Global block

bissplus@gmail.com

Global Menu

അനന്തപുരിയില്‍ കൂടുകൂട്ടാനൊരു സ്ഥലം തേടുന്നവര്‍ക്ക് പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകളുമായി നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌

അനന്തപുരിയില്‍ കൂടുകൂട്ടാനൊരു സ്ഥലം തേടുന്നവര്‍ക്ക്‌ അനുയോജ്യമായ മൂന്ന്‌ ഹൈ എന്‍ഡ്‌ അപ്പാര്‍ട്ട്‌മെന്റ്‌ സമുച്ചയങ്ങളാണ്‌ നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌ തലസ്ഥാനത്തെ പ്രധാന റെഡിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒരുക്കിയിരിക്കുന്നത്‌. തമ്പാനൂരിലുള്ള നികുഞ്‌ജം സെനറ്റ്‌ സ്യൂട്ട്‌സ്‌, കേശവദാസപുരത്തുള്ള നികുഞ്‌ജം തരംഗിണി, ജഗതിയിലുള്ള നികുഞ്‌ജം മെറിഡിയന്‍ എന്നിവ മനോഹരമായ പ്രീമിയം അപ്പാര്‍ട്ടുമെന്റുകള്‍ മാത്രമല്ല, സുഭദ്രമായ നിക്ഷേപങ്ങള്‍ കൂടിയാണ്‌.

നികുഞ്‌ജം സെനറ്റ്‌ സ്യൂട്ട്‌സ്‌

ബിസിനസ്‌ ക്ലാസ്‌ സര്‍വീസ്‌ അപ്പാര്‍ട്ട്‌മെന്റ്‌ കോണ്‍സെപ്‌റ്റിലുള്ള തിരുവനന്തപുരത്തെ ആദ്യത്തെ പ്രോജക്ടാണ്‌ തമ്പാനൂരില്‍ അരിസ്റ്റോ ജംഗ്‌ഷനിലുള്ള നികുഞ്‌ജം സെനറ്റ്‌ സ്യൂട്ട്‌സ്‌. ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയിട്ടുള്ള റെഡി ടു മൂവ്‌ വിഭാഗത്തിലുള്ള പ്രോജക്ടാണിത്‌. 112 അപ്പാര്‍ട്ട്‌മെന്റുകളാണ്‌ ഇതിലുള്ളത്‌. ശീതീകരിച്ച, ഫുള്ളി ഫര്‍ണീഷ്‌ഡായ 1 & 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകളാണ്‌ അവ. കോണ്‍ഫെറന്‍സ്‌ ഹോള്‍, ബോര്‍ഡ്‌റൂം, റെസ്റ്ററന്റ്‌, സ്വിമ്മിംഗ്‌ പൂള്‍, റൂഫ്‌ ടോപ്‌ പാര്‍ട്ടി സ്‌പെയ്‌സ്‌, ബിസിനസ്‌ ലൗന്‍ജ്‌, ഹെല്‍ത്‌ ക്ലബ്‌, വാഷിംഗ്‌ - ലോണ്‍ട്രി സൗകര്യങ്ങള്‍ തുടങ്ങിയ എല്ലാ അമിനിറ്റീസും ഇതിലുണ്ട്‌. നഗരഹൃദയത്തില്‍, യാത്രാസൗകര്യം ഏറെയുള്ള തമ്പാനൂരിലാണ്‌ ഈ പ്രോജക്ട്‌ എന്നതും ഇതിന്റെ മാറ്റ്‌ കൂട്ടുന്നു. സെക്രട്ടറിയേറ്റ്‌, റെയില്‍വേ സ്റ്റേഷന്‍, ബസ്‌ സ്റ്റാന്റ്‌, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പിആര്‍എസ്‌ ആശുപത്രി തുടങ്ങിയവെല്ലാം സമീപത്താണ്‌. എയര്‍പോര്‍ട്ടിലേക്ക്‌ 5.7 കിലോമീറ്റര്‍ പോയാല്‍ മതി.

