.

ഇരുചക്ര വിപണിയില്‍, ഒന്നാം സ്ഥാനക്കാരായ ഹീറോ മോട്ടോകോര്‍പ്‌ 5,44,340 വാഹനങ്ങളാണ്‌ 2021 മാര്‍ച്ചില്‍ വിറ്റത്‌. 2020 മാര്‍ച്ചില്‍ വില്‌പന 4,84,433 ആയിരുന്നു. ഹോണ്ടയുടേത്‌ 245,716ല്‍നിന്ന്‌ 395,037 ആയി. ടിവിഎസ്‌ മോട്ടര്‍ കമ്പനി 2,02,155 ഇരുചക്ര വാഹനങ്ങള്‍ വിറ്റു. 94,103 ആയിരുന്നു 2020 മാര്‍ച്ചില്‍. റോയല്‍ എന്‍ഫീല്‍ഡ്‌ 60,173 ബൈക്ക്‌ വിറ്റു. 2020 മാര്‍ച്ചില്‍ 32,630 ബൈക്കാണ്‌ വിറ്റത്‌.

വാണിജ്യ വാഹന രംഗത്ത്‌ ടാറ്റ മോട്ടോഴ്‌സ്‌ 36,955 വാഹനങ്ങളും (2020 മാര്‍ച്ചില്‍ 5,336) ഐഷര്‍ 6,054 വാഹനങ്ങളും (2020 മാര്‍ച്ചില്‍ 1,409) അശോക്‌ ലെയ്‌ലന്‍ഡ്‌ 15761 വാഹനങ്ങളും (2020 മാര്‍ച്ചില്‍ 1734) കഴിഞ്ഞ മാസം വിറ്റു.

Post your comments