Global block

bissplus@gmail.com

Global Menu

ജനുവരി 8 ന് ബാങ്ക് പണിമുടക്ക്‌

തിരുവനന്തപുരം:  ജനുവരി എട്ടിന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്‌ പ്രഖ്യാപിച്ചു.  ആൾ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷൻ ആഹ്വാന പ്രകാരമാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പൊതുമേഖല, സ്വകാര്യ, വിദേശ വാണിജ്യ ബാങ്ക് ജീവനക്കാർ പനിമുടക്കുക.

കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ആശ്രിത നിയമന പദ്ധതി നടപ്പാക്കുക, ലയന നീക്കങ്ങൾ പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ജീവനക്കാർ പണിമുടക്കുന്നത്.   

ബാങ്കിങ്‌ മേഖലയിൽ നിലനിൽക്കുന്ന ഗുരുതര പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ആൾ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Post your comments