നികുഞ്‌ജം തരംഗിണി

നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ്‌ നികുഞ്‌ജം തരംഗിണി. എന്‍എച്ച്‌ 47, എംസി റോഡ്‌ എന്നീ പ്രധാന പാതകള്‍ ഒരുമിച്ചു ചേരുന്ന കേശവദാസപുരം ജംഗ്‌ഷനു തൊട്ടടുത്താണ്‌ ഈ പ്രീമിയം റെസിഡന്‍ഷ്യല്‍ പ്രോജക്ട്‌ നിര്‍മിക്കപ്പെടുന്നത്‌. തലസ്ഥാന നഗരിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ റെസിഡന്‍ഷ്യല്‍ പ്രോജക്ടാണ്‌ ഡിസംബര്‍ രണ്ടിന്‌ ഭൂമിപൂജ കഴിഞ്ഞ നികുഞ്‌ജം തരംഗിണി. (ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ പ്രോജക്ടായ ഐപാര്‍ക്കും നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സിന്റേതാണ്‌.)കേശവദാസപുരത്ത്‌ ഒരേക്കര്‍ കോമ്പൗണ്ടില്‍ 25 നിലകളിലായി തലയെടുപ്പോടെ ഉയരുന്ന നികുഞ്‌ജം തരംഗിണിയില്‍ മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ 89 അപ്പാര്‍ട്ട്‌മെന്റുകളാണ്‌ ഉണ്ടായിരിക്കുക. അവ 1410 മുതല്‍ 2198 സ്‌ക്വയര്‍ ഫീറ്റ്‌ വരെ വിവിധ വലിപ്പത്തില്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നു.

ഒരു പ്രീമിയം റസിഡന്‍ഷ്യല്‍ പ്രോജക്ടില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള സൗകര്യങ്ങളാണ്‌ നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌ തരംഗിണിയില്‍ സജ്ജീകരിക്കുന്നത്‌. ഡബിള്‍ ഹൈറ്റിലാണ്‌ നികുഞ്‌ജം തരംഗിണിയുടെ എന്‍ട്രന്‍സ്‌ ലോബി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌.
റൂഫ്‌ ടോപ്പ്‌ സ്വിമ്മിംഗ്‌ പൂള്‍, 40 സീറ്റുകളുള്ള ശീതീകരിച്ച ഹോം തീയേറ്റര്‍, 150 പേര്‍ക്കുള്ള സീറ്റിംഗ്‌ കപ്പാസിറ്റിയുള്ള ശീതീകരിച്ച മള്‍ട്ടിപര്‍പ്പസ്‌ ഹോള്‍, ഓപ്പണ്‍ പാര്‍ട്ടി ഏരിയയ്‌ക്കുള്ള പ്രൊവിഷന്‍, ശീതീകരിച്ച ഹെല്‍ത്ത്‌ ക്ലബ്‌, ശീതീകരിച്ച പ്രൈവറ്റ്‌ കോഫീ ബാറും റെസ്റ്റൊറന്റും, രണ്ട്‌ ശീതീകരിച്ച ഗസ്റ്റ്‌ റൂമുകള്‍, കിഡ്‌സ്‌ സോണ്‍, കാര്‍ സര്‍വീസിംഗ്‌ ഏരിയ, സോളിഡ്‌ വെയ്‌സ്റ്റ്‌ ഡിസ്‌പോസല്‍ സിസ്റ്റം, ബയോമെട്രിക്‌ ആക്‌സസ്‌ & ക്യാമറ സംവിധാനം, പ്രധാന ഇടങ്ങളില്‍ സിസിടിവി സര്‍വെയ്‌ലന്‍സ്‌, ഇന്റര്‍കോം & ടെലിഫോണ്‍ ഫെസിലിറ്റി, ആധുനിക രീതിയിലുള്ള ഫയര്‍ ഫൈറ്റിംഗ്‌ സിസ്റ്റം, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്‌ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്‌. രണ്ട്‌ പാസഞ്ചര്‍ എലിവേറ്ററുകളും ഒരു സ്‌ട്രെച്ചര്‍ എലിവേറ്ററുമുണ്ട്‌.താല്‍പര്യമുള്ളവര്‍ക്ക്‌ ഓപ്‌ഷണലായി വീഡിയോ ഡോര്‍ ഫോണ്‍, ഹോം ഓട്ടോമേഷന്‍, വിആര്‍എഫ്‌ എയര്‍കണ്ടീഷനിംഗ്‌, കവേര്‍ഡ്‌ കാര്‍ പാര്‍ക്കിംഗ്‌, റെറ്റിക്കുലേറ്റഡ്‌ ഗ്യാസ്‌ കണക്ഷന്‍ എന്നിവ എടുക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്‌.
തിരുവനന്തപുരത്തെ പ്രധാന റസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒന്നായ കേശവദാസപുരം ഗതാഗത സൗകര്യവും ജീവിതസൗകര്യവും ഏറെയുള്ള ലൊക്കേഷനാണ്‌. കേശവദാസപുരം ജംഗ്‌ഷന്‌ തൊട്ടടുത്താണ്‌ നികുഞ്‌ജം തരംഗിണി. പ്രമുഖ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥപനങ്ങള്‍, ഓഫീസുകള്‍, ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്‌ എല്ലാം ഈ പ്രോജക്ടിനു സമീപത്തായുണ്ട്‌. നികുഞ്‌ജം തരംഗിണിയുടെ നിര്‍മാണം 2023-ല്‍ പൂര്‍ത്തിയാകും.

