Global block

bissplus@gmail.com

Global Menu

വോട്ടെടുപ്പ്‌ തട്ടിക്കൂട്ടിയാല്‍ കൂടില്ല ചെലവ്‌ ഞെട്ടിക്കും

നിയമസഭാ വോട്ടെടുപ്പ്‌ കഴിഞ്ഞു. ഫലം കാത്തുളള ഇരിപ്പിനിടെ അല്‌പം വോട്ടെടുപ്പ്‌ കണക്കുകള്‍ ആയാലോ. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി പരമാവധി 30,80000 രൂപയേ ചിലവാക്കാന്‍ പാടുളളു. അതൊക്കെ കണക്കുകള്‍ മാത്രമാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. സ്ഥാനാര്‍ത്ഥിയൊന്നിന്‌ കുറഞ്ഞത്‌ 1.5-2 കോടി വച്ചെങ്കിലും ചിലവാകും. സ്ഥാനാര്‍ത്ഥിയുടെ സ്വന്തം കീശയില്‍ നിന്നു മാത്രമാകില്ല എന്ന വ്യത്യാസമുണ്ട്‌. അങ്ങനെ നോക്കിയാല്‍ 140 മണ്ഡലങ്ങളാണ്‌ കേരളത്തിലുളളത്‌. മണ്ഡലമൊന്നിന്‌ ചുരുങ്ങിയത്‌ മൂന്ന്‌ സ്ഥാനാര്‍ത്ഥി വച്ച്‌ നോക്കിയാല്‍ ആകെ 420 സ്ഥാനാര്‍ത്ഥികള്‍. അപരന്മാരെയൊക്കെ കൂട്ടി ഒന്ന്‌ റൗണ്ട്‌ ചെയ്‌തെടുത്താല്‍ കുറഞ്ഞത്‌ 500. 500 പേര്‍ക്ക്‌ 1,50,00,000 വച്ച്‌ നോക്കിയാല്‍ ചെലവ്‌ കുറഞ്ഞത്‌ 750 കോടി. ഇത്‌ ഒരു ഏകദേശ കണക്കാണ്‌ കേട്ടോ. 25 കോടിയെങ്കിലും ഓരോ പാര്‍ട്ടിയും മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിനായി വിനിയോഗിക്കും.

കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയൊന്നിന്‌ 3 ലക്ഷം രൂപ വച്ച്‌ കണക്കുകൂട്ടി നോക്കൂ. 22,000 സ്ഥാനാര്‍ത്ഥികള്‍ക്ക്‌ 660 കോടിയാണ്‌ ചെലവ്‌. യഥാര്‍ത്ഥ ചെലവ്‌ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ കാര്യമെടുക്കാം.
1952ല്‍ 10.45 കോടി രൂപയായിരുന്നെങ്കില്‍ അതിന്റെ 30 ഇരട്ടിയാണ്‌ ഇപ്പോഴത്തെ ചെലവ്‌. ചില കണക്കുകള്‍ ചുവടെ:

2004ലെ മൊത്തം ചെലവ്‌ 1114 കോടി രൂപ
2009 ലെ ചെലവ്‌ 1483 കോടി രൂപ
2014 ലെ ചെലവ്‌ 3426 കോടി രൂപ
2019 55,000 കോടി രൂപ . ഇന്ത്യയിലെ ഏറ്റവും ചെലവുകൂടിയ തിരഞ്ഞെടുപ്പ്‌.

ഇതെല്ലാം പാര്‍ട്ടികളുടെ ചെലവ്‌ കണക്കുകളാണ്‌. ഇതിനു പുറമെയാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ചിലവാകുന്നത്‌. വോട്ടിംഗ്‌ മെഷീന്‍, ഉദ്യോഗസ്ഥരുടെ ബത്ത, ടിഎ, താമസസൗകര്യം തുടങ്ങിയവ, സ്ലിപ്‌, സുരക്ഷ തുടങ്ങി കമ്മീഷനുമാകും ഇമ്മിണി കാശ്‌.....
 

Post your comments