നികുഞ്‌ജം മെറിഡിയന്‍

ജഗതിപ്പാലത്തിനടുത്തുള്ള നികുഞ്‌ജം മെറിഡിയന്‍ റെഡി ടു മൂവ്‌ വിഭാഗത്തിലുള്ളതും ഒക്യുപന്‍സി ഡോര്‍ നമ്പര്‍ ലഭിച്ചിട്ടുള്ളതുമായ പ്രോജക്ടാണ്‌. 21 ഫ്‌ളോറുകളുള്ള ഈ പ്രോജക്ടിലെ ആദ്യത്തെ മൂന്ന്‌ നിലകളും പാര്‍ക്കിംഗ്‌ സപെയ്‌സായും 18 നിലകള്‍ റെസിഡന്‍ഷ്യല്‍ സ്‌പെയ്‌സായും ഉപയോഗപ്പെടുത്തിയിരിക്കുന്നു. രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ അപ്പാര്‍ട്ട്‌മെന്റുകളും മൂന്നും നാലും ബെഡ്‌റൂമുകളോടു കൂടിയ ഡ്യൂപ്ലെക്‌സ്‌ അപ്പാര്‍ട്ട്‌മെന്റുകളുമാണ്‌ ഇതിലുള്ളത്‌. 1127 മുതല്‍ 2451 സ്‌ക്വയര്‍ ഫീറ്റുകളില്‍ ഇവ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നു.
ഹോം തീയേറ്റര്‍, എന്‍ട്രന്‍സില്‍ ബയോമെട്രിക്‌ ആക്‌സസ്‌, പാര്‍ട്ടി ഏരിയ, ചില്‍ഡ്രന്‍സ്‌ പ്ലേ ഏരിയ, ഹെല്‍ത്ത്‌ ക്ലബ്‌, എമര്‍ജന്‍സി ബായ്‌ക്ക്‌അപ്പ്‌, റൗണ്ട്‌ ദ ക്ലോക്ക്‌ സെക്യൂരിറ്റി, മൂന്ന്‌ എലിവേറ്ററുകള്‍, കാര്‍ പാര്‍ക്കിംഗ്‌, റെറ്റിക്കുലേറ്റഡ്‌ ഗ്യാസ്‌ സപ്ലൈ തുടങ്ങിയ അമിനിറ്റീസെല്ലാം ഇതില്‍ ഒരുക്കിയിട്ടുണ്ട്‌.ജഗതി പാലത്തിനടുത്താണ്‌ നികുഞ്‌ജം മെറിഡിയന്‍. ട്രിവാന്‍ഡ്രം ക്ലബ്‌, ശ്രീമൂലം ക്ലബ്‌, രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, റെയില്‍വേ സ്റ്റേഷന്‍, ഓള്‍ ഇന്ത്യാ റേഡിയോ എന്നിവയെല്ലാം ഈ പ്രോജക്ടിനടുത്താണ്‌.
1999 മുതല്‍ ഭവനനിര്‍മാണ രംഗത്തുള്ള നികുഞ്‌ജം കണ്‍സ്‌ട്രക്ഷന്‍സ്‌, മികവോടെ നിര്‍മിക്കുന്ന ഈ അപ്പാര്‍ട്ട്‌മെന്റുകളിലെ താമസം നിങ്ങളുടെ ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കുമെന്ന്‌ ഉറപ്പാണ്‌.

 

Post your